ഫൊട്ടോഗ്രഫറും കോട്ടയം പുഷ്പനാഥിന്റെ മകനുമായ സലിം കുഴഞ്ഞു വീണു മരിച്ചു
കുമളി: പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി–ട്രാവൽ–ഫുഡ് ഫൊട്ടോഗ്രഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണു മരിച്ചു. സ്വന്തം റിസോർട്ടായ കുമളി ആനവിലാസം പ്ലാന്റേഷൻ റിസോർട്ടിൽ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, സലിം പുഷ്പനാഥ് ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചെന്നും കാരണം വ്യക്തമല്ലെന്നും സെന്റ് ജോൺസ് ആശുപത്രി അധികൃതർ അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT