തന്റെ വളർത്തുനായക്കൊപ്പം യാത്ര ചെയ്യാൻ മുംബൈ–ചെന്നൈ എയർ ഇന്ത്യാ വിമാനത്തിന്റെ എല്ലാ ബിസിനസ് ക്ലാസ് ടിക്കറ്റുകളും ബുക്ക് ചെയ്ത് യുവതി. മുംബൈ സ്വദേശിയായ യുവതിയാണ് അരുമനായയ്ക്ക് യാത്രാസൗകര്യം ഒരുക്കാൻ ലക്ഷങ്ങൾ മുടക്കിയത്. ഈ മാസം 15 നായിരുന്നു ഇരുവരുടെയും യാത്ര.
ബിസിനസ് ക്ലാസിൽ 12 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം യുവതി ബുക്ക് ചെയ്യുകയായിരുന്നു. മുംബൈയിൽ നിന്നും ചെന്നൈ വരെ ഏകദേശം 20,000 രൂപയാണ് ഒരു സീറ്റിന് നിരക്ക്. യുവതി 2.5 ലക്ഷം രൂപ നൽകിയാണ് ബിസിനസ് ക്ലാസ് മുഴുവൻ ബുക്ക് ചെയ്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.