Tuesday 22 January 2019 07:04 PM IST : By സ്വന്തം ലേഖകൻ

‘ദുർവിധിയെ പ്രതിരോധിക്കേണ്ടത് കണ്ണീരിന്റെ ഉപ്പിനാലല്ല, വിയർപ്പിന്റെ ഉപ്പിനാലാണ്’; ഉള്ളുതുറപ്പിക്കുന്ന അനുഭവങ്ങൾ

success

കാലത്തിൽ മരണമടഞ്ഞ പിതാവിന്റെ വസ്ത്രവ്യാപാരശാല തുടർന്നു നടത്തിക്കൊണ്ടുപോകണോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാൻ കഴിയാതിരുന്ന യുവാവ് ഗുരുവിന്റെ ഉപദേശം തേടിയെത്തി. ‘‘ഗുരുവേ, ഞാനാകെ ആശയക്കുഴപ്പത്തിലാണ്. വ്യവസായത്തിൽ എനിക്കു മുൻപരിചയമില്ല. ഇത് എനിക്കറിയാവുന്നതിനുമപ്പുറത്താണെന്ന് ചില സുഹൃത്തുക്കൾ പറയുന്നു. എന്നാൽ വ്യവസായം നടത്താെത കുടുംബം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കില്ല. അങ്ങുതന്നെ പറയൂ, ഞാനെന്തു ചെയ്യണം?’’

യുവാവ് വിഷമത്തോടെ ചോദിച്ചു. ‘‘നീ നിന്റെ സുഹൃത്തുക്കളോടൊപ്പം കാട്ടിലൂടെ നടക്കുകയാണെന്ന് കരുതുക. പെട്ടെന്ന് ഒരു സിംഹം നിങ്ങളെ ആക്രമിക്കാൻ വരുന്നു. നീ എന്തു ചെയ്യും?’’ ഗുരു ചോദിച്ചു. ‘‘ഒാടും...’’ യുവാവ് ഉടൻ മറുപടി പറഞ്ഞു. ‘‘ഒാടിയാലും ചിലപ്പോൾ സിംഹം പിടിക്കാൻ സാധ്യതയില്ലേ?’’ ഗുരു അടുത്ത ചോദ്യം ചോദിച്ചു: ‘‘തീർച്ചയായും. എന്നിരുന്നാലും ഒാടാതെ നിൽക്കുന്നതിനെക്കാൾ രക്ഷപ്പെടാൻ സാധ്യതയുള്ളത് ഒാടുമ്പോഴാണല്ലോ?’’ ശിഷ്യൻ മറുചോദ്യം ഉന്നയിച്ചു. ‘‘നല്ലത് നിന്റെ ചോദ്യത്തിനുത്തരം നീ തന്നെ കണ്ടെത്തിക്കഴിഞ്ഞു.’’ പുഞ്ചിരിച്ചു കൊണ്ടു ഗുരു മറുപടി പറഞ്ഞു.

കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ

‘മൈ എക്സ്ട്രാ ക്രോമസോം മേക്സ് മീ എക്സ്ട്രാ ക്യൂട്ട്...’; ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയിൽ നിന്ന് മോഡലിങ്ങിലെത്തിയ മലയാളി പെൺകുട്ടി!

‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്

സ്വയം പിടിച്ചുനിൽക്കുക

കാര്യങ്ങൾ െെകവിട്ടുപോകുക എന്നതു തികച്ചും ദൗർഭാഗ്യകരം തന്നെയാണ്. നമ്മുടെ ജീവിതത്തിൽ വന്നുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണക്കാർ ആരുതന്നെയായിരുന്നാലും അതനുഭവിക്കേണ്ടത് നമ്മൾ തന്നെയാണ്. ചിലപ്പോൾ നമ്മെ സഹായിക്കാനും െെകപിടിച്ചുയർത്താനും മറ്റുള്ളവർക്ക് സാധിച്ചേക്കും. മറ്റു ചിലപ്പോൾ നമ്മെ സഹായിക്കാൻ ആരും തയാറായില്ലെന്നും വരാം. സ്ഥിതി എന്തായാലും പ്രശ്നങ്ങളെ അതിജീവിക്കുക എന്നതു നമ്മുടെ മാത്രം ആവശ്യവും ഉത്തരവാദിത്തവുമാണ്. വിധിയെ പഴിച്ചതുകൊണ്ടോ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തിയതുകൊണ്ടോ മാത്രം ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലായെന്നു മാത്രമല്ല, സ്ഥിതി നാൾക്കുനാൾ വഷളാവുകയും ചെയ്തേക്കാം. എന്നാൽ എത്ര കഷ്ടതകൾക്കിടയിലും പിടിച്ചുനിൽക്കുക എന്നതു നമ്മുടെ ആവശ്യമാകുന്നു. അതുകൊണ്ടു തന്നെ െെധര്യം സംഭരിക്കുക, പ്രത്യാശയേയും വിശ്വാസത്തെയും കൂട്ടുപിടിച്ചു പൊരുതുക. അങ്ങേയറ്റം പാടുപെടുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുക.

എത്രനാൾ പൊരുതേണ്ടിവരും എന്നൊന്നും ഗണിച്ചെടുക്കാൻ നമുക്കു സാധിച്ചെന്നുവരില്ല. എന്നാൽ തുടർച്ചയായുള്ള പരിശ്രമത്തിന്റെ ശക്തി വർധിക്കുന്തോറും ദൗർഭാഗ്യത്തിന്റെ ഒഴുക്ക് കുറഞ്ഞുവരും. പൊരുതുന്നവന്റെ മുന്നിൽ വിധി വഴിമാറിത്തരും എന്നത് വെറും ചൊല്ലല്ല, ജീവിതതത്വം തന്നെയാണ്.

കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)

അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ

ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം

ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ

പോരാട്ടത്തിന്റെ ആൾരൂപം

വിധിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആൾരൂപമായി കരോളി റ്റകാക്സിന്റെ (Karoly Takacs) കഥ കേൾക്കുക. 1910 ജനുവരി 21നു ഹംഗറിയിലാണ് കരോളി റ്റകാക്സ് ജനിക്കുന്നത്. ഷൂട്ടിങ്ങിൽ ഒളിംപിക്സ് മെഡൽ നേടുക എന്ന ആഗ്രഹവുമായി അദ്ദേഹം ഹംഗേറിയൻ ആർമിയിൽ ജോലി നേടി. രാവും പകലും കരോളി കഠിനമായി പ്രാക്ടീസ് ചെയ്തു. 1936ലെ െബർലിൻ ഒളിംപിക്സിൽ പങ്കെടുക്കുക എന്നതായിരുന്നു പ്രഥമലക്ഷ്യം. എന്നാൽ പട്ടാളത്തിലെ ‘കമ്മീഷൻഡ് ഒാഫീസർ’മാർക്കു മാത്രമേ ഒളിംപിക്സ് ടീമിൽ ഇടം നേടാനാകൂ എന്ന നിയമം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു. നിയമം മാറ്റാനായി അദ്ദേഹം അധികാരികളുടെ വാതിലുകൾ നിരന്തരം മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ നിയമം മാറി വന്നപ്പോഴേക്കും ഒളിംപിക്സ് കഴിഞ്ഞിരുന്നു. കാരോളി പിൻവാങ്ങാൻ തയാറായിരുന്നില്ല.

1940ലെ ഒളിംപിക്സ് ലക്ഷ്യംവച്ച് അയാൾ പരിശീലനം തുടർന്നു. എന്നാൽ ഒളിംപിക്സിന് രണ്ടു വർഷം േശഷിക്കേ ഒരു െെസനിക പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വലതുെെക ചിതറിപ്പോയി. എന്നാൽ വിധി വീണ്ടും തോറ്റു. താൻ പിറന്നത് ഒളിംപിക്സ് മെഡൽ നേടാനാണെന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു കരോളി തന്റെ ഇടതു െെക കൊണ്ടു പരിശീലനം ആരംഭിച്ചു. 1939ലെ നാഷനൽ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആ വർഷത്തെ ലോകഷൂട്ടിങ് ചാംപ്യൻഷിപ്പിലും അദ്ദേഹവും ടീമും മെഡലുകൾ തൂത്തുവാരി.ഒളിംപിക്സിന് ഇനി ഒരു വർഷം മാത്രം. എത്രയും വേഗം ഒളിമ്പിക്സ് എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു കാത്തിരുന്ന കരോളിയുടെ മനസ്സിനെ തകർത്തെറിയാൻ പാകത്തിൽ ആ വാർത്തയെത്തി–ലോകമഹായുദ്ധത്തെത്തുടർന്ന് 1940ലെ ഒളിംപിക്സ് റദ്ദുചെയ്തിരിക്കുന്നു. കരോളിൻ പറഞ്ഞു: ‘‘നാലു വർഷം കാത്തിരുന്നാൽ അടുത്ത ഒളിംപിക്സ് വരും.’’ എന്നാൽ അപ്പോഴേക്കും 35 വയസ്സിനടുത്തു പ്രായമെത്തുന്ന കരോളിനു ടീമിൽ ഇടം ലഭിക്കുമോയെന്ന കാര്യത്തിൽപോലും പലർക്കും സംശയമായിരുന്നു. പ്രാക്ടീസിൽ മുഴുകിയ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടു മറ്റൊരു വാർത്തയെത്തി–1944 ലെ ഒളിംപിക്സും റദ്ദുചെയ്തു. അതെ, 1948 ലെ ഒളിംപിക്സ് ലക്ഷ്യമാക്കി അദ്ദേഹം പരിശീലനം തുടർന്നു. ഒടുവിൽ വിധിയെ തോൽപിച്ചുകൊണ്ട് 1948 ലെ ഒളിംപിക്സിൽ അദ്ദേഹം സ്വർണം നേടി.

കഥ ഇവിടം കൊണ്ടവസാനിച്ചു എന്നു കരുതിയവരെ ഞെട്ടിച്ചുകൊണ്ട് 1952 ലെ ഒളിംപിക്സിലും അദ്ദേഹം യോഗ്യത നേടുകയും സ്വർണം കൊണ്ടു മടങ്ങുകയും െചയ്തു. അവിടെയും അവസാനിച്ചില്ല അദ്ദേഹത്തിന്റെ പരിശ്രമം. 1956 ലെ ഒളിംപിക്സിലും അദ്ദേഹം യോഗ്യത നേടി. എന്നാൽ മത്സരത്തിൽ എട്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന അദ്ദേഹം ആ വിഷമം തീർത്തത് 1958 ലെ ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടിക്കൊണ്ടായിരുന്നു.

‘‘ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നത് ജിമ്മുകളിലല്ല. അവരുടെ ഉള്ളിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ചിലതിൽ നിന്നാണ് ചാംപ്യന്മാരുണ്ടാകുന്നത്,’’ എന്ന് ഇടിക്കൂട്ടിലെ രാജാവായ മുഹമ്മദ് അലി പറഞ്ഞത് എത്ര സത്യമാണ്. അതെ, കരുത്തൻ എന്ന വാക്കിന്റെ അർഥം പ്രതിസന്ധികൾ ഇല്ലാത്തവൻ എന്നല്ല, മറിച്ച്, പ്രതിസന്ധികൾക്ക് കീഴടങ്ങാൻ വിസമ്മതിക്കുന്നവൻ എന്നാണ്. ദുർവിധിയെ പ്രതിരോധിക്കേണ്ടത് കണ്ണുനീരിന്റെ ഉപ്പിനാലല്ല, വിയർപ്പിന്റെ ഉപ്പിനാലാണ്.

വിവരങ്ങൾക്ക് കടപ്പാട്;

എം എസ്‌ രഞ്ജിത്

മോട്ടിവേഷണൽ ഇൻസ്‌ട്രക്ടർ