Tuesday 23 October 2018 04:49 PM IST : By സ്വന്തം ലേഖകൻ

ജലലഭ്യത, സ്ഥാനദോഷം; കിണറിന് സ്ഥാനം നിർണയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

Dakshinachitra_Traditional_Kerala_Syrian_Christian_House

വാസ്തുമണ്ഡലത്തിൽ കിണറിന് പ്രത്യേക സ്ഥാനങ്ങൾ ഉ ണ്ട്. അത് കുംഭം, മീനം, മേടം, ഇടവം രാശികളിലും ആക്കം കൂടാതെ വരുന്ന പദത്തിലും നൽകാവുന്നതാണ്. ഇവയെല്ലാം തന്നെ ഓപ്ഷനലാണ്. ഈ പറഞ്ഞ സ്ഥലങ്ങളിലെവിടെയെങ്കിലും വെള്ളം കിട്ടുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠം. വിരുദ്ധമായി ദിശകളിൽ വെള്ളത്തിന്റെ ലഭ്യത വ്യത്യസ്തമായിരിക്കും. വടക്കു കിഴക്കു ദിശയെന്ന് എടുത്തു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. ഭൂമിയുടെ മൊത്തം കിടപ്പ് തെക്കു പടിഞ്ഞാറ് ഉയർന്നും വടക്കു കിഴക്കോട്ടു താഴ്ന്നുമാണ് ഇരിക്കേണ്ടത്. വടക്കു കിഴക്കേ കോണിൽ കിണർ വന്നു കഴിഞ്ഞാൽ ആ പ്രദേശത്ത് ധാരാളം ജലം ഉണ്ടാകുകയും അത് സ്ഥലത്തിന്റെ ഗുണത്തെ സാധൂകരിക്കുകയും ചെയ്യും. വാസ്തുപരമായി തെക്കു പടിഞ്ഞാറ് ഉയർന്ന വടക്കു കിഴക്കോട്ട് താഴ്ന്നു കിടക്കുന്ന ഇടത്തേയാണ് കൂടുതൽ ഐശ്വര്യവും ധനവുമുള്ള ഭൂമിയെന്നു പറയാറുള്ളത്, അതാണ് വസ്തുതയും.

പക്ഷേ, വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ലയെന്നതും സത്യമാണ്. നിവൃത്തി ഇല്ലാതാകുമ്പോൾ ജലമുള്ള ഭാ ഗം ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു. പക്ഷേ, വാസ്തുപരമായി അതിനെ സാധൂകരിക്കാൻ യാതൊരു സാധ്യതയും ഇല്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ആ പറമ്പിന് അത്രയും ന്യൂനതയുണ്ടെന്നാണ്.

മുൻകാലങ്ങളിൽ ഗൃഹം ചെയ്യുന്നത് വലിയ പ്ലോട്ടുകളിൽ ആകുമ്പോൾ ജലത്തിന്റെ ലഭ്യത ഉള്ള സ്ഥലത്ത് കിണർ കുഴിക്കുകയും ശേഷം ഗൃഹം സ്ഥാനദോഷം ഇല്ലാത്ത വിധം നി ർണയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇന്നത്തെ കാലത്ത് പത്തു സെന്റിൽ താഴെ വരുന്ന പ്ലോട്ടുകളിൽ ഗൃഹത്തിന്റെ അഥവാ പ്ലോട്ടിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ജല ലഭ്യത ഉണ്ടെങ്കിലും കിണർ ( ഓപ്പൺ വെൽ) ചെയ്യുന്നത് ഉത്തമമല്ല.