സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യത്തിനായി പഠിച്ചുവയ്ക്കാം ചില ട്രിക്സ്
കംപ്യൂട്ടറിലേതു പോലെ തന്നെ സ്മാർട് ഫോണിലും ഉപയോഗിക്കാവുന്ന, അധികമാർ ക്കും അറിയാത്ത ട്രിക്സ് കഴിഞ്ഞ ലക്കത്തി ൽ പറഞ്ഞിരുന്നല്ലോ. ബാക്കിയുള്ളവ ഇതാ... ടെലഗ്രാം ട്രിക്സ് ടെലഗ്രാമിലെ ചാറ്റ് വിൻഡോയിൽ ഒരു വാക്കോ വാചകമോ ടൈപ് ചെയ്ത് അതിലെ ഒരു അക്ഷരമോ വാക്കോ അല്ലെങ്കില്‍ ആ വാചകം മുഴുവനായോ സ്പെഷൽ

കംപ്യൂട്ടറിലേതു പോലെ തന്നെ സ്മാർട് ഫോണിലും ഉപയോഗിക്കാവുന്ന, അധികമാർ ക്കും അറിയാത്ത ട്രിക്സ് കഴിഞ്ഞ ലക്കത്തി ൽ പറഞ്ഞിരുന്നല്ലോ. ബാക്കിയുള്ളവ ഇതാ...
ടെലഗ്രാം ട്രിക്സ്
ടെലഗ്രാമിലെ ചാറ്റ് വിൻഡോയിൽ ഒരു വാക്കോ വാചകമോ ടൈപ് ചെയ്ത് അതിലെ ഒരു അക്ഷരമോ വാക്കോ അല്ലെങ്കില്‍ ആ വാചകം മുഴുവനായോ സ്പെഷൽ ഇഫക്ട് നൽകി മറച്ച് അയയ്ക്കണമെന്നു തോന്നിയാൽ അതിനു വഴിയുണ്ട്.
വാക്കോ വാചകമോ സെലക്ട് ചെയ്ത ശേഷം ടെക്സ്റ്റ് ഫോര്‍മാറ്റ് ടൂൾസ് എടുത്ത് വലതു വശത്ത് കാണുന്ന മൂന്നു ഡോട്ടുകളില്‍ അമര്‍ത്തി സ്പോയിലര്‍ എന്നതു സെലക്ട് ചെയ്താല്‍ സെലക്ട് ചെയ്ത വാക്ക് അല്ലെങ്കില്‍ അക്ഷരം മാത്രം ഗ്രേയും വൈറ്റും ഡോട്ടുകള്‍ ചേര്‍ന്ന അനിമേറ്റഡ് ചതുരത്താല്‍ ഹൈഡ് ചെയ്യപ്പെടും.
അതിനുശേഷം ഈ മെസേജ് സെൻഡ് ചെയ്യാം. റിസീവ് ചെയ്തയാള്‍ ആ അനിമേറ്റഡ് ചതുരത്തില്‍ പ്രസ് ചെയ്താല്‍ മാത്രമേ ആ ഭാഗത്തുള്ള മെസേജ് വായിക്കാന്‍ സാധിക്കൂ.
ലിങ്ക് ഉണ്ടാക്കാം
വെബ്സൈറ്റുകളില്‍ ‘ഇവിടെ ക്ലിക് ചെയ്യൂ’ എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് ടച്ച് ചെയ്താല്‍ മറ്റൊരു വെബ്പേജ് ഓപൺ ആകുന്നതും ചിലപ്പോൾ ഫയല്‍ ഡൗണ്‍ലോഡ് ആകുന്നതുമൊക്കെ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. അതുപോലെ ടെലഗ്രാമിലും ഒരു വാക്കില്‍ നിങ്ങൾക്ക് ആവശ്യമുള്ള ലിങ്ക് ചേര്‍ക്കാന്‍ സാധിക്കും.
ടെലഗ്രാമിലെ ചാറ്റ് വിൻഡോയില്‍ ടൈപ് ചെയ്തിരിക്കുന്ന വാചകത്തിലെ ഒരു വാക്ക് സെലക്ട് ചെയ്ത ശേഷം ടെക്സ്റ്റ് ഫോര്‍മാറ്റ് ടൂള്‍ എടുത്ത് അതിലെ മൂന്നു ഡോട്ടുകളില്‍ അമര്‍ത്തുക. അപ്പോള്‍ തെളിഞ്ഞു വരുന്ന ഓപ്ഷനുകള്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത്, ‘ക്രിയേറ്റ് ലിങ്ക്’ എന്നതു സെലക്ട് ചെയ്യുക. അപ്പോള്‍ ഓപൺ ആകുന്ന പോപ്പപ് ബോക്സില്‍ ഓപൺ ആക്കേണ്ട ഫയലിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്ക് ചേർത്ത് ‘ഓക്കേ’ കൊടുക്കുക. അപ്പോള്‍ നേരത്തേ നിങ്ങൾ സെലക്ട് ചെയ്ത വാക്കിന്റെ നിറം മാറിയിരിക്കുന്നതു കാണാം.
ആ മെസേജ് സെൻഡ് ചെയ്താല്‍ നമ്മള്‍ അറ്റാച് ചെയ്ത ലിങ്ക് കാണണമെങ്കില്‍ നിറം മാറിയ ആ ടെക്സ്റ്റില്‍ നമ്മളോ മെസ്സേജ് കിട്ടിയ വ്യക്തിയോ ടച് ചെയ്തു നോക്കണം. അപ്പോള്‍ ആ ലിങ്ക് ഓപൺ ആക്കണോ എന്ന പോപ്പപ് മെസ്സേജ് വരും. ഓപണ്‍ എന്ന് അമര്‍ത്തിയാല്‍ ആ ലിങ്ക് ഓപൺ ആകും. ഫയലിന്റെ ഡയറക്ട് ലിങ്ക് അയച്ചാല്‍ ആ ഫയല്‍ ഡൗണ്‍ലോഡ് ആകുകയും ചെയ്യും.
സെർച് ചെയ്യാം വാട്സാപ്പിലും
വാട്സാപ്പിലെ സെർച് ഐക്കണ്‍ സെലക്ട് ചെയ്താല്‍ ഫോട്ടോസ്, വിഡിയോസ്, ലിങ്ക്സ്, ഓഡിയോ എന്നിങ്ങനെ കാണാം. ഓരോ വിഭാഗത്തിലും അഡ്വാന്‍സ്ഡ് സെര്‍ച്ച് ഓപ്ഷനും ഉണ്ട്. ഫോട്ടോ ആണു സെലക്ട് ചെയ്യുന്നതെങ്കില്‍ വാട്സാപ്പിലുള്ള ഒരു വ്യക്തിയുടെ പേരുകൂടി ടൈപ്പ് ചെയ്താല്‍ ആ വ്യക്തി നിങ്ങള്‍ക്കും നിങ്ങള്‍ ഉള്ള ഗ്രൂപ്പിലും ഫോട്ടോ അയച്ചിട്ടുണ്ടെങ്കില്‍ കാണാനാകും.