Monday 03 August 2020 04:45 PM IST : By സ്വന്തം ലേഖകൻ

ഡ്യൂയറ്റ് പാടാന്‍ നായ വന്നാല്‍ എങ്ങനെയിരിക്കും? രോഹിതിന്റെ ജുഗല്‍ബന്ദിക്ക് ഒരു മില്യണ്‍ കാഴ്ച്ചക്കാര്‍; വൈറല്‍

dog-l

ഡ്യൂയറ്റ് പാടാന്‍ നായ വന്നാല്‍ എങ്ങനെയിരിക്കും. സംഗതി കലക്കുമെന്ന് മാത്രമല്ല, ചിലപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാകും. അമ്പരക്കേണ്ട? സംഗതി സത്യമാണ്.  മുംബൈയിലെ കൊമേഡിയനും എഴുത്തുകാരനുമായ രോഹിത് നായര്‍ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായോതെടെയാണ് നായയുടെ പാട്ട് പുറംലോകത്തെത്തിയത്. 

തന്റെ വളര്‍ത്ത് നായ സോയെ അദ്ദേഹത്തിനൊപ്പം പാടുന്നതാണ് വൈറലായത്. രാഗ് ഭാവോകര്‍ എന്ന പേരില്‍ രോഹിത് തന്നെയാണ് ഇത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും. രോഹിത്തിന്റെ പാട്ടിനൊപ്പം പാടുകയാണ് സോയെയും. മുന്‍പും സോയെയുമൊത്തുള്ള പാട്ട് രോഹിത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പക്ഷേ ഒരു മില്യണിലധികം കാഴ്ചക്കാര്‍ ഇടിച്ചു കയറിയത് ഇത്തവണയാണെന്ന് മാത്രം.