നിശ്ചയത്തിനിടെ ലോക്ഡൗണ്‍ അറിയിപ്പെത്തി: പിന്നെ താമസിച്ചില്ല, ഡെല്ലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി ജോയല്‍
വിവാഹ തീയതി നിശ്ചയിച്ച് ഉറപ്പിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. നിശ്ചയം കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചുള്ള അറിയിപ്പ് വരുന്നത്. പിന്നെ വൈകിയില്ല, നിശ്ചയദിനത്തില്‍ തന്നെ കുമ്പനാട് സ്വദേശി ജോയല്‍ സീതത്തോട് സ്വദേശി ഡെല്ലയുടെ കഴുത്തില്‍ താലിചാര്‍ത്തി. വിവാഹം അപ്രതീക്ഷിതമായിരുന്നെങ്കിലും

വിവാഹ തീയതി നിശ്ചയിച്ച് ഉറപ്പിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. നിശ്ചയം കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചുള്ള അറിയിപ്പ് വരുന്നത്. പിന്നെ വൈകിയില്ല, നിശ്ചയദിനത്തില്‍ തന്നെ കുമ്പനാട് സ്വദേശി ജോയല്‍ സീതത്തോട് സ്വദേശി ഡെല്ലയുടെ കഴുത്തില്‍ താലിചാര്‍ത്തി. വിവാഹം അപ്രതീക്ഷിതമായിരുന്നെങ്കിലും ചടങ്ങുകളെല്ലാം മംഗളമായി നടന്നതിന്റെ സന്തോഷത്തിലാണ് വധൂവരന്മാര്‍.
ഇന്നലെ രാവിലെയായിരുന്നു ജോയലിന്റെയും ഡെല്ലയുടെയും വിവാഹ നിശ്ചയം. നാളെ വിവാഹം നടത്താനാണ് നിശ്ചയിച്ചത്. നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞതിനു പിന്നാലെ കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ത്തയെത്തി. നാളെ മുതല്‍ ലോക്ഡൗണ്‍ ആയതിനാല്‍ ഇന്നലെ തന്നെ വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി. ഇന്നലെ വൈകുന്നേരം 5.50ന് കുമ്പനാട് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വിവാഹവേദി ഒരുങ്ങി. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് കാര്‍മികനായി. കുമ്പനാട് കല്ലേത്ത് ജേക്കബ് ഏബ്രഹാം – സിസിലി ജേക്കബ് ദമ്പതികളുടെ മകനാണ് വരന്‍ ജോയല്‍ ഏബ്രഹാം. സീതത്തോട് കാരംവേലിമണ്ണില്‍ ദാനിയേല്‍ വര്‍ഗീസ്–ജോളി ദമ്പതികളുടെ മകളാണ് വധു ഡെല്ലാ കെ.ദാനിയേല്‍. ഇന്നലെ രാവിലെ 11നു സീതത്തോട് കൊച്ചുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തെ തുടര്‍ന്നുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. ഇതോടെ ബന്ധുക്കള്‍ ആശയക്കുഴപ്പത്തിലായി.
കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മുന്‍പ് 2 തവണ കല്യാണം മാറ്റിവച്ചിരുന്നു. പെട്ടെന്ന് എല്ലാവരും കൂടി ആലോചിച്ച് വൈകിട്ടു തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാവിലെ നിശ്ചയത്തിനു ഭക്ഷണം തയാറാക്കിയ സീതത്തോട് മാളിയേക്കല്‍ കേറ്ററിങ് സര്‍വീസാണ് വിവാഹത്തിനും ഭക്ഷണം ഒരുക്കിയത്. കാനഡയിലാണ് വരന്‍ ജോയല്‍. സോഫ്റ്റ്!വെയര്‍ എന്‍ജിനീയറാണ് ഡെല്ല. വിവാഹത്തിനുള്ള മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നതിനാല്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ വിവാഹം മംഗളമായി ആശീര്‍വദിക്കാന്‍ കാര്‍മികര്‍ക്കുമായി.