ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ചരിത്രവിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കർണാടക മന്ത്രി ജയമാല. വിധി ദൈവം തന്നതാണെന്ന് ജയമാല പ്രതികരിച്ചു. വിധി പൂർവികരുടെ പുണ്യമെന്നും ജയമാല കൂട്ടിച്ചേർത്തു.
1986ല്‍ ഏപ്രില്‍ മാസത്തില്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. 27 വയസുള്ളപ്പോഴായിരുന്നു ജയമാലയുടെ വിവാദ ശബരിമല സന്ദർശനം. ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ മതവികാരം വൃണപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്രവിധി അൽപം മുമ്പാണ് പുറത്തുവന്നത്. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതായിരുന്നു. ഇതോടെ പത്തിനും അന്പതിനുമിടയില് പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്ന ചട്ടം റദ്ദാക്കി. ഹൈക്കോടതിയിലടക്കം 27 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ചരിത്രവിധി.