ആരോഗ്യം ക്ഷയിച്ചിട്ടില്ലെങ്കിൽ മധ്യവയസിലും കണ്ണുകൾ അവൾക്കു മേൽ നീളും; ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണുങ്ങൾ; കുറിപ്പ്

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് മധ്യവയസ്കർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലറും മനശാസ്ത്രജ്ഞയുമായ കല മോഹൻ.

ആരോഗ്യം ക്ഷയിച്ചിട്ടില്ലെങ്കിൽ മധ്യവയസിലും കണ്ണുകൾ അവൾക്കു മേൽ നീളും; ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണുങ്ങൾ; കുറിപ്പ്

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് മധ്യവയസ്കർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലറും മനശാസ്ത്രജ്ഞയുമായ കല മോഹൻ.

ആരോഗ്യം ക്ഷയിച്ചിട്ടില്ലെങ്കിൽ മധ്യവയസിലും കണ്ണുകൾ അവൾക്കു മേൽ നീളും; ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണുങ്ങൾ; കുറിപ്പ്

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് മധ്യവയസ്കർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലറും മനശാസ്ത്രജ്ഞയുമായ കല മോഹൻ.

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് മധ്യവയസ്കർ അനുഭവിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലറും മനശാസ്ത്രജ്ഞയുമായ കല മോഹൻ. ഭർത്താവിന്റെ കരുതലും തുണയുമില്ലാതെ ജീവിക്കുന്ന സ്ത്രീകൾക്കു ചുറ്റും ചതിയുടെ വലിയൊരു ലോകം തന്നെ രൂപപ്പെടാറുണ്ടെന്ന് കലമോഹൻ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും ലൈംഗികമായും പെണ്ണിനെ ചൂഷണം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന ആണധികാരങ്ങൾക്കു നേർക്ക് വിരൽ ചൂണ്ടുന്നുമുണ്ട് കല മോഹൻ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ADVERTISEMENT

ഈ അവസരത്തിൽ ഒറ്റ പെട്ടു ജീവിക്കുന്ന മദ്ധ്യവയസ്സായായ സ്ത്രീകളെ കുറിച്ച് ഞാനൊന്നു ഓർത്തു പോയി...
എന്താകും പ്രളയദിനങ്ങളിൽ അവരുടെ അവസ്ഥ?
ഞാനും അവരിൽ ഒരാളായത് കൊണ്ടാകും, ഒരു ഭീതി..
പ്രത്യേകിച്ചും മാനസികമായി അത്രയും ശക്തി ഇല്ലാത്തവരെ കുറിച്ച്..

പ്രകൃതിയോളം ശക്തി മനുഷ്യനില്ല എന്നത് കൊണ്ട്, തന്നെ, ഈ ഭൂമിയിൽ മറ്റെല്ലാം കൊണ്ടും സ്ത്രീകൾ 90% സുരക്ഷിതർ ആണെന്ന് ഞാൻ പറയും..
പണ്ടുള്ളവർ പറയും പോലെ, പിരികത്തിൽ ആണ്‌ പെണ്ണിന്റെ ധൈര്യം..
അങ്ങനെ ചുമ്മാതങ്ങു കേറി ആരും പൂവാലശല്യത്തിന് വരില്ല..
സ്ത്രീകൾ കൊനിഷ്ട്ട് നോട്ടം നോക്കുന്ന അത്രയും പോലും സത്യത്തിൽ പുരുഷന്മാർ നോക്കില്ല..
ഒറ്റപെട്ടു ജീവിക്കുമ്പോൾ പ്രത്യേകിച്ചും മദ്ധ്യവയസ്സിൽ, ആരോഗ്യം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്..
സാമ്പത്തിക സുരക്ഷിതത്വം വളരെ ഏറെ വേണ്ടതാണ്..
ലൈംഗിക ചൂഷണം, എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും..
പക്ഷെ, മറ്റുപലതരത്തിൽ ചതികൾ ഉണ്ടല്ലോ..
സ്നേഹം നടിച്ചു, പണം അടിച്ചു മാറ്റൽ തുടങ്ങിയത്..
അതൊക്കെ, ഒന്ന് ശ്രദ്ധിക്കണം..
ഒരു ബുക്കും, വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം എല്ലാ ബന്ധങ്ങളിലും വേണമെങ്കിലും,
തീരെയും ആരെയും അവഗണിക്കരുത്..
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ, അവരുടെ മദ്ധ്യവയസ്സിലും ആരോഗ്യം ക്ഷയിച്ചിട്ടില്ല എങ്കിൽ,
ഒട്ടനവധി കണ്ണുകൾ അവൾക്കു നേരെ നീളും..
കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു !!
അതന്നെ ആണ്‌ സമൂഹത്തിന്റെ ആദ്യത്തെ ചോദ്യം..
കൗൺസിലർ ആയ എനിക്ക് ഫേസ്ബുക്കിൽ കൂടി ധാരാളം കേസുകൾ വരാറുണ്ട്..
അടുത്ത കാലത്ത്,
അതിലെ വളരെ ആക്റ്റീവ് ആയ ഒരാൾ അയാളുടെ പ്രശ്നം എനിക്ക് message അയച്ചു..
അയാളുടെ പിന്നാലെ എന്റെ പ്രായത്തിലെ, അതായത്, ഞാൻ എന്ന കൗൺസിലറുടെ പ്രായത്തിലെ പെണ്ണുങ്ങളുടെ ഘോഷയാത്ര ആണത്രേ..
സെക്സിൽ അയാളൊരു കേമനായി പോയി..
അതൊരു തെറ്റാ???
പണ്ടൊക്കെ ഞാൻ ഒരു ശീലാവതി എന്ന് പറഞ്ഞു തൊഴുതു പോകാറുണ്ടായിരുന്നു..
ഇതിപ്പോ പ്രായവും ലോകപരിചയവും ഇത്രയൊക്കെ ആയില്ലേ..
ഉത്തരം ഒന്ന് മാറ്റി പിടിക്കാറുണ്ട്..
വലിയ സദാചാരം ഒന്നുമില്ല...താല്പര്യക്കുറവും ഇല്ല..
പക്ഷേല്, എന്റെ തട്ടകം വേറെ ആയിപ്പോയി.. !
വാക്കുകളെക്കാൾ വാക്കുകൾ കോർക്കുന്ന ഭാവത്തിനാണല്ലോ പ്രാധാന്യം..
എളിമയോടെ ആ offer നമ്മുക്ക് നിഷേധിക്കാൻ എന്തെളുപ്പമാണ്..
വേണ്ടെങ്കിൽ വേണ്ട, ആർക്കു നഷ്‌ടം എന്നൊരു ജാടയിൽ അഭ്യുദയകാംഷികൾ തിരിയും..

ADVERTISEMENT

മദ്ധ്യവയസ്സിലെ , സ്ത്രീകളുടെ മറ്റൊരു മോശമായ ഘട്ടം എന്നത് ഹോർമോൺ ന്റെ കളികൾ ആണ്‌.. അതു മാത്രമാണ് ഭയക്കേണ്ടത്..

വ്യക്തിപരമായ കാര്യമാണ്, എങ്കിലും പറയാം..
കൗൺസിലർ എന്ന നിലയ്ക്ക് അനിവാര്യമാണത്..

ADVERTISEMENT

ചില അനിഷ്‌ടങ്ങൾ ജീവിതത്തിൽ ഉണ്ടായത് എന്റെ ഹോർമോൺ മാറ്റങ്ങളുടെ തുടക്കകാലത്തായിരുന്നു..
അല്ലേൽ, ആ പ്രശ്നം എന്റെ ഹോർമോണുകളെ തകരാറിൽ ആക്കി...

ചുറ്റിലും ആളുകൾ ഉണ്ടെങ്കിൽ കൂടി, ഏകാന്തതയുടെ ഇരുൾച്ചില്ലയിൽ ചിറകറ്റ കിളിയെ പോൽ, നെഞ്ചുരുകി കഴിഞ്ഞ നാളുകൾ..
അങ്ങനെ ആ കാലങ്ങളെ വിശദീകരിക്കാം...
തലച്ചോറ് കത്തിപ്പിടിയ്ക്കുന്ന പോലെ..
നിരാശ, ദുഃഖം, പാരവശ്യം..
എങ്ങനെ പ്രതികരിക്കണം എന്നറിയില്ല..
അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു പ്രാർത്ഥിച്ചു
..കരയാൻ ആഗ്രഹമുണ്ട്..
പക്ഷെ പറ്റുന്നില്ല..
എന്റെ ലോകം ഇരുട്ടിലേക്ക് താഴ്ന്നു പോകുന്നു എന്ന് തോന്നിയപ്പോൾ, ഞാൻ ഫേസ്ബുക്കിൽ അഭയം തേടി..
മനസ്സിൽ തോന്നുന്നതൊക്കെ കുത്തി കുറിച്ചു..
അതിലും സ്വകാര്യമായത്, ഡയറി യിൽ എഴുതിയിട്ടു...

ഉറ്റവരൊക്ക എന്റെ മുഖത്തേയ്ക്കു നോക്കുന്നുണ്ട്..
പക്ഷെ, അവർ എന്നെ കാണുന്നില്ല...
അതാണ് ഏറ്റവും വലിയ ദുരന്തം..

സ്വപ്നങ്ങളും സങ്കൽപ്പങ്ങളും എനിക്കില്ലാതായി തുടങ്ങി..
അമിതമായി ഞാൻ തടി വെച്ചു..
ചീർത്തു.. !

കുടുംബ ജീവിതത്തിൽ വന്നു ചേർന്ന പ്രശ്നം,
തഞ്ചത്തിൽ കൈകാര്യം ചെയ്യാൻ ഞാൻ ശ്രമിച്ചില്ല..
ദേഷ്യം, പക, ഒക്കെ മുന്നിട്ടു നിന്നു..
പൂച്ച കുട്ടിയെ പോലെ ഭാര്തതാവിന്റെ ശെരികളോട് കീ ജയ് വിളിച്ചു ചലിക്കാൻ ഹോർമോൺ സമ്മതിക്കേണ്ടേ?

ഭാര്തതാവിന്റെ മുഖത്തു നോക്കുമ്പോൾ എനിക്ക് കാണാം..
ആ മനസ്സിൽ എനിക്ക് നേരെ ഉള്ള വെറുപ്പിന്റെ കറുത്ത പുകയും അഗ്നിസ്ഫുലിംഗങ്ങളും..
അതു തിരിച്ചറിയുമ്പോൾ, എന്റെ സപ്തനാഡികളും തളരും..
ജീവിതം പിടിച്ചെടുക്കണം എന്നുണ്ട്..
പക്ഷെ, നിർവീര്യയായി പോകുന്നു..

അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും വെട്ടി മുറിവേൽപ്പിക്കുന്ന തരത്തിൽ,
ഭാര്തതാവിന്റെ സ്ത്രീ സുഹൃത്തുക്കൾ എന്നോട് സംസാരിക്കാൻ എത്തി..
എന്റെ ലോകവും അവരുടേതുമായി ഒട്ടും പൊരുത്തപ്പെടുന്നത് ആയിരുന്നില്ല..
എങ്കിൽ പോലും അവരെന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചു..
എന്നെ കുറിച്ചുള്ള ആരോപണങ്ങൾ
തമരു പോലെ ഹൃദയത്തെ തുളച്ചു കേറി..

ആണിന് പറ്റിയ ശയനേഷു പെണ്ണല്ല എന്നാണല്ലോ എന്നിലെ കുറവ് !!!.. കാമവെറി കൂടി
പിഴച്ചവൾ എന്നൊരു പദം തന്നില്ലല്ലോ.. പതിവ്രത പട്ടം തലയിൽ തന്നെയുണ്ട്..
തമാശയോടെ ഞാനും ചിരിച്ചു......


പിന്നെ ഉള്ള ദിവസങ്ങൾ നിർണ്ണായകം ആയിരുന്നു..
ചിന്തകളിൽ അങ്ങകലെ കുറുക്കന്മാർ ഓലിയിടും..
കൂട്ടായ പ്രേതാത്മാക്കൾ മനസ്സിലാകെ അലഞ്ഞു തിരിയും..
ചുട്ടുപൊള്ളുമ്പോൾ,
ആണൊരുത്തന്റെ കരങ്ങളുടെ തണുപ്പിൽ ഊളിയിട്ടു, ഉറങ്ങാതെ, ഇരുട്ടിനെ പ്രണയിച്ചു കിടക്കാൻ കൊതിക്കും..
പക്ഷെ, കഴിയില്ല.. ഇനിയൊരിക്കലും പറ്റില്ല..

എന്നെ ആ കാലത്ത്‌ ഒട്ടും സഹിച്ചില്ല എന്നത് കൊണ്ട് തന്നെ, മകളുടെ അച്ഛനോട് അരിശമില്ല.. സഹനത്തിന്റെ പാരമ്യം വ്യക്തികളെ ആശ്രയിച്ചാണല്ലോ..
അദ്ദേഹം ഒരിക്കലും ഒരു ക്രൂരൻ ആയിരുന്നില്ല.
ഞാൻ അദ്ദേഹത്തിന്റെ സങ്കല്പം ആയിരുന്നില്ല എന്നതൊഴിച്ചാൽ.. !
സ്വപ്നവും സങ്കൽപ്പവും,
അതൊരു വലിയ കാര്യം തന്നെയാണ്...
അപമാനിക്കപ്പെട്ട സ്ത്രീത്വവും പേറി
മുന്നോട്ടു പോകാനാകില്ല ഇനി..മകളെ കുറിച്ചു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ..
അമ്പോറ്റി, ഞാൻ മരിച്ചിട്ട് മാത്രേ എന്റെ അച്ഛൻ മരിക്കാവു എന്ന് പ്രാർത്ഥിക്കുന്ന കുഞ്ഞാണ് അവൾ..
കേസിനും വഴക്കിനും എത്ര മാത്രം അവളെ തളർത്താൻ ആകുമെന്ന് എനിക്ക് അറിയാം...

കെട്ടു പാടുകളിൽ നിന്നും മുക്തയായപ്പോൾ ഞാൻ ആദ്യം ചെയ്തത്, എന്നിലെ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ്..

എല്ലാം അവസാനിപ്പിച്ചു...
ചുഴലി ഒന്ന് അടങ്ങി..
മനസ്സ് ശുദ്രമായ കടലാസ് പോലെ പരിശുദ്ധമാക്കി എടുത്തു..
മരണത്തെ അതിജീവിച്ചു യുക്തിയുടെ അമൃതത്വം നേടിയ ജന്മമാണ് ഇപ്പോൾ എന്റേത്..
ജീവിതം ശാപവും ശിക്ഷയും ആകരുത് എന്നെനിക്കു വാശിയുണ്ട്..

പുരുഷസുഹൃത്തുക്കൾ പലരും ഭാര്യയുടെ പരാതി പറയുമ്പോൾ, ഞാൻ എന്റെ കഥ പറയാറുണ്ട്..
എന്നെപോലെ ഇനി ഒരുവൾ അനുഭവിക്കേണ്ട...

ഒന്ന് ചേർത്ത് പിടിക്കു..
അവളെ അറിയൂ...
എല്ലാം ശെരിയാകും..
ഉറക്കമില്ലാതെ, ചിന്തിച്ചു കിടന്നു അവളൊരു രോഗി ആയി മാറാതെ നോക്കു..

യുദ്ധമില്ലാത്ത ഒരു ലോകമേ അവളും ആഗ്രഹിക്കുന്നുള്ളു..
അഹങ്കാരം എന്ന് പറഞ്ഞവളെ, തള്ളിക്കളയരുത്..
നക്ഷത്രത്തിന്റെ പ്രകാശനാളം പനിനീർ പൂവിനു ഉപകാരപ്പെടട്ടെ...

എത്ര വലിയ സൂര്യതാപത്തെയും താങ്ങാൻ ശക്തിയുള്ള സ്ത്രീ ആണ്‌ ഞാൻ എന്ന അഹങ്കാരം ഇല്ലാതാക്കി തന്നത്, ഹോർമോൺ മാറ്റങ്ങളുടെ നേരമായിരുന്നു..

പ്രളയക്കെടുതി, ഒറ്റപെട്ടു ജീവിക്കുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ഭീതി വലുതാകും..
അവരെ കാണാതെ പോകരുത്...
മാനസികമായി പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾ ആണെങ്കിൽ പുരുഷന്മാരെ ക്കാളും അവർ തളരും..
മരിച്ചു കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്നവർ പോലും, അപ്രതീക്ഷിതമായി മരണം എത്തുമ്പോൾ ഭയക്കും..
സ്വയം തിരിച്ചറിഞ്ഞാൽ മടിക്കരുത്..
പാര്ലറില് പോയി body wash ചെയ്യുന്ന പോലെ, മനസ്സിനും ഒരു തലോടൽ...
സ്വന്തം പരിശ്രമത്തിലൂടെ വിജയിച്ചാൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ എളുപ്പമാണ്..
മനസ്സിന് ശാന്തിയും സമാധാനവും സംതൃപ്തിയും വേണമെങ്കിൽ, സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്തുക തന്നെ വേണം..
അതിനു അവനവന്റെ മനസ്സ് പരിശുദ്ധമാക്കി വെയ്ക്കുകയും വേണം..
ജീവിക്കാൻ അതിബുദ്ധി വേണ്ടല്ലോ.പ്രായോഗിക ബുദ്ധി മതി..
മനസ്സ് സ്വച്ഛന്ദമായ ആകാശം പോലെ ആക്കുക..
നൂറു ശതമാനം ശെരികളിൽ ജീവിക്കുക അസാധ്യമാണ്..
ഒരു പിടി തെറ്റുകൾ.. ഒരു പിടി ശെരികൾ...
കൊടുംകാറ്റും പേമാരിയും ഒക്കെ വരും...
തുറന്നു പറയുക, മരുന്നുകൾ എടുക്കുന്നു എങ്കിൽ അതും പറയുക..
ജീവന് വേണ്ടി പിടയുമ്പോൾ,
ആരെങ്കിലും ഒരാൾ ഉണ്ടാകും ഏതൊരു വ്യക്തിയെയും കൈപിടിച്ച് ഉയർത്താൻ...
ശ്വാസം തരാൻ..
ദൈവത്തിനു പകരം എന്നപോലെ..

ഒരിക്കലും രക്ഷപ്പെടാനാവാതെ വലയിൽ അകപ്പെട്ട മീനിനെ പോൽ ശ്വാസം മുട്ടിയ
എന്നെയും പിടിച്ചെഴുന്നേൽപ്പിച്ച ആ കരങ്ങൾ!!
യാ.. അല്ലാഹ് ..അതു നീ തന്നെയായിരുന്നില്ലേ?

ADVERTISEMENT