അപകടസമയം ബൈക്കിന് 100 കിലോമീറ്ററോളം വേഗം! മത്സരയോട്ടത്തിന് തെളിവില്ല: നാട്ടുകാരെ തള്ളി എംവിഡി ഉദ്യോഗസ്ഥര്‍
കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗം മൂലമാണ്. മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും

കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗം മൂലമാണ്. മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്.
വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച രാവിലെ എട്ടിനുണ്ടായ അപകടത്തിൽ പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) അപകട സ്ഥലത്തു മരിച്ചു. ബൈക്ക് ഓടിച്ച പൊട്ടക്കുഴി ഗിരിദീപത്തിൽ അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നും മരിച്ചു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ബിനുവിന്റെ ഏക മകനാണ്.
അരവിന്ദും കൂട്ടുകാരും കോവളം തീരത്ത് ഇൻസ്റ്റഗ്രാം റീൽ തയാറാക്കി മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇടിയേറ്റ വഴിയാത്രക്കാരി സംഭവസ്ഥലത്തു നിന്ന് 20 മീറ്റർ മാറി റോഡിലെ ഡിവൈഡറിലെ കുറ്റിക്കാട്ടിനിടയിലാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.