വനിതയിലെ ടൊവിനോയുടെ തലമാറ്റി! കൂട്ടുകാർ ‘കൃഷ്ണനാക്കിയ’ ചെക്കനും പെണ്ണും ദേ ഇവിടെയുണ്ട്
ഒരൊറ്റ കവർ ചിത്രത്തിൽ നിന്നും ഒരു ലോഡ് ട്രോളുകൾ പിറന്ന വർഷമായിരുന്നു 2019. ട്രോളൻമാർക്ക് ചാകരയൊരുക്കിയതാകട്ടെ പോയ വർഷത്തെ വനിത ഓണം സ്പെഷ്യൽ പതിപ്പും. തരുണീമണികൾക്കു നടുവിൽ സുന്ദരനായിരിക്കുന്ന ടൊവീനോയുടെ കവർ ചിത്രത്തിലാണ് ട്രോളൻമാർ കണ്ണുവച്ചത്. ബാക്കി കഥ കൊണ്ടു പോയത്, ട്രോളൻമാരുടെ കൺകണ്ട ദൈവങ്ങളായി

ഒരൊറ്റ കവർ ചിത്രത്തിൽ നിന്നും ഒരു ലോഡ് ട്രോളുകൾ പിറന്ന വർഷമായിരുന്നു 2019. ട്രോളൻമാർക്ക് ചാകരയൊരുക്കിയതാകട്ടെ പോയ വർഷത്തെ വനിത ഓണം സ്പെഷ്യൽ പതിപ്പും. തരുണീമണികൾക്കു നടുവിൽ സുന്ദരനായിരിക്കുന്ന ടൊവീനോയുടെ കവർ ചിത്രത്തിലാണ് ട്രോളൻമാർ കണ്ണുവച്ചത്. ബാക്കി കഥ കൊണ്ടു പോയത്, ട്രോളൻമാരുടെ കൺകണ്ട ദൈവങ്ങളായി ദശമൂലം ദാമുവും മണവാളനും രമണനും ഒക്കെയായിരുന്നു. എന്തിനേറെ പറയുന്നു നിത്യഹരിത നായകൻ പ്രേം നസീർ വരെ വനിത കവർ പേജിലെ ട്രോൾ മുഖമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
2020 പിറന്നിട്ടും ആ കവർ ചിത്രത്തിനും അതുണ്ടാക്കിയ ട്രോൾ ആരവങ്ങൾക്കും തെല്ലും കുറവുവന്നിട്ടില്ല. ഒരു കല്യാണ ചെക്കന് പണി കൊടുക്കാൻ ചങ്ങാതിമാർ വനിത കവർ ചിത്രത്തെ കൂട്ടുപിടിച്ചതാണ് പുതിയ കഥ. മൂവാറ്റുപുഴ സ്വദേശി എബ്രഹാം കൊച്ചികുന്നേലിനാണ് ചങ്ങാതിമാർ തീരെ മോശമല്ലാത്തൊരു പണികൊടുത്തത്. വനിത കവർ ചിത്രത്തിലെ ടൊവിനോയുടെ മുഖം വെട്ടിമാറ്റി അവിടെ എബ്രഹാമിന്റെ ചിത്രം പ്രതിഷ്ഠിക്കുകയായിരുന്നു. കൂട്ടത്തിൽ കലക്കനൊരു കുറിപ്പും. ‘മൂവാറ്റുപുഴയുടെ കൃഷ്ണന് വിവാഹ മംഗളാശംകൾ!’
അന്വേഷണത്തിനൊടുവിൽ ട്രോൾ മണവാളന്‍ എബ്രഹാമിനേയും വധു സയോണയേയും തേടി വനിത ഓൺലൈൻ എത്തുമ്പോൾ കക്ഷി ഡബിൾ ഹാപ്പി. ‘കൂട്ടുകാർ എന്തായാലും പണി ഒപ്പിക്കുമെന്ന് ഉറപ്പായിരുന്നു. എന്തായാലും അതിങ്ങനെ ആയതിൽ സന്തോഷം. ടൊവിനോയ്ക്ക് പകരം എന്നെ കൃഷ്ണനാക്കിയതിൽ കല്യാണപ്പെണ്ണിനും പരിഭവമില്ല.’–എബ്രഹാം പറയുന്നു.
മൂവാറ്റുപുഴയിലെ ഞങ്ങളുടെ ഒരു ജീപ്പ് ക്ലബ് ഉണ്ട്. 4*4 ബീറ്റ്സ് എന്നാണ് അതിന്റെ പേര്. അതിലെ അംഗങ്ങളായ ചങ്ങാതിമാരാണ് ഈ പണിക്കു പിന്നിൽ. അഭിരാജ് ആണ് ഈ അഡാർ പണിക്കു പിന്നിലെ തല. കക്ഷിയാണ് ടൊവിനോയ്ക്ക് പകരം എൻറെ തല എഡിറ്റ് ചെയ്ത് പ്രതിഷ്ഠിച്ചത്. മുഹമ്മദ് ഷെഫിൻ, കലാം കുട്ടി, പ്രജീഷ്, സലാം, അവിരാച്ചൻ, സലിം, സച്ചിൻ ജോഷി, വിഷ്ണു എന്നിവരും ആ കരവിരുതിൽ ചുക്കാൻ പിടിച്ചു. ഇതിനൊക്കെ പുറമേ വിവാഹ വേദിയിൽ ഡബ്സ്മാഷ് പണികളും വേറെ ഉണ്ടായിരുന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ വൈറലായത് ഇതാണെന്ന് മാത്രം.– എബ്രഹാം പറഞ്ഞു നിർത്തി.