Tuesday 10 July 2018 10:50 AM IST

അന്നു സഹായിച്ചത് വി.എസ്. അച്യുതാനന്ദൻ, ഇന്നോ... കനൽവഴികൾ താണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയ പി.യു ചിത്രയെ കുറിച്ച്...

Sujith P Nair

Sub Editor

chithra1 ചിത്രം: ജോസുകുട്ടി പനയ്ക്കല്‍

‘‘ഉത്തർ പ്രദേശിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലെ പ്രകടനം കണക്കിലെടുത്ത് അവിടത്തെ സർക്കാർ സമ്മാനമായി നൽകിയതാണ് ആദ്യത്തെ നാനോ കാർ. അന്നു സൈക്കിൾ വരുന്ന വഴിയേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ. സ്ഥലം എംഎൽഎ ആയ വി.അസ്. അച്യുതാനന്ദൻ ഇടപെട്ട് അടിയന്തരമായി വഴിയുണ്ടാക്കാൻ തുക അനുവദിച്ചു. നാട്ടുകാരും കൂടി ഒത്തുചേർന്നതോടെ ചിത്ര യു.പിയിൽ നിന്ന് എത്തുമ്പോഴേക്കും വീട്ടിൽ കാറെത്താനുള്ള വഴി തെളിഞ്ഞു. രണ്ടാമത്തെ കാർ കൊച്ചിയിൽ നടന്ന സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സമ്മാനമായി കിട്ടിയതാണ്. മോൾക്കു കിട്ടിയ സമ്മാനമല്ലേ. എത്ര ബുദ്ധിമുട്ട് വന്നാലും അതെങ്ങനെ വിൽക്കാൻ പറ്റും. മത്സരത്തിനു പോകണമെന്ന് ചിലപ്പോൾ വൈകുന്നേരമൊക്കെയാണ് അരിയുന്നത്. അച്ഛൻ ഓടിനടന്ന് കടംവാങ്ങിയും മറ്റും പണം സംഘടിപ്പിക്കും. ഒരുപാടു നല്ല മനസ്സുകളുടെ പിന്തുണയാണ് മോളുടെ നേട്ടങ്ങൾക്ക് കാരണം.’’

chithra2

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.