പാർവതിക്ക് ഷോർട് ഹെയർസ്റ്റൈൽ യോജിക്കുന്നതിന് ഒരു കാരണമുണ്ട്!
മലയാള സിനിമയിൽ മിക്കവരുടേയും ഹെയർ സ്റ്റൈൽ ചെയ്തിട്ടുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട ഹെയർ പാർവതിയുടേതാണ്. ‘ബാംഗ്ലൂർ ഡെയ്സ്’ കഴിഞ്ഞ് പാർവതിയുടെ ഹെയർ സ്റ്റൈൽ സംസാരമായി മാറിയ സമയത്താണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞാൻ കാണുമ്പോള്‍ ആ മുടി അൽപം കൂടി വളർന്നിട്ടുണ്ട്. വീണ്ടും വളരെ ഷോർട്ടാക്കണമെന്നായിരുന്നു ആവശ്യം.

വളരെ ബോൾഡായ പെൺകുട്ടിയാണ് പാർവതി. ഹെയർസ്റ്റൈൽ കൊണ്ടും വസ്ത്രധാരണം കൊണ്ടുമെല്ലാം തന്റെ ബോൾഡ് ആറ്റിറ്റ്യൂഡ് മനോഹരമാക്കാൻ പാർവതിക്ക് അറിയാം. അടുത്ത സിനിമയിൽ പാർവതി ഇഷ്ടപ്പെട്ട പുരുഷനു പിന്നാലെ പാറിപ്പറക്കുന്ന പെ ൺകുട്ടിയായാണ് അഭിനയിച്ചത്. അന്ന് മുടി മെസ്സിയായി വെട്ടിക്കൊടുത്തു. കഥാപാത്രത്തെപ്പോലെ തീർത്തും അനുസരണയില്ലാത്ത ആ ഹെയർസ്റ്റൈലിൽ അവൾ ജിപ്സി പെൺകുട്ടിയായി സ്ക്രീനിൽ ഒഴുകി നടന്നു.
മികച്ച ഹെയർ സ്‌റ്റൈൽ എങ്ങനെ തിരഞ്ഞെടുക്കാം
ഓരോരുത്തരുടേയും മുടിയുടെ സ്വഭാവം വ്യത്യസ്തമായിരിക്കും. ചില മുടി കൂടുതൽ എണ്ണമയമുള്ളതായിരിക്കും. എത്ര ഷാംപൂ ചെയ്താലും എണ്ണമയം മാറാതെ കിടക്കും. എന്നാൽ ചില മുടി കട്ടി കുറഞ്ഞതും പെട്ടെന്ന് ഡ്രൈ ആകുന്നതുമാണ്. ദിവസവും വേണമെന്നില്ല, ആഴ്ചയിൽ മൂന്നോ നാലോ തവണ മുടി കഴുകിയാൽ മതി. മുടി കഴുകാൻ ഷാംപൂ ഉപയോഗിക്കുമ്പോഴൊക്കെ നിർബന്ധമായും കണ്ടീഷണറും ഉപയോഗിക്കണം. മുടിയുടെ ആരോഗ്യത്തിന് ആഴ്ചയിലൊരിക്കൽ ഹെയർ സ്പാ ചെയ്യാം. ഓയിൽ മസാജ് ചെയ്ത ശേഷം ഒരു ടവൽ ചൂടുവെള്ളത്തിൽ മുക്കി തലയിൽ കെട്ടി വച്ചാൽ കൂടുതൽ ഇഫക്ടീവാകും.
ഓരോരുത്തരുടേയും മുഖം മാത്രമല്ല, അവരുടെ ശരീരപ്രകൃതി, ധരിക്കുന്ന വസ്ത്രം, മുടിയുടെ തിക്നസ് തുടങ്ങി കരിയർ വരെ പരിഗണിച്ച ശേഷമാണ് ബെസ്റ്റ് ഹെയർ സ്റ്റൈൽ തിര ഞ്ഞെടുക്കുക. നീളവും തിക്നസ്സും കൂടുതലുള്ള മുടിയാണെങ്കിൽ നീളം കുറയ്ക്കാതെ തന്നെ വശങ്ങളിലെ അൽപം മുടി മാത്രം മുഖത്തിന്റെ ആകൃതിയിൽ ലെയർ ചെയ്യാം. ബാക്കി മുടി പിറ കിൽ അറ്റം ഷേപ് ചെയ്ത് നിർത്താം.
വട്ട മുഖമുള്ളവർക്കും ഓവൽ മുഖമുള്ളവ ര്‍ക്കും സൈഡ് ലെയർ ഇണങ്ങും. ചതുരാകൃതിയിൽ മുഖമുള്ളവർക്കും ട്രയാങ്കിൾ മുഖാകൃതിയുള്ളവർക്കും ഷോർട് കട്ട് യോജിക്കും. നീളൻ മുഖമുള്ളവർക്ക് കവിളിന്റെ ലെങ്തിൽ മുടി വെട്ടി കേൾ ചെയ്തിടാം. നെറ്റിത്തടം കൂടുതലുള്ളവർക്ക് അൽപം മുടി നെറ്റിയിലേക്ക് വെട്ടിയിടാം. കട്ടി കുറഞ്ഞ മുടിയാണെങ്കിൽ മനോഹരങ്ങളായ ഹെയർ എക്സ്റ്റൻഷൻ വയ്ക്കാം. മുടിക്കിടയിൽ ക്ലിപ്പ് ചെയ്ത് വയ്ക്കാവുന്ന ഇത്തരം എ ക്സറ്റൻഷൻ ഭംഗിയിൽ യഥാർഥ മുടിയെ വെല്ലുന്നതാണ്.
ഷാംപൂ ബ്രഷ്
ഷാംപൂവിന്റെ ഫലം മുടിയിൽ കൂടുതൽ പ്രതിഫലിക്കാന്‍ ഷാംപൂ ബ്രഷ് ഉപയോഗിക്കാം. മുടിയിൽ ഷാംപൂ പുരട്ടിയ ശേഷം ഇതിന്റെ റബർ ഇതളുകൾ കൊണ്ട് വട്ടത്തിൽ മസാജ് ചെയ്യുന്നത് ശിരോചർമത്തിലെ മൃതകോശങ്ങളെയും അഴുക്കിനെയും എളുപ്പത്തിൽ അകറ്റും. രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. ഇത് പൂർണമായും വാട്ടർപ്രൂഫാണ്.