‘‘ഒരാൾ ലോകം ചുറ്റുന്നതു കാണാൻ പ്രേക്ഷകരുണ്ടാവില്ലെന്നു പറഞ്ഞ് ചാനലുകാർ അന്ന് എന്നെ മടക്കി അയച്ചു’’
‘‘1997ൽ സഞ്ചാരം ആരംഭിക്കുമ്പോൾ കൈമുതലായി ആകെയുണ്ടായിരുന്നത് വലിയ ക്യാമറ മാത്രമായിരുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണും ഗൂഗിൾ മാപ്പുമില്ലാതെ ലോകം മുഴുവൻ സഞ്ചരിച്ചു. ജീവനോടെ തിരിച്ചുമെത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ മുറിയിലെ മേശപ്പുറത്ത് കത്തെഴുതി വച്ചാണ് അക്കാലത്ത് ഓഫിസിൽ നിന്നിറങ്ങിയിരുന്നത്.’’ സന്തോഷ്

‘‘1997ൽ സഞ്ചാരം ആരംഭിക്കുമ്പോൾ കൈമുതലായി ആകെയുണ്ടായിരുന്നത് വലിയ ക്യാമറ മാത്രമായിരുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണും ഗൂഗിൾ മാപ്പുമില്ലാതെ ലോകം മുഴുവൻ സഞ്ചരിച്ചു. ജീവനോടെ തിരിച്ചുമെത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ മുറിയിലെ മേശപ്പുറത്ത് കത്തെഴുതി വച്ചാണ് അക്കാലത്ത് ഓഫിസിൽ നിന്നിറങ്ങിയിരുന്നത്.’’ സന്തോഷ് ജോർജ് കുളങ്ങര വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ഊരു ചുറ്റിയുണ്ടാക്കിയ വിഡിയോകൾ ജനങ്ങളെ കാണിക്കാൻ ചാനൽ ഓഫിസുകൾ തോറും കയറിയിറങ്ങി. ഒരാൾ ലോകം ചുറ്റുന്നതു കാണാൻ പ്രേക്ഷകരുണ്ടാവില്ലെന്നു പറഞ്ഞ് അവർ എന്നെ മടക്കി അയച്ചു. അന്നു കോട്ടയത്തേക്കുള്ള ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിലിരുന്നപ്പോൾ എന്റെ കണ്ണിൽ നിന്നുതിർന്ന സങ്കടത്തിനു കാരണം കടം വീട്ടാനുള്ള കർത്തവ്യബോധം മാത്രമായിരുന്നില്ല. എന്റെ പ്രയത്നം മലയാളികളെ കാണിക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്ന മരങ്ങാട്ടുപിള്ളിക്കാരന്റെ ആത്മധൈര്യം അന്ന സിരകളിൽ ഊർജം പകർന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.’’ സഞ്ചാരത്തിന്റെ മലയാളി മുഖമായി സന്തോഷ് മാറിയത് ആ ആത്മധൈര്യം കൈമുതലാക്കിയാണ്.