ജീവിതം തിരക്കു പിടിച്ചതാകുമ്പോൾ വീട്ടിൽ വളർത്തുന്ന പൊന്നോമനകളെ മറന്നുപോകാറുണ്ട്. വിലപിടിച്ച വർണമത്സ്യങ്ങളെയും അപൂർവങ്ങളായ പൂച്ചെടികളെയും ഒക്കെ വളർത്തുന്നവരുടെ കാര്യമാണ് പറഞ്ഞതു കേട്ടോ. നമ്മൾ വാങ്ങി വളർത്തുന്ന ഇവരെയൊക്കെ യാത്ര പോകുമ്പോഴോ മറ്റു തിരക്കുകളിൽ പെടുമ്പോഴോ പലപ്പോഴും മറന്നുപോകാം, തിരികെ

ജീവിതം തിരക്കു പിടിച്ചതാകുമ്പോൾ വീട്ടിൽ വളർത്തുന്ന പൊന്നോമനകളെ മറന്നുപോകാറുണ്ട്. വിലപിടിച്ച വർണമത്സ്യങ്ങളെയും അപൂർവങ്ങളായ പൂച്ചെടികളെയും ഒക്കെ വളർത്തുന്നവരുടെ കാര്യമാണ് പറഞ്ഞതു കേട്ടോ. നമ്മൾ വാങ്ങി വളർത്തുന്ന ഇവരെയൊക്കെ യാത്ര പോകുമ്പോഴോ മറ്റു തിരക്കുകളിൽ പെടുമ്പോഴോ പലപ്പോഴും മറന്നുപോകാം, തിരികെ വരുമ്പോഴേക്കും ഭക്ഷണം കിട്ടാതെ അവ ചത്തുപോയാലോ? നമ്മളില്ലാത്തപ്പോഴും നമ്മുടെ അഭാവം അവരെ അറിയിക്കാത്ത ചില സ്മാർട് ഡിവൈസുകളെ പരിചയപ്പെടുത്തി തരാം.

ഓട്ടമാറ്റിക് ഫിഷ് ഫൂഡ് ഡിസ്പെൻസർ

ADVERTISEMENT

അക്വേറിയത്തിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് നമ്മൾ വീട്ടിലില്ലാത്തപ്പോഴും ഭക്ഷണം നൽകിയേ പറ്റൂ. ആഗ്രഹിക്കുന്ന ദിവസങ്ങളിൽ, വേണ്ട  സമയത്ത്, ആഗ്രഹിക്കുന്ന അളവിൽ ഭക്ഷണം നൽകാൻ സഹായിക്കുന്നവയാണ് ഓട്ടമാറ്റിക് ഫിഷ് ഫൂഡ് ഡിസ്പെൻസർ.

അക്വേറിയത്തിനു മുകളിലായി നമുക്കുതന്നെ ഫിറ്റ് ചെയ്യാവുന്ന ഈ ഡിവൈസുകളിലെ സിലിണ്ടർ ആകൃതിയിലുള്ള ഭാഗത്ത് മത്സ്യങ്ങൾക്കു നൽകുന്ന ഭക്ഷണം (പെല്ലറ്റ്, തരി രൂപത്തിലുള്ളവ) ഫിൽ ചെയ്തു വയ്ക്കാൻ സാധിക്കും. ആ ഭാഗത്തുതന്നെ ഭക്ഷണം പുറത്തേക്കു വരുന്നതിനായി, അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു ചെറിയ ഡോറും ഉണ്ടാകും. 

ADVERTISEMENT

ഈ ഉപകരണത്തിന്റെ മറ്റൊരു പ്രധാന ഭാഗം ഡിജിറ്റൽ വാച്ചു പോലുള്ള കൺട്രോൾ പാനലാണ്. ഇതിൽ മത്സ്യങ്ങൾക്ക് ഏതെല്ലാം സമയത്താണ് ഭക്ഷണം നൽകേണ്ടതെന്നു (മൂന്ന് വ്യത്യസ്ത സമയം) സെറ്റ് ചെയ്യാം. സമയത്തിനു പകരം നമ്മൾ ആഗ്രഹിക്കുന്ന മണിക്കൂറുകൾ ഇടവേളകളായും നൽകാം.

പ്രവർത്തനം ഇങ്ങനെ

ADVERTISEMENT

ഇത്രയും ചെയ്തു കഴിഞ്ഞാണ് മെഷീന്റെ റൊട്ടേഷൻ ഓപ്ഷൻ സെലക്ട് ചെയ്യേണ്ടത്. അപ്പോൾ മെഷീൻ പ്രവർത്തനം തുടങ്ങും. ഇനി ഡിവൈസിൽ നമ്മൾ സെറ്റ് ചെയ്ത സമയം ആകുമ്പോൾ ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന ഭാഗം മാത്രം ഒരു തവണ കറങ്ങുകയും, അതിന്റെ ഡോർ എത്രമാത്രം തുറന്നുവച്ചിരിക്കുന്നു എന്നതനുസരിച്ച് ഭക്ഷണം അക്വേറിയത്തിലേക്ക് വീഴുകയും ചെയ്യും. എത്രമാത്രം ഭക്ഷണം അക്വേറിയത്തിലേക്ക് നൽകണമെന്നതനുസരിച്ച് റൊട്ടേഷന്റെ എണ്ണവും സെറ്റ് ചെയ്യാം. അങ്ങനെയാണ് നമ്മുടെ അഭാവത്തിലും ഓട്ടോമാറ്റിക് ഫിഷ് ഫൂഡ് ഡിസ്പെൻസർ മീനൂട്ട് നടത്തുന്നത്.

ആയിരം രൂപ മുതൽ ഈ ഡിവൈസിനു വില വരുന്നുണ്ട്. വൈഫൈ കൺട്രോൾ ഉള്ളവയും ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കുമ്പോൾ വീട്ടിലെ വൈഫൈ ഇന്റർനെറ്റുമായി കണക്ട് ചെയ്താൽ മൊബൈൽ ഫോണിലെ നിശ്ചിത ആപ്ലിക്കേഷൻ വഴി നൽകേണ്ട ഭക്ഷണവും സമയവും ഒക്കെ ഷെഡ്യൂൾ ചെയ്യാനും, ലൈവായി നിയന്ത്രിക്കാനും സാധിക്കും.

ADVERTISEMENT