Saturday 17 November 2018 03:12 PM IST

'മലയാളികൾക്ക് അറിയാവുന്നത് മൊബൈലിൽ നോക്കാനും ട്രോളാനും മാത്രം..'

V R Jyothish

Chief Sub Editor

alphonse-87 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മണിമലയിലെ തറവാട്ടിലിരുന്ന്, 'വനിത'യ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേരളത്തിലെ ട്രോളുകളെ കുറിച്ചും, ആളുകളുടെ പൊതുവായ മാനസികാവസ്ഥയെക്കുറിച്ചും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മനസ്സ് തുറന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

"കേരളത്തിന്റെ പൊതു മാനസികാവസ്ഥ ആരോഗ്യകരമാണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. കാരണം പറയാം. ഇപ്പോൾ ഞങ്ങളുടെ ട്രോളുകൾ കണ്ടത് എത്രയോ ലക്ഷം ആൾക്കാരാണ്. അതായത് പൊതുസമൂഹം അവരുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു ഭാഗം ഇത്തരം കലാപരിപാടികൾക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നു. എന്നാൽ ഞാൻ കേന്ദ്രമന്ത്രിയായതിനുശേഷം കേരളത്തിന്റെ ടൂറിസം പുരോഗതിക്ക് ഇന്നതു ചെയ്യാം എന്നു പറഞ്ഞു നല്ലൊരു ആശയം മുന്നോട്ടു വച്ചവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു മന്ത്രിയാണു ഞാൻ.

ഉത്തരവാദിത്തപ്പെട്ട സർക്കാർ ജീവനക്കാർ പോലും ഏതു സമയവും മൊെെബൽ ഫോണിലാണ്. കുറേ ആൾക്കാർ ഒരു പണിയും ചെയ്യാതെ മൊെെബൽ നോക്കിയിരിക്കുന്നു. കുറച്ചുപേർ മറ്റുള്ളവരെ എങ്ങനെ ട്രോളാം എന്നും പറഞ്ഞിരിക്കുന്നു. കേരളത്തിൽ തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരം തൊഴിൽ ഉള്ളവർ തൊഴിൽ ചെയ്യുന്നതു കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണു രാവിലെ മൊബൈലെടുത്ത് ഇന്ന് ആരെ ചൊറിയാം എന്ന് ആലോചിച്ചിരിക്കുന്നത്."
അൽഫോൻസ് കണ്ണന്താനം പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ