Saturday 18 March 2017 03:25 PM IST : By സ്വന്തം ലേഖകൻ

സാജിറ്റേറിയൻസിനോളം ജമിനിയെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല

friendship

നിങ്ങളുടെ സൂര്യരാശിയും സൗഹൃദവും തമ്മിൽ ചില പൊരുത്തങ്ങളുണ്ട്. ആദ്യം നിങ്ങളുടെ സൂര്യരാശിയൊന്ന് നോക്കൂ. അപ്പോൾ അറിയാം ആരാണ് നിങ്ങളു‍ടെ ‘സ്റ്റാർ ഫ്രണ്ട്സ്’ എന്ന്. ഓരോ രാശിക്കാരുടെയും സ്വഭാവം ഓരോ തരമാണ്. കൂട്ടത്തിൽ അതും ഒന്നറിഞ്ഞിരിക്കാം. ഇതാ തുടർന്നു വായിക്കാം.

ജമിനി ( മേയ് 22 – ജുൺ 21)

ബുദ്ധിപരമായ നീക്കങ്ങളിലൂടെ മാത്രമേ ജമിനിയെ കീഴടക്കാനാകൂ. ആവശ്യത്തിന് ബുദ്ധിയില്ലേൽ ആ പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. പുതിയ എന്തു കാര്യവും ഒന്നു ടെസ്റ്റ് ചെയ്ത് നോക്കിയില്ലേൽ എന്തോ അപരാധം ചെയ്തത് പോലെയാണ് ഇവർക്ക്. പിരിപിരുപ്പിന്റെ ഉസ്താദുമാരാണിവ ർ. കൂട്ടത്തിൽ കൂടാത്തവരെ ബഹുമാനിച്ച് മാറ്റി നിർത്താനും ഇവർക്ക് കഴിവുണ്ട്. എക്സ്പീരിയൻസാണ് ഇവരുടെ ഉപദേശങ്ങളിൽ അധികവും. ചുമ്മാ ‘ലാത്തിയടിച്ച്’ ആളെ വീഴ്ത്താനും ഇവർക്ക് കഴിയും.

സാജിറ്റേറിയൻസിനോളം ജമിനിയെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല. ഏരീസ്, ലിയോ, ലിബ്ര, അക്വേറിയസ്,പീസസ് എന്നിവരാകും സൗഹൃദങ്ങളിലധികവും. കൊടുത്തും കൊണ്ടും മാത്രമേ സ്കോർപിയോ, വിർഗോ, കാൻസർ, കാപ്രികോൺ എന്നിവരുമായി ഇവർ കൂട്ട് കൂടൂ.

കാൻസർ ( ജൂൺ 22– ജൂലൈ 21)

എന്തു സഹായോം ചെയ്യാം ആവശ്യമാണേൽ.. ബട്ട് കൂട്ടു കൂടാൻ മാത്രം പറയരുത്. ഇതാണു കാൻസർ. ആരേലും വന്നു കാലു പിടിച്ചാൽ ഒരു കൈ നോക്കും, അത്ര തന്നെ. ആവശ്യത്തിനു രഹസ്യങ്ങളൊക്കെയുള്ള പാർട്ടീസാണിവർ. എല്ലാരുടേം സങ്കടോം പരാതീം ഏറ്റെടുത്ത്, വേണ്ടത് വേണ്ട പോലെ കൊടുക്കുന്നവർ. ഒരിക്കൽ പണി പാളിയാ പിന്നെ, ചത്തുകിടന്നാൽ പോലും ഈ പാർട്ടീസ് മൈൻഡാക്കൂല്ല. കാൻസർ രാശിക്കാർ ഒരു കല്ലിൽ രണ്ടുതവണ തട്ടിവീഴൂല്ലാന്ന് ചുരുക്കം. ഏരീസ്, സാജിറ്റേറിയൻസ്, അക്വേറിയസ് എന്നിവരെ ഒഴിവാക്കി ആ രോട് കൂട്ടു കൂടിയാലും സൗഹൃദം പൊലിക്കും. കാൻസറും കാപ്രികോണും ആയിരിക്കും വേർപിരിയാത്ത കൂട്ടുകാർ.

ചിലർ തമ്മിൽ കൂടിയാൽ പിന്നെ സൂപ്പറാ! ഇതാ നിങ്ങളുടെ സ്പെഷൽ ഫ്രണ്ടുമായിട്ടുള്ള പൊരുത്തം അറിയാം

ലിയോ (ജൂലൈ 24– ഓഗസ്റ്റ് 23)

‘തങ്ക കുട്ടീ, സിങ്ക കുട്ടീ...’ എന്നൊക്കെ സോപ്പിട്ടോളൂ ഈ സിംഹീസിനെ. അല്ലെങ്കിൽ ഒരു കാര്യം സാധിച്ചെടുക്കാ ൻ പാടുപെടും. ചെറിയ വാശികൾ സമ്മതിച്ചു കൊടുക്കാൻ തയാറായാൽ ‘ചങ്ക് ഫ്രണ്ട്സാകാൻ’ ഇവർ റെ‍ഡി. പിന്നെ, ദേ... ലവൻ നിങ്ങളെ തോണ്ടിയാലും, ലവനെ പോയി നിങ്ങളു തോണ്ടിയാലും എന്റെ ഫ്രണ്ടിന്റെ മേലിൽ ഒരുതരി മണ്ണുവീഴാൻ സമ്മതിക്കൂല പറഞ്ഞ് ഈ ബ്രോസ് മുന്നി ചാടൂല്ലേ. പ്രൊട്ടക്ടീവ് ഫ്രണ്ടാകാൻ ഇവർ കഴിഞ്ഞേ ഉള്ളൂ ആരും. ഇടഞ്ഞാൽ ഇവർ ശരിക്കും സിംഹസ്വഭാവം കാണിക്കും. കാട്ടിലൊരു സിം ഹം മതി എന്നുള്ളതു കൊണ്ടാകാം രണ്ട് ലിയോ തമ്മിൽ ക ണ്ടുമുട്ടിയാൽ ‘സംഘട്ടനം’ എന്ന ടൈറ്റിൽ തെളിയാം.

വിർഗോ, ലിബ്ര എന്നിവ നാളെ വായിക്കാം.