എച്ച്ഐവിയെ ഭയക്കേണ്ട; പ്രമേഹമോ ബിപിയോ പോലെ ജീവിതകാലം മുഴുവൻ മെരുക്കി കൊണ്ടുനടക്കാം!
പണ്ടൊക്കെ എയ്ഡ്സിനെ മരണത്തേക്കാളുപരി ആളുകൾ പേടിച്ചിരുന്നു. രോഗബാധിതർ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയും രോഗദുരിതവും പടുമരണവും കണ്ടവർ എയ്ഡ്സിനെ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. 1986–ലാണ് ഇന്ത്യയിൽ ആദ്യമായി ആറ് എച്ച്ഐവി പോസിറ്റീവ് ആളുകളെ കണ്ടെത്തിയത്. അതിനു മുമ്പുവരെ കുത്തഴിഞ്ഞ ലൈംഗിക
പണ്ടൊക്കെ എയ്ഡ്സിനെ മരണത്തേക്കാളുപരി ആളുകൾ പേടിച്ചിരുന്നു. രോഗബാധിതർ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയും രോഗദുരിതവും പടുമരണവും കണ്ടവർ എയ്ഡ്സിനെ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. 1986–ലാണ് ഇന്ത്യയിൽ ആദ്യമായി ആറ് എച്ച്ഐവി പോസിറ്റീവ് ആളുകളെ കണ്ടെത്തിയത്. അതിനു മുമ്പുവരെ കുത്തഴിഞ്ഞ ലൈംഗിക
പണ്ടൊക്കെ എയ്ഡ്സിനെ മരണത്തേക്കാളുപരി ആളുകൾ പേടിച്ചിരുന്നു. രോഗബാധിതർ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയും രോഗദുരിതവും പടുമരണവും കണ്ടവർ എയ്ഡ്സിനെ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. 1986–ലാണ് ഇന്ത്യയിൽ ആദ്യമായി ആറ് എച്ച്ഐവി പോസിറ്റീവ് ആളുകളെ കണ്ടെത്തിയത്. അതിനു മുമ്പുവരെ കുത്തഴിഞ്ഞ ലൈംഗിക
പണ്ടൊക്കെ എയ്ഡ്സിനെ മരണത്തേക്കാളുപരി ആളുകൾ പേടിച്ചിരുന്നു. രോഗബാധിതർ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയും രോഗദുരിതവും പടുമരണവും കണ്ടവർ എയ്ഡ്സിനെ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. 1986–ലാണ് ഇന്ത്യയിൽ ആദ്യമായി ആറ് എച്ച്ഐവി പോസിറ്റീവ് ആളുകളെ കണ്ടെത്തിയത്. അതിനു മുമ്പുവരെ കുത്തഴിഞ്ഞ ലൈംഗിക സാഹചര്യങ്ങളുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മാത്രം വരുന്ന രോഗമാണ് എച്ച്ഐവി എന്നായിരുന്നു ധാരണ. ഏകഭാര്യാത്വവും സാന്മാർഗികബോധവും കൂടുതലുള്ള ഇന്ത്യയിൽ ആറുപേർ എച്ച്ഐവി ബാധിതരായി ഉണ്ടെന്നതിനോട് അവിശ്വാസത്തോടെയാണ് ആളുകൾ പ്രതികരിച്ചത്. എന്നാൽ വളരെ പെട്ടെന്നു തന്നെ അവിശ്വാസം അമ്പരപ്പിലേക്കു വഴിമാറി. ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈസേഷന്റെ സെന്റിനൽ സർവെയലൻസ് 2017–ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 21.40 ലക്ഷം എച്ച്ഐവി അണുബാധിതരുണ്ട്. നിലവിൽ രാജ്യത്ത് 11.81 ലക്ഷം പ്രായപൂർത്തിയായവർ സർക്കാറിന്റെ എയ്ഡ്സ് നിയന്ത്രണ സംവിധാനത്തിനു കീഴിൽ ചികിത്സയിലുണ്ട്. ഇന്ത്യയിൽ 2017ൽ ഉണ്ടായിട്ടുള്ള പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം 87580 ആണ്.
പക്ഷേ, വർഷങ്ങളുടെ ഇടവേളയിൽ കാതലായ മറ്റൊരു മാറ്റം സംഭവിച്ചു. എച്ച്ഐവി ബാധയോടെ ജീവിതം തീർന്നു എന്നൊരു ധാരണ മാറി. എച്ച്ഐവി ബാധിതരും സാധാരണക്കാരെപ്പോലെ പഠിക്കാനും ജോലി ചെയ്യാനും വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനും തുടങ്ങിയിരിക്കുന്നു. പ്രമേഹമോ ബിപിയോ പോലെ ജീവിതകാലം മുഴുവൻ മെരുക്കി കൊണ്ടുനടക്കാവുന്നരോഗമാണ് എച്ച്ഐവി എന്നും ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി.
എച്ച്ഐവി വൈറസ് ചെയ്യുന്നത്
ഹ്യുമൻ ഇമ്യുണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി എന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ആക്രമിച്ച്, രോഗങ്ങളെ തടയാനുള്ള ശേഷി കുറച്ച് നമ്മെ ദുർബലരാക്കുന്ന വൈറസാണ്. കള്ളൻ വീട്ടിൽ കയറുന്നതിനു മുമ്പ് കാവലിരിക്കുന്ന പട്ടിയെ വശത്താക്കി കൊല്ലുന്നതുപോലെ ഈ വൈറസ് ശരീരത്തിലെ സിഡി4 കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കും. ഈ സിഡി4 കോശങ്ങൾ നിസ്സാരക്കാരല്ല. രോഗാണുക്കളും കൃമികീടങ്ങളും ശരീരത്തെ ആക്രമിക്കാതെ തടയുന്നത് ഈ കോശങ്ങളാണ്. സാധാരണ 800–1500 വരെ സിഡി4 കോശങ്ങളാണ് ശരീരത്തിലുള്ളത്.
എച്ച്ഐവി ബാധയോടെ ഈ കോശങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങും. രോഗബാധയുണ്ടായി തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ ഈ കോശനാശം കുറയ്ക്കാനാകും. അതോടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഏതാണ്ടൊക്കെ ശക്തിയാർജിക്കും.
എച്ച് ഐവിയും എയ്ഡ്സും
എയ്ഡ്സിനെയും എച്ച്ഐവിയെയും കൂട്ടിക്കുഴച്ചാണ് നാം പലപ്പോഴും വായിക്കാറ്. യഥാർഥത്തിൽ എച്ച് ഐവിയും എയ്ഡ്സും രണ്ടാണ്. എച്ച്ഐവി വൈറസ് ബാധയെ തുടർന്നുള്ള ഒരു സങ്കീർണാവസ്ഥയെന്നോ എച്ച്ഐവി അണുബാധയുടെ അവസാനഘട്ടമെന്നോ ഒക്കെ എയ്ഡ്സിനെ വിശേഷിപ്പിക്കാം. എച്ച്ഐവി വൈറസ് ബാധ മൂലം തളർന്നുപോയ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഒരുകൂട്ടം രോഗങ്ങൾക്കടിപ്പെട്ടു തുടങ്ങുന്നു. ഇവർക്ക് ന്യൂമോണിയ, ത്രഷ്, ഫംഗൽബാധ, ടോക്സോപ്ലാസ്മോസിസ് തുടങ്ങി കാൻസറും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളും വരെ വരാം. ഫലപ്രദമായ ചികിത്സകൾ ലഭ്യമായ ഇന്നത്തെക്കാലത്ത് എച്ച് ഐവി അണുബാധ എയ്ഡ്സ് ആയി മാറാതെ തടയാനാകും.
ചികിത്സയിൽ പ്രധാനം എആർടി
എച്ച്ഐവിയുടെ ചികിത്സയിൽ പ്രധാനം ആന്റി റിട്രോവൈറൽ തെറപ്പി അഥവാ എആർടി ആണ്. ശരീരത്തിലെ എച്ച്ഐവി ലോഡ് കുറച്ചുകൊണ്ടുവരുവാനുള്ള ചികിത്സയാണ് എആർടി. പലതരം മരുന്നുകൾ ഈ തെറപ്പിയിൽ ഉപയോഗിക്കുന്നു. ചിലപ്പോൾ ഒന്നിലധികം മരുന്നുകളോ അല്ലെങ്കിൽ അവയുടെ സംയുക്തമായ ഒറ്റ ഗുളികയോ ആവും നൽകുക. സിഡി4 അളവു കുറയ്ക്കുക മാത്രമല്ല എആർടി ചികിത്സ ചെയ്യുന്നത്. എച്ച്ഐവി വൈറസിന്റെ ശരീരത്തിലെ വ്യാപനം സാവധാനമാക്കുന്നു, എച്ച്ഐവി ബാധിച്ചവരിൽ അണുബാധകൾ (ഒപ്പർച്യൂണിറ്റിക് ഇൻഫക്ഷൻ) വരാനുള്ള സാധ്യത കുറയ്ക്കുന്നു. 2004 ഏപ്രിൽ 1 മുതലാണ് ഇന്ത്യയിൽ എആർടി ആരംഭിച്ചത്. എന്നാൽ 2004–നു മുമ്പേ തന്നെ കേരളത്തിൽ ഈ ചികിത്സ ലഭ്യമായിരുന്നു.
എല്ലാവർക്കും എആർടി ചികിത്സ വേണോ?
എല്ലാ എച്ച്ഐവി ബാധിതർക്കും എആർടി ചികിത്സയുടെ ആവശ്യമില്ല. വൈറസ് ബാധിതന്റെ ശരീരത്തിലെ സിഡി4കോശങ്ങളുടെ അളവു നോക്കിയും മരുന്നു താങ്ങാൻ രോഗിയുടെ ശരീരത്തിനു കഴിയുമോ എന്ന് വിദഗ്ധ പരിശോധന നടത്തിയും ഡോക്ടറാണ് ഇതു നിശ്ചയിക്കുക. ചിലർക്ക് എആർടിക്ക് പകരം മറ്റു മരുന്നുകൾ കഴിച്ചാൽ മതിയാകും. ചികിത്സ തുടങ്ങി ആറു മാസം കഴിയുന്നതേ ഭാരം കുറയലും ക്ഷീണവുമുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഭേദമായിതുടങ്ങും, പതിയെ സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങാം. ഇടയ്ക്ക് വച്ച് എആർടി മുടക്കുന്നത് രോഗാണുവിന്റെ ശക്തി വർധിപ്പിക്കും. ഇതേ തുടർന്ന് നിലവിലുള്ള ചികിത്സ ഫലിക്കാതെ വരുകയും കൂടുതൽ വിലയുള്ള മരുന്നുകൾ വേണ്ടിവരുകയും ചെയ്തേക്കാം. ഇതിന് സെക്കൻഡ് ലൈൻ തെറപ്പി എന്നു പറയുന്നു.
മരുന്നു കഴിച്ചാൽ മാത്രം പോര....
എച്ച്ഐവി വൈറസ് തന്നെ എ മുതൽ കെ വരെ സബ് ഡിവിഷനുകളുണ്ടെന്നാണ് പറയുന്നത്. നമ്മുടെ നാട്ടിൽ പോലും പ്രധാനമായും എച്ച്ഐവി 1, 2 എന്നിങ്ങനെ രണ്ടുതരം വൈറസുകളുണ്ട്. മരുന്നു കഴിക്കുന്നുണ്ടെന്ന ലൈസൻസിൽ എച്ച്ഐവി പകരാൻ ഇടയാക്കുന്ന സാഹചര്യങ്ങളിൽ തുടർന്നാൽ പുതിയതരം എച്ച്ഐവി വൈറസ് നിങ്ങളെ പിടികൂടാം. ഒന്നിലധികം വൈറസുകൾ ബാധിക്കുന്നത് രോഗചികിത്സ പ്രയാസകരമാക്കും. ഇങ്ങനെ ഒന്നിലധികം വൈറസ് വിഭാഗങ്ങൾ ഉള്ളതുകൊണ്ടാണ് എച്ച്ഐവിയെ തടയാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയത്തിലെത്താത്തത്. അതുകൊണ്ട് കൃത്യമായി മരുന്നു കഴിക്കുന്നതിനൊപ്പം സുരക്ഷിതതമല്ലാത്ത ലൈംഗികത ഒഴിവാക്കുകയും നല്ല ഭക്ഷണവും വ്യായാമവും ശീലിക്കുകയും വേണം.
സുരക്ഷിത ലൈംഗികത പ്രധാനം
നമ്മുടെ നാട്ടിൽ എച്ച്ഐവി ബാധയുടെ പ്രധാനകാരണമായി കാണുന്നത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ്. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളത് അപകടസാധ്യത കൂട്ടും. കോണ്ഡം ഉപയോഗിച്ചുമാത്രം ലൈംഗികമായി ബന്ധപ്പെടുക, ഒരിക്കൽ ഉപയോഗിച്ച കോണ്ഡം വീണ്ടും ഉപയോഗിക്കാതിരിക്കുക. 20 ശതമാനം അണുബാധകൾ അമ്മയിൽ നിന്നും കുഞ്ഞിനു ലഭിക്കുന്നതാണ്. അണുബാധ രക്തത്തിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സുരക്ഷിതമല്ലാത്ത, വേണ്ട പരിശോധനകൾ നടത്താതുള്ള രക്തസ്വീകരണം ഒഴിവാക്കണം. മറ്റൊരാൾക്ക് ഉപയോഗിച്ച സൂചി വേണ്ടെന്നുവയ്ക്കുക, ടാട്ടൂയിങ് പോലുള്ള കാര്യങ്ങൾക്ക് ഡിസ്പോസിബിൾ സൂചികൾ ഉപയോഗിക്കുക, മയക്കുമരുന്നു കുത്തിവയ്ക്കൽ പോലെയുള്ള ആശുപത്രിക്കു പുറമേയുള്ള സൂചി ഉപയോഗങ്ങൾ ഒഴിവാക്കുക, രക്തസ്വീകരണം അംഗീകാരമുള്ള കേന്ദ്രങ്ങളിൽ വച്ചു നടത്തുക എന്നിവയൊക്കെ രോഗം പിടിപെടാനുള്ള വഴികൾ അടയ്ക്കും.
സ്വകാര്യത നഷ്ടമാകാതെ ചികിത്സിക്കാൻ കേന്ദ്രങ്ങൾ
എച്ച്ഐവിയുടെ ഏറ്റവും പ്രധാനകാര്യം അതൊരു സാമൂഹികപ്രശ്നം കൂടിയാണെന്നതാണ്. പ്രതിവിധി കണ്ടെ ത്തിയിട്ടില്ലെന്നതും രോഗബാധിതരുടെ അവസ്ഥകളേക്കുറിച്ചുള്ള ഉള്ളതും ഇല്ലാത്തതുമായ കഥകളും ചേർന്ന് എച്ച്ഐ വിയേക്കുറിച്ച് വലിയ ഭീതിയും അറപ്പും ആളുകളിൽ സൃഷ്ടിച്ചിട്ടുണ്ട്. രോഗം കണ്ടുപിടിക്കാനും കൃത്യസമയത്ത് ചികിത്സ എടുക്കാനും ഇതു വിലങ്ങുതടിയാകരുതെന്ന് ഉള്ളതുകൊണ്ടാണ് സർക്കാർ ഇന്റഗ്രേറ്റഡ് കൗൺസിലിങ് സെന്ററുകൾ തീർത്തിരിക്കുന്നത്. പരിശോധനയും കൺസിലിങും ഏറ്റവും സ്വകാര്യമായും സൗജന്യമായും ഇവിടെ ലഭിക്കും. രോഗബാധ സംശയമുള്ളവർക്ക് പരിശോധനകൾ നടത്താം. രോഗമുണ്ടെന്ന് ഉറപ്പായാൽ സർക്കാർ എആർടി സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് ചികിത്സ സ്വീകരിക്കാം. കേരളത്തിലെ മെഡിക്കൽ കോളജുകളിലും , എറണാകുളം, കാസർകോഡ് ജനറൽ ആശുപത്രികളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും എആർടി ചികിത്സാകേന്ദ്രങ്ങളുണ്ട്.
പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ്
പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് പോലെ വലിയ മുന്നേറ്റങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. അബദ്ധത്തിൽ എച്ച് ഐവി ബാധിതരുമായി രോഗം പകരുന്ന രീതിയിൽ ഇടപെട്ടുപോയവർക്ക് രോഗാണു ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതു തടയാൻ പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് മരുന്ന് ഒരു ഡോസ് എടുക്കാം. ജില്ലാ ആശുപത്രികളിൽ ഇതു ലഭ്യമാണ്. എന്നാൽ, സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ എടുക്കണമെന്നതും 100 ശതമാനം ഫലപ്രദമല്ല എന്നതുമാണ് പോരായ്മകൾ.
വ്യാപനം കുറഞ്ഞാലും നിസ്സാരമാക്കല്ലേ..
കേരളത്തിൽ രോഗവ്യാപനം കുറവാണെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നുകരുതി എച്ച്ഐവിയെ നിസ്സാരമായി കാണാനും പറ്റില്ല. രോഗവ്യാപനം ഉയർന്ന തോതിലുള്ള തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളോടു ചേർന്നാണ് കേരളത്തിന്റെ കിടപ്പ്. ഈ സംസ്ഥാനങ്ങളിൽ നിന്നു ധാരാളം പേർ കേരളത്തിൽ ജോലിക്കെത്തുന്നുമുണ്ട്. ഇതൊക്കെയും ആശങ്കയുളവാക്കുന്നുണ്ട്. സ്വവർഗലൈംഗിക പ്രിയരുടെ എണ്ണം വർധിക്കുന്നത്, കൂട്ടായ മയക്കുമരുന്നുപയോഗം, ലൈംഗികത തൊഴിലാക്കിയവരുടെ എണ്ണം എന്നിവയും രോഗവ്യാപനം കൂട്ടാൻ സാധ്യതയുണ്ട്. അതുകൊണ്ട് രോഗപ്രതിരോധത്തിൽ തെല്ലും അശ്രദ്ധ പാടില്ല.