ഹൃദയങ്ങളോട് സംവദിക്കും ഈ പ്രണയാക്ഷരങ്ങൾ; കാവ്യശകലങ്ങളിൽ പ്രണയം ചാലിച്ച് വീരാൻകുട്ടി
പ്രണയമെന്ന മൂന്നക്ഷരംകൊണ്ട് പ്രപഞ്ചത്തെ മുഴുവനായുമെഴുതാം. എന്നാൽ സർവ ഭാഷകളും ചേർത്തുവച്ചാലും പ്രണയം മുഴുവനായി എഴുതിത്തീരുമോ? ആത്മാവുകൾ തമ്മിൽ സംഭവിക്കുന്ന മിന്നൽ വിനി മയത്തെ വാക്കുകളിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതു കണ്ട് ദൈവം ചി രിക്കുന്നുണ്ടാകണം. ‘‘പ്രണയത്തെ പറയാൻ പറ്റിയ
പ്രണയമെന്ന മൂന്നക്ഷരംകൊണ്ട് പ്രപഞ്ചത്തെ മുഴുവനായുമെഴുതാം. എന്നാൽ സർവ ഭാഷകളും ചേർത്തുവച്ചാലും പ്രണയം മുഴുവനായി എഴുതിത്തീരുമോ? ആത്മാവുകൾ തമ്മിൽ സംഭവിക്കുന്ന മിന്നൽ വിനി മയത്തെ വാക്കുകളിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതു കണ്ട് ദൈവം ചി രിക്കുന്നുണ്ടാകണം. ‘‘പ്രണയത്തെ പറയാൻ പറ്റിയ
പ്രണയമെന്ന മൂന്നക്ഷരംകൊണ്ട് പ്രപഞ്ചത്തെ മുഴുവനായുമെഴുതാം. എന്നാൽ സർവ ഭാഷകളും ചേർത്തുവച്ചാലും പ്രണയം മുഴുവനായി എഴുതിത്തീരുമോ? ആത്മാവുകൾ തമ്മിൽ സംഭവിക്കുന്ന മിന്നൽ വിനി മയത്തെ വാക്കുകളിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതു കണ്ട് ദൈവം ചി രിക്കുന്നുണ്ടാകണം. ‘‘പ്രണയത്തെ പറയാൻ പറ്റിയ
പ്രണയമെന്ന മൂന്നക്ഷരംകൊണ്ട് പ്രപഞ്ചത്തെ മുഴുവനായുമെഴുതാം. എന്നാൽ സർവ ഭാഷകളും ചേർത്തുവച്ചാലും പ്രണയം മുഴുവനായി എഴുതിത്തീരുമോ? ആത്മാവുകൾ തമ്മിൽ സംഭവിക്കുന്ന മിന്നൽ വിനി മയത്തെ വാക്കുകളിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതു കണ്ട് ദൈവം ചി രിക്കുന്നുണ്ടാകണം.
‘‘പ്രണയത്തെ പറയാൻ പറ്റിയ വാക്കേത്?
മിണ്ടാതിരിക്കൂ, അപ്പോൾ അറിയാനായേക്കും”
ഏഴാംതരത്തിലെ മലയാളം പാഠാവലിയിൽ കുമാരനാശാന്റെ നളിനിയിലെ ഭാഗം പഠിക്കാനുണ്ടായിരുന്നു. പള്ളിക്കൂടം വിട്ട് ഉപവനത്തിൽ ചിത്രശലഭങ്ങൾ പാറുന്ന തു നോക്കി കാവിനരികുപറ്റി കൈകോർത്തു നടന്നുപോകുകയാണ് ദിവാകരനും നളിനിയും.
കളിത്തോഴൻ മല്ലികപ്പൂവിറുത്ത് നളിനിയുടെ കൊച്ചുവാർമുടിയിൽ അണിയിക്കുമ്പോൾ, അറിയാതെ വന്നു കണ്ണുപൊത്തുമ്പോൾ, അതിന്റെ പീഡയാൽ തുളുമ്പിയ നളിനിയുടെ കണ്ണീർ തുടച്ചുകൊടുക്കുമ്പോൾ സ്നേഹത്തിന്റെ ഏതോ മട്ടിലുള്ള തണുപ്പ് എന്നിലേക്കും പകരുന്നപോലെ.
പ്രണയരസത്തെ ആദ്യമായി കവിവാക്കുകളിലറിഞ്ഞതിന്റെ വിവശതയെ ആരുമറിയാതെ വളരെക്കാലം ഉള്ളിൽ സൂക്ഷിച്ചു. പിന്നീടെപ്പോഴോ മജീദിന്റെ ഉള്ളംകാലിലെ പഴുത്ത് തിണർത്തു നിൽക്കുന്ന കുരുവി ൽ ബാല്യകാലസഖിയായ സുഹറ അർപ്പിച്ച മൃദുചുംബനം ആ നിർവൃതിയെ കുറെക്കൂടി തീവ്രമാക്കി. പത്താംതരത്തിൽ മഹാക വി ഉള്ളൂർ ‘ഉലകിന്നുയിരായ പ്രേമമെന്ന ഏകമത’ത്തെ ഹൃദയത്തിൽ മുദ്രണം ചെയ്തു.
ഋതുക്കൾ നിമിഷങ്ങളായി മാറുന്ന ദൈവത്തിന്റെ പ്രണയപുസ്തകം പ ക്ഷേ, കാറ്റുകൊണ്ടുപോയി.
‘സ്നേഹത്തിൽ കഴിയുന്നവർ പിരിയുമ്പോൾ
ഒന്നും സംഭവിക്കുന്നില്ല, പരസ്പരം രണ്ടു ചെറിയ മരണമല്ലാതെ’
എന്നു പിൽകാലത്ത് ആ മരണത്തെ എല്ലാവർക്കുമായി ഞാ നെഴുതി.
‘അകന്നിരിക്കുമ്പോൾ പൊള്ളിക്കുന്നതും അടുത്തിരിക്കുമ്പോൾ തണുപ്പിക്കുന്നതുമായ ആ തീ’ ഒരാളിലും നിത്യമായി അണഞ്ഞു പോകുന്നില്ല എന്നറിയുന്നത് വിവാഹം കഴിഞ്ഞ യുടനെ ജീവിതസഖിയെ പിരിഞ്ഞ് ഉത്തരേന്ത്യൻ ഗ്രാമത്തിൽ ഒറ്റയ്ക്കു കഴിയുംനാളുകളിൽ. അന്നെഴുതിയ എണ്ണമറ്റ മേഘ സന്ദേശങ്ങൾ നിറയെ പ്രണയത്തിന്റെ മഴവിൽ നിറങ്ങൾ, മഴ യിരമ്പങ്ങൾ...
ഒന്നരപ്പതിറ്റാണ്ടിനിടയിൽ ഒട്ടനവധി പ്രണയകവിതകൾ. പ്രസവത്തിൽ മരിച്ചുപോകുമെന്ന ഭാര്യയുടെ പേടി ശമി പ്പി ക്കാൻ കവിതകൾ വായിച്ചു കൊടുത്ത സന്തോഷം പറയുമ്പോ ൾ ഒരു വായനക്കാരന്റെ കണ്ണു നിറയുന്നതു ഞാൻ കണ്ടിട്ടുണ്ട്. ജയിലിൽ വച്ച് ഞാൻ വായിച്ച പ്രണയകവിത കേട്ട് ഓടിവന്ന് കൈപിടിച്ച ചെറുപ്പക്കാരന്റെ കയ്യിലെ വി റയൽ മറക്കാനാകുന്നില്ല. പിന്നെപ്പിന്നെ രണ്ടു വ്യക്തികൾ തമ്മിലുള്ള വിനിമയം എന്ന നില വിട്ട് പ്രപഞ്ചത്തെ ആ കമാനം ആശ്ലേഷിക്കാനുള്ള ത്വരയായി അ തു പതിയെ എന്നിൽ പാകപ്പെട്ടു തുടങ്ങിയിരിക്കണം.
പ്രപഞ്ചത്തിലെ മുഴുവൻ പ്രാണികുലത്തോടും തരുലതകളോടും പ്രണയത്തിൽ ക ഴിയാനുള്ള പ്രാർഥനയായിട്ടല്ലാതെ എഴുതാനാകില്ല ഇന്ന് ഒരു വരിയും.
അത്രമേൽ ഹിംസ ലോകത്തിനുമേൽ, പ്രയോഗിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആർത്തി ഈ ഭൂമിയെ എടുത്ത് അടുപ്പത്തുവച്ചു ക ഴിഞ്ഞു. ഇലകൾ തമ്മിൽ തൊടാതിരിക്കാനുള്ള മരങ്ങളുടെ അകറ്റിനടൽ തന്നെ എവിടെയും. അപ്പോഴും ഭൂമിക്കടിയിലൂടെ യുള്ള അവയുടെ വേരുകളുടെ ആശ്ലേഷത്തിൽ കവിത പ്ര തീക്ഷയർപ്പിക്കുന്നു.
തീ പിടിച്ച കാട്ടിൽ നിന്നും അവസാനത്തെ മരത്തെയും ത ലയിലേറ്റി വരുന്ന മാൻചാട്ടത്തിന് അതു വഴിയൊരുക്കുന്നു. ചിദാകാശത്ത് മാരിവിൽ വിരിയിക്കാനുള്ള മഴകണികയായ് അതു ചാറുന്നു. ഒന്നുമാത്രം ഉറപ്പ്.
“നീരും നീറ്റുകക്കയുമായി
നാം പരസ്പരം വെന്തില്ലാതാകും.
പ്രണയത്തിന്റെ
വെണ്മ മാത്രം അവശേഷിക്കും.”
പ്രണയപൂർവം
കല്ലിനോടു ചോദിക്കൂ
എത്ര കാത്തിരുന്നിട്ടാണു
രത്നമാകുന്നതെന്ന്.
മഴത്തുള്ളിയോട് ആരായൂ
എത്ര കാലത്തെ
കാത്തിരിപ്പാണു
മുത്തിലേക്കെന്ന്.
ചുണ്ടുകളുണ്ടായിരുന്നെങ്കിൽ
അവ പറയുമായിരുന്നു:
പ്രണയപൂർവം
ഒരു കൈ തൊടാനെടുക്കുന്ന സമയം എന്ന്.
നമുക്കിടയിലെത്തുമ്പോൾ
നമുക്കിടയിലെത്തുമ്പോൾ
കാറ്റ്
ഒരു കുറിഞ്ഞിപ്പൂച്ചയായി പമ്മുന്നു.
പ്രണയിക്കുന്നവരുടെ
വിയർപ്പിനും
പാൽമണമായിരിക്കാം.
ആരു പറഞ്ഞു?
ആരുപറഞ്ഞു
മനുഷ്യനു പറക്കാനാവില്ലെന്ന്?
എങ്കിൽ
പ്രണയത്തിൽപെട്ട നാൾമുതൽ
നമ്മുടെ പാദങ്ങൾ
ഭൂമിയിൽ തൊട്ടതിന്റെ
തെളിവുകൾ
അവർ ഹാജരാക്കട്ടെ.
എന്നിട്ടും
എന്നിട്ടും ദൈവം
ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത്?
ഭൂമിയുടെ
എതെങ്കിലുമൊരു കോണിൽ
പ്രണയിക്കുന്ന രണ്ടുപേർ
ഇരുന്നു
സംസാരിക്കുന്നത്
തീരാൻ കാത്തുനിൽക്കുകയാവും.
അവസാനിക്കുമെന്നു തോന്നുന്നില്ല
ലോകം ഉടനെയൊന്നും.
കൈമാറ്റങ്ങൾ
രാത്രിയിൽ നിന്നുകൊണ്ട് നീ
എനിക്കു നേരെ കൈ നീട്ടി
ഞാനപ്പോൾ
പകലിൽ നിൽക്കുകയായിരുന്നു.
മലമുകളിൽ നിന്നു
നീ വച്ചു നീട്ടിയ ചുംബനം
കടലോരത്തുവച്ച്
എനിക്കു കിട്ടിയ പോലുള്ള
ഒരു സന്ദർഭമായിരുന്നു അത്.