എസ് എഫ് ഐ ദേശീയ പ്രസിഡന്‍റ് വി പി സാനു വിവാഹിതനായി. ഗാഥ എം ദാസാണ് വധു.രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാർത്ഥിയാണ് ഗാഥ. സുഹൃത്തും സഹപ്രവർത്തകയുമായ ചിന്താ ജെറോമാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയെ അറിയിച്ചത്.

രജിസ്റ്റർ ഓഫീസില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. ഡിസംബർ 30ന് മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലു മണിക്കും എട്ടു മണിക്കുമിടയിലാണ് വിവാഹ ചടങ്ങുകൾ ഉണ്ടാകും. വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം വിപി സാനു നേരത്തെ ഫെയ്സ്ബുക്കിലൂടെയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT