Thursday 04 January 2018 12:45 PM IST : By സ്വന്തം ലേഖകൻ

മേടം രാശിക്കാരെ കാത്തിരിക്കുന്നത് മനോദുഃഖവും പിതൃജനാരിഷ്ടവും! എല്ലാ രാശിക്കാരുടെയും സന്പൂർണ വർഷ ഫലം

vanitha_astro_2018

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആദ്ധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ, ആകാശവാണി അംഗീകൃത നാടകനടൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രഥമ മുരളി പുരസ്കാരം, ജ്യോതി ഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഓഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലത്തിലെ ഗണപതിക്ഷേത്രം,  മമ്മിയൂർ മഹാദേവക്ഷേത്രം,  ചോറ്റാനിക്കരക്ഷേത്രം, കാഞ്ചീപുരം ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം,  തെച്ചിക്കോട്ടുകാവ്  തുടങ്ങി ആയിരത്തോളം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.   

മേടം – ഏരീസ് (മാർച്ച് 22 –ഏപ്രിൽ 20)

മറ്റുള്ളവരെ സഹായിക്കാൻ തയാറുള്ളവരാണ് ഈ രാശിക്കാർ. ചെറിയ പരാജയം പോലും ഇവരെ അസ്വസ്ഥരാക്കും. ആജ്ഞാ ശക്തിയും  കാര്യശേഷിയും  ഏരീസ്  രാശിക്കാരുടെ  പ്രത്യേകതയാണ്.

ഈ രാശിക്കാർ ഉത്തമ സ്വഭാവമുള്ളവരാകും. മറ്റുള്ളവരെ സഹായിക്കാൻ സദാ തയാറാകുന്നവരാണ് ഏരീസ് രാശിക്കാർ. ശുചിത്വം, ഈശ്വര വിശ്വാസം, ലക്ഷ്യപ്രാപ്തിയിലെത്താനുള്ള  ഭഗീരഥ പ്രയത്നം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. സത്യസന്ധരായ ഇവർ ബന്ധങ്ങളിൽ അത്യധികം  വിശ്വസിക്കുന്നവരാണ്. എല്ലാ  കാര്യങ്ങളിലും സ്വന്തം തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നവരായിരിക്കും. ചെറിയ പരാജയം പോലും ഇവരെ അസ്വസ്ഥരാക്കും. വാക്ക് പാലിക്കുന്നതിൽ നിർബന്ധം പുലർത്തും.


 ഏരീസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരിയിൽ മനോദുഃഖവും പിതൃജനാരിഷ്ടവും അഭിഷ്ടകാര്യ സിദ്ധിയും ഉദ്യോഗലബ്ധിയും ഫെബ്രുവരിയിൽ ധനസമ്പാദനവും സ്ഥാനമാനപ്രാപ്തിയും വിവാഹസിദ്ധിയും വ്യവഹാര വിജയവും മാർച്ചിൽ വസ്തു വാഹന നഷ്ടവും യാത്രാ ക്ലേശവും ബന്ധുജനസമാഗമവും ഏപ്രിലിൽ യാത്രാക്ലേശവും  രോഗാരിഷ്ടകളും അപവാദശ്രവണവും മേയ് മാസത്തിൽ കുടുംബ ജനാരിഷ്ടവും ജൂൺ– ജൂലൈയിൽ മനഃ  ക്ലേശവും കഠിനാധ്വാനവും ഓഗസ്റ്റ്– സെപ്റ്റംബറിൽ ഐശ്വര്യവും ധനലാഭവും സദുദ്യോഗ ലബ്ധിയും ഒക്ടോബർ – നവംബര്‍ മാസങ്ങളിൽ സൽകീർത്തിയും സൗന്ദര്യവർധനവും ബന്ധുജനക്ലേശവും ഡിസംബറിൽ പുണ്യ ദേവാലയ ദർശനവും കുടുംബത്തിൽ വിവാഹ നിശ്ചയവും ഗൃഹനിർമാണവും ഫലമാകുന്നു.

സാമാന്യഫലം

ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ, ആത്മീയ കാര്യങ്ങളിൽ അമിത താൽപര്യം, പ്രണയസാഫല്യം, മേലധികാരികളിൽ നിന്ന് അംഗീകാരം, ഉദ്യോഗലബ്ധി, ബന്ധുജന വിയോഗം, വിദേശയാത്ര മൂലം ഗുണാനുഭവം, നവീനഗൃഹാരംഭ പ്രവർത്തനം, നല്ല പ്രവൃത്തികൾ ചെയ്താലും തെറ്റായി വ്യാഖ്യാനിക്കപ്പെടൽ, പുണ്യദേവാലയ ദർശനം എന്നിവ ഫലമാകുന്നു.
വിഷ്ണു സഹസ്രനാമജപം, രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യൽ, പ്രാത സ്നാനം, ഗണപ തിക്ക് ദിവസവും 21 പ്രാവശ്യം ഏത്തമിടൽ, നാഗങ്ങൾക്ക്  നൂറും പാലും നൽകൽ, സ്വാമി അയ്യപ്പന് നെയ് തേങ്ങ സമർപ്പണം, നരസിംഹഭജനം എന്നിവ ദോഷപരിഹാരമാകുന്നു.

ഇടവം – ടോറസ് (ഏപ്രിൽ 21 – മേയ് 21)

സൗന്ദര്യവാസനയും  കലാബോധവുമുള്ളവരാണ്  ടോറസ്  രാശിക്കാർ. സൗമ്യപ്രകൃതമാണെങ്കിലും ദേഷ്യം നിയന്ത്രിക്കാൻ ഇവർക്ക് പലപ്പോഴും കഴിയാറില്ല.

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പൊതുവെ മടിയുള്ളവരാണ് ടോറസ് രാശിക്കാർ. ഏവരേയും വരച്ച വരയിൽ നി ർത്തുന്ന ഇവർ നേതൃനിരയിലെത്താൻ കഴിവുള്ളവരാകുന്നു. സൗമ്യ പ്രകൃതക്കാരാണെങ്കിലും ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെടുന്നവരാണ്. സൗന്ദര്യബോധമുള്ള ഇവർ കലാവാസനയുള്ളവരുമായിരിക്കും. വീട്ടുകാരോടും വീടിനോടും അമിത സ്നേഹം പുലർത്തുന്നവരുമായിരിക്കും. സമയനിഷ്ഠയും വാക്ചാതുര്യവും ഉള്ളവരായിരിക്കും. സുഹൃത്തുക്കൾ ഇവരുടെ ദൗർബല്യമാണ്. പൊതുവെ സാത്വികരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. ചുറ്റുപാടുകൾക്കനുസരിച്ച് പെരുമാറാൻ പറ്റുന്നവരാണ്.  ഭക്തിയും ദൈവഭയമുള്ളവരുമാണിവർ.  

ടോറസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഗൃഹസുഖക്കുറവും  മാതൃജനാരിഷ്ടവും സൽകീർത്തിയും മാർച്ച്– ഏപ്രിൽ മാസങ്ങളിൽ പ്രശസ്തിയും പരീക്ഷകളിൽ സമുന്നത വിജയവും കർമലബ്ധിയും മേയ്– ജൂണിൽ ശത്രുശല്യവും ഗൃഹത്തിൽ നിന്നു മാറിത്താമസവും ഉദ്യോഗത്തിൽ അസ്വസ്ഥതയും സന്താനാരിഷ്ടവും ജൂലൈ – ഓഗസ്റ്റിൽ സ്ഥാനമാന ലബ്ധിയും ഐശ്വര്യവും  സെപ്റ്റംബർ – ഒക്ടോബറിൽ ഗൃഹസുഖക്കുറവും നവീന വസ്ത്രരത്നാഭരണ ലാഭവും വിവാഹസിദ്ധിയും നവംബർ–ഡിസംബർ മാസങ്ങളിൽ വ്യവഹാര വിജയം, ഔഷധ സേവ ഇവ ഫലമാകുന്നു.


സാമാന്യഫലം


നവീന ഗൃഹാരംഭ പ്രവർത്തനം, വിദേശധനഭാഗ്യം, വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കൽ, കലാസാഹിത്യപ്രവർത്തനം മൂലം ഗുണാനുഭവം, സന്താനഭാഗ്യം, കുടുംബ സൗഖ്യം, മേലധികാരികളിൽ നിന്ന് നീരസം സമ്പാദിക്കൽ, പല സ്രോതസുകളിൽ നിന്നു പണം വന്നുചേരൽ, ലഹരി പദാർഥങ്ങളോട് വൈമുഖ്യം, വ്യവഹാരവിജയം ഇവ പ്രതീക്ഷിക്കാം.
ദേവീക്ഷേത്രത്തിൽ കുങ്കുമാർച്ചന, ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക്, കൂവളമാല ചാർത്തൽ, ഇളനീരഭിഷേകം, വിഷ്ണുക്ഷേത്രത്തിൽ വിഷ്ണുവിന്  പാൽപ്പായസം, ചന്ദനം ചാർത്തൽ, ഇളനീരഭിഷേകം, വ്യാഴാഴ്ച ഒരിക്കൽ, അരയാൽ പ്രദക്ഷിണം, ഭാഗ്യസൂക്തം മന്ത്രംകൊണ്ട് അർച്ചന ഇവ ദോഷപരിഹാരങ്ങളാകുന്നു.

മിഥുനം – ജമിനി (മേയ് 22 –ജൂൺ 21)

ആവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത ഈ രാശിക്കാർ എപ്പോഴും പുതുമ ആഗ്രഹിക്കുന്നവരാണ്. ബുദ്ധിപരമായ കഴിവും  അക്ഷമയും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.


തൊഴിൽരംഗത്ത് സുതാര്യമായി പ്രവർത്തിക്കുന്ന ഇവർക്ക് പ്രവർത്തനരംഗത്ത് ശത്രുക്കൾ കുറവായിരിക്കും. ധനസമ്പാദന ശീലവും  ആഡംബര ജീവിതവും  ഇവർക്ക് പറഞ്ഞിട്ടുള്ളതാകുന്നു. സാഹിത്യപ്രവർത്തനം, മാധ്യമപ്രവർത്തനം, രാഷ്ട്രീയം, അധ്യാപനം, നിയമകാര്യം, കച്ചവടം, ജ്യോതിഷം, അഭിനയം  എന്നിവയിൽ ശോഭിക്കുന്നവരാണ് ഈ രാശിക്കാർ.  പൊതുവെ  വികാര  ജീവികളായ  ഇവർ  ബുദ്ധിപരമായി ഔന്നത്യമുള്ള പങ്കാളികളെയാണ്  ഏറെ ഇഷ്ടപ്പെടുക. പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കും. ആവർത്തന വിരസത ഒട്ടും ഇഷ്ടപ്പെടാത്തവരാണിവർ.  


ജമിനി രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരി മാസങ്ങളിൽ ഭീതിയും വാഹനാപകടം മുതലായ ആപത്തുകളും രാജപ്രീതിയും ബഹുമതിയും മാർച്ച്–ഏപ്രിലിൽ സുഹൃദ്സംഗമം, വിവാഹ സിദ്ധി, വസ്തു വാഹന  ലാഭം  ഇവയും  മേയ് – ജൂണിൽ ധനനഷ്ടവും സ്ഥാനമാന ലബ്ധിയും ശത്രു ജയവും  ജൂലൈ – ഓഗസ്റ്റിൽ  വിദ്യാലാഭവും ഗൃഹം മാറി താമസവും  സെപ്റ്റംബർ– ഒക്ടോബറിൽ വ്യവഹാര വിജയം, അവിചാരിത ധനാഗമം എന്നിവയും നവംബർ – ഡിസംബർ മാസങ്ങളിൽ ഉല്ലാസയാത്രയും  സ്ഥാനലബ്ധിയും ഫലമാകുന്നു.

സാമാന്യഫലം


വിദേശയാത്ര ചെയ്യും. പ്രസവാവശ്യങ്ങൾക്കായി ആശുപത്രിവാസം വേണ്ടിവരും. ലഹരിപദാർഥങ്ങളിൽ താൽപര്യം, മൃഷ്ടാന്നഭോജനം, കുടുംബത്തിൽ വിവാഹം നിശ്ചയിക്കുകയോ നടക്കുകയോ ചെയ്യൽ, വസ്തു വാഹന ലബ്ധി, ഗൃഹത്തിൽ ആഭ്യന്തര കലഹം, തീർഥാടനം, തിരികെ ലഭിക്കില്ലെന്ന് കരുതിയിരുന്ന പണം പലിശയോടു കൂടി തിരികെ ലഭിക്കൽ, ഗൃഹ നവീകരണം, പ്രധാനപ്പെട്ട ആധാരങ്ങളിൽ  ഒപ്പുവയ്ക്കൽ, സാഹിത്യരചന,  സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുക, അന്യരുടെ വാക്ക് കേട്ട് അബദ്ധങ്ങളിൽ ചെന്നു ചാടൽ,   പ്രണയസാഫല്യം, ദേഹക്ഷതം  എന്നിവ  ഫലം.


ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക്, ആനയ്ക്ക് പഴം, ശർക്കര, നാളികേരം, കരിമ്പ് ഇവ നൽകൽ, ഭദ്രകാളി ക്ഷേത്രത്തിൽ ചുവന്നപട്ട്, കുരുമുളക്, മഞ്ഞൾ എന്നിവയുടെ സമർപ്പണം, ദേവീമാഹാത്മ്യ പാരായണം ഇവ ദോഷപരിഹാരങ്ങളാകുന്നു.കർക്കിടകം – കാൻസർ  (ജൂൺ 22 –ജൂലൈ 23)


പെട്ടെന്ന് തീരുമാനമെടുക്കാനും അതിൽ ഉറച്ചു നിൽക്കാനുമുള്ള കഴിവ് ഈ രാശിക്കാർക്കുണ്ട്.  ഉത്തരവാദിത്ത ബോധം, കുശാഗ്രബുദ്ധി ഇവ കാൻസർ രാശിക്കാരുടെ മുഖമുദ്രയാണ്.

തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അവ നടപ്പാക്കാ ൻ ചങ്കൂറ്റമുള്ളവരുമായിരിക്കും  ഈ രാശിക്കാർ.  ഇവരുടെ സന്താനങ്ങൾ വിശ്വസ്തരും പ്രശസ്തരുമായിത്തീരും. ഭാവനാലോകത്തിൽ സഞ്ചരിക്കുന്നവരാണെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും കുടുംബകാര്യത്തിൽ അമിതമായശുഷ്കാന്തി പ്രകടിപ്പിക്കുന്നവരായിരിക്കും. സംഗീതം, ചിത്രമെഴുത്ത്, പാചകകല, വൈദ്യം, അഭിനയം, ജ്യോതിഷം എന്നിവയിലും പന്തുകളി, ചീട്ടുകളി എന്നിവയിലും ൈവദഗ്ധ്യം തെളിയിക്കുന്നവരാണ് ഈ രാശിക്കാർ. പ്രവർത്തനരംഗങ്ങളിൽ ചെറിയ നിലയിൽ നിന്ന് ഉന്നതനില വരെ  ഏണിപ്പടി കയറുന്ന പോലെ ഉയർച്ചയിലെത്തിക്കൊണ്ടിരിക്കും.  ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ  ഭഗീരഥ പ്ര യത്നം നടത്തുന്നവരും  കുശാഗ്ര ബുദ്ധിശാലികളുമായിരി ക്കും.
കാൻസർ രാശിക്കാർക്ക്  ജനുവരി – ഫെബ്രുവരിയിൽ സ്ഥാനലബ്ധി വസ്തു വാഹന ലാഭം മാർച്ച് – ഏപ്രിലിൽ പരീക്ഷാ വിജയം, പുണ്യദേവാലയ സന്ദർശനം, അതിഥി സ ൽക്കാരം മേയ് – ജൂണിൽ  അവിചാരിത  ധനാഗമം  ജൂലൈ – ഓഗസ്റ്റിൽ വ്യാപാരാദികളിൽ അപ്രതീക്ഷിതമായ നഷ്ട കഷ്ടങ്ങൾ, രോഗസാധ്യത സെപ്റ്റംബർ– ഒക്ടോബറിൽ അന്യദേശവാസം  നവീന ഗൃഹാരംഭ പ്രവർത്തനം, പുണ്യദേവാലയ സന്ദർശനം നവംബർ– ഡിസംബറിൽ വ്രതാനുഷ്ഠാനം, ഗൃഹസുഖക്കുറവ്, നിദ്രാഭംഗം ഇവ ഫലമാകുന്നു.

സാമാന്യഫലം


ഗൃഹാരംഭത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തീകരിക്കും.     ചിരകാല സ്വപ്നങ്ങൾ പൂവണിയും. പ്രധാനപ്പെട്ട പ്രമാണ ങ്ങളിലൊപ്പുവയ്ക്കും. പരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കും. ഭാഗ്യക്കുറിയോ ചിട്ടിയോ വഴി കടബാധ്യത ഇല്ലാതാക്കാൻ കഴിയും. വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കും.  മേലധികാരികളുടെ  പ്രശംസ നേടും.  
ഭാഗ്യസൂക്തം, പുഷ്പാഞ്ജലി, നവഗ്രഹപ്പൂജ, ഗണപതിക്ക് യഥാശക്തി വഴിപാടുകൾ, സർപ്പാരാധന, വിഷ്ണുസഹസ്രനാമജപം, സുബ്രഹ്മണ്യ  ക്ഷേത്രദർശനവും സുബ്രഹ്മണ്യ സ്വാമിക്ക് പാലഭിഷേകം, വെള്ളിവേൽ സമർപ്പണം, അന്നദാനം, വസ്ത്രദാനം, മൃത്യുഞ്ജയ ഹോമം ഇവ  ദോഷപരിഹാരങ്ങളാകുന്നു.

ചിങ്ങം – ലിയോ  (ജൂലൈ 24 –ഓഗസ്റ്റ് 23)


സൗഹൃദമാണ് ഇവരുടെ ദൗർബല്യം. നയപരമായ നീക്കങ്ങളാൽ ശത്രുക്കളെ പോലും മിത്രങ്ങളാ         ക്കാൻ ലിയോ രാശിക്കാർക്കു കഴിയും. അനീതിക്കെതിരെ നിലകൊള്ളുന്ന മനസ്സാണ് ഇവരുടേത്.

സൗഹൃദമാണ് ഇവരുടെ ദൗർബല്യം. സംഗീതം, നൃത്തം, അഭിനയം, സാഹിത്യരചന, ചിത്രരചന, രാഷ്ട്രീയം, പാച
ക കല എന്നീ മണ്ഡലങ്ങളിൽ ഈ രാശിക്കാർ  തിളങ്ങും.   ലിയോ രാശിക്കാർ പൊതുവെ വിശാല മനസ്കരും  പൊതു ജനോപകാരപ്രദമായ  പരിപാടികളിൽ മുൻപന്തിയിൽ നിൽക്കുന്നവരുമായിരിക്കും. ഈ രാശിക്കാർ ലോല ഹൃദയരും സഹാനുഭൂതിയുള്ളവരും കാര്യങ്ങൾ നേടിയെടുക്കാൻ ക  ഴിവുള്ളവരുമാണ്. യാഥാസ്ഥിതികരും ഉത്സാഹശാലിക ളും  ഇവർ നയപരമായ നീക്കങ്ങൾ കൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും ശക്തരായ ശത്രുക്കളെപ്പോലും  മിത്ര     ങ്ങളാക്കാൻ കഴിവുള്ളവരുമാണ്.
ലിയോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി – ഫെബ്രുവരിയിൽ ദൂരദേശയാത്രയും ദാമ്പത്യ ക്ലേശവും സന്താനക്ലേശവും മാർച്ച്– ഏപ്രിലിൽ സാമ്പത്തിക നേട്ടവും ഉ ദ്യോഗക്കയറ്റവും മേയ് – ജൂണിൽ യോഗാ, സംഗീതം തുടങ്ങിയവ അഭ്യസിക്കലും  ജൂലൈ– ഓഗസ്റ്റിൽ ബന്ധുജന സഹായവും വിരുന്നുകാരിൽ നിന്ന് ശല്യവും ആത്മീയ കാര്യങ്ങളിൽ താൽപര്യവും സെപ്റ്റംബർ – ഒക്ടോബറിൽ ഉദ്ദിഷ്ടകാര്യ സിദ്ധിയും നവംബർ – ഡിസംബർ മാസങ്ങളിൽ വ്രതാനുഷ്ഠാനവും പുണ്യദേവാലയ ദർശനവും വിവാഹ കാര്യങ്ങളിൽ തീരുമാനവും  ഫലമാകുന്നു.

സാമാന്യഫലം


കർമരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും. സംഭാഷണങ്ങളിൽ വന്നുചേരുന്ന അപാകത മൂലം തെറ്റിദ്ധരിക്കപ്പെട്ട് പഴയ സുഹൃദ് ബന്ധങ്ങൾ ത കരാറിലാകും. സന്തുഷ്ടമായ കുടുംബജീവിതം നയിക്കും. അടുത്ത ബന്ധുജനങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കേണ്ടി വരും. കുറച്ചു കാലം കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടിവരും. ഊഹക്കച്ചവടം, കരാർ ജോലി ഇവയിൽ നിന്ന് വമ്പിച്ച ലാഭം പ്രതീക്ഷിക്കാം.   
വിഷ്ണുക്ഷേത്രത്തിൽ ശയന പ്രദക്ഷിണം, ശ്രീകൃഷ്  ‌ണ ഭഗവാന്  വെണ്ണ, കദളിപ്പഴം,  പാൽപ്പായസം, ത്രിമധുരം, പഞ്ചസാര എന്നിവ നിവേദിക്കുകയും തിരുമുടിമാല ചാർ ത്തുകയും ഗണപതിക്ക് കറുകമാല, ധന്വന്തരിമൂർത്തിക്ക് മുക്കുടി നിവേദ്യം  ഇവ ദോഷപരിഹാരങ്ങളാകുന്നു.

കന്നി – വിർഗോ ( ഓഗസ്റ്റ് 24– സെപ്റ്റംബർ 23)


പിടിവാശിക്കാരാണെങ്കിലും  ഗുരുജന  ഭക്തി  വിർഗോ  രാശിക്കാരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിമർശനങ്ങൾ ഇവരെ വല്ലാതെ പ്രകോപിപ്പിക്കും.

മുതിർന്നവരേയും ഗുരുജനങ്ങളേയും ബഹുമാനിക്കുന്നവരായിരിക്കും വിർഗോ രാശിക്കാർ. ഭൂമി ഇടപാടുകളും ഊ ഹക്കച്ചവടങ്ങളും വാഹനക്രയവിക്രയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി ഇവർ  ധനികരായിത്തീരും.  ഇഷ്ടമുള്ളവരെക്കുറിച്ചുള്ള വിമർശനങ്ങൾ ഈ രാശിക്കാരെ പ്രകോപിപ്പിക്കും. സംഗീത നൃത്താധ്യാപനം, നിയമം, സിനിമ എന്നീ മേഖലകളിൽ  ശോഭിക്കുന്നതാണ് ഈ രാശിക്കാർ. ഏതു ദുർഘട പ്രതിസന്ധിയിൽ ചെന്നു പെട്ടാലും ഇവർ അ തിൽ നിന്നെല്ലാം  അദ്ഭുതകരമായി രക്ഷപ്പെടും.  ആശയവിനിമയങ്ങളിൽ അത്ര ശ്രദ്ധിക്കാത്തവരാകയാൽ ചില അവസരങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ചെയ്യുന്ന തൊഴിലിനോട്  പൂർണമായും ആത്മാർഥത പുലർത്തുന്നവരാണ്.
വിർഗോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരി മാസങ്ങളിൽ കുടുംബസൗഖ്യവും സ്വജനസഹായവും വിദേശയാത്രയും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വസ്തു വാഹന ലാഭവും  മേയ് – ജൂൺ മാസങ്ങളിൽ ധനദുർവ്യയവും ശത്രുശല്യവും ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ പരാജയഭീതിയും സെപ്റ്റംബർ–
ഒക്ടോബർ മാസങ്ങളിൽ ദൂരദേശ യാത്രകളും  ദാമ്പത്യ ക്ലേശങ്ങളും  ബന്ധുജന സമാഗമവും നവംബർ–  ഡിസംബറിൽ ശത്രുജയവും  ദാമ്പത്യ സൗഖ്യവും  മൃഷ്ടാന്നഭോജനവും ഫലമാകുന്നു.

സാമാന്യഫലം


വർഷത്തിന്റെ ആദ്യപകുതിയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെങ്കിലും വർഷത്തിന്റെ  ഉത്തരാർദ്ധത്തിൽ കടബാധ്യത തീർക്കാൻ സാധിക്കൽ, ഇവ ഫലമാകുന്നു. സഹോദര സഹായം, വഞ്ചനയിൽ കുടുങ്ങൽ, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വയ്ക്കേണ്ടി വരിക, വ്യവഹാര വിജയം, തെറ്റിദ്ധാരണ മാറിക്കിട്ടൽ, കർമരംഗത്ത് പുരോ ഗതി എന്നിവ അനുഭവപ്പെടും. അന്നദാനം, വസ്ത്രദാനം, കുട്ടികൾക്ക് മധുരപലഹാരം വിതരണം െചയ്യുക, സുന്ദരകാ‍ണ്ഡം ദിവസവും പാരായ  ണം ചെയ്യുക. അരയാൽ പ്രദക്ഷിണം, പ്രാതഃസ്നാനം, പിതൃതർപ്പണം, വേട്ടയ്ക്കൊരു മകന് നാളികേരം, ശാസ്താവിന് നീരാഞ്ജനം വഴിപാട്, നെയ്ത്തേങ്ങ സമർപ്പണം, ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, കദളിപ്പഴം നിവേദ്യം, വെറ്റിലമാല ചാർത്തൽ ഇവ ദോഷപരിഹാരങ്ങളാകുന്നു.

തുലാം – ലിബ്രാ ( സെപ്റ്റംബർ 24 – ഒക്ടോബർ 23)


ഏതു ജോലിയും  ഏറ്റെടുക്കാൻ തയാറുള്ള ഈ രാശിക്കാർ വാക്സാമർഥ്യവും  തന്റേടവുമുള്ളവരാണ്.  മധുരപ്രിയവും  സൗന്ദര്യാരാധനയും  ലിബ്ര രാശിക്കാരുടെ  സവിശേഷതയാണ്.

തുലാം രാശിക്കാർ കുടുംബക്കാരോടും വീടിനോടും  വൈകാരിക അടുപ്പം കൂടുതൽ ഉള്ളവരാണ്. ഇവർ  സൗന്ദര്യാരാധകരും  മധുരപ്രിയരും  എല്ലാവരോടും  ആജ്ഞാപിക്കുന്ന സ്വഭാവക്കാരുമായിരിക്കും. വാക് സാമർഥ്യമുള്ളവരും ഏറെക്കുറെ സുഖ ജീവിതം നയിക്കുന്നവരും അതിനിടെ സംഭവിച്ച ദുഃഖങ്ങളെക്കുറിച്ച് വെറുതെയിരുന്ന് ചിന്തിച്ച് വിഷമി  ക്കുന്നവരും ആയിരിക്കും. കാര്യങ്ങൾക്കല്ലാതെ ആരെയും  വക വയ്ക്കാത്ത പ്രകൃതക്കാരുമായിരിക്കും തുലാം രാശിയിൽ  ജനിച്ച സ്ത്രീകൾ.  ജ്യോതിഷം, വേദാന്തം, യോഗ, സംഗീതാസ്വാദനം, സാഹിത്യരചന, അഭിനയം, ശക്തമായ പ്രസംഗശൈലി ഇവ ഈ രാശിക്കാരുടെ പ്രത്യേതകളാകുന്നു.


ലിബ്രാ രാശിക്കാർക്ക് ജനുവരി– ഫെബ്രുവരി മാസങ്ങളിൽ സൂര്യചാരവശാൽ സ്ഥാനമാനലാഭവും ബന്ധുഗുണ പ്രീതിയും മാർച്ച്– ഏപ്രിലിൽ അഗ്നിഭീതിയും ഗൃഹഛിദ്രവും മേയ് – ജൂണിൽ ധനലബ്ധിയും നവീന ഗൃഹലബ്ധിയും ജൂലൈ – ഓഗസ്റ്റിൽ വസ്തു വാഹന ലബ്ധിയും  ബന്ധുജന പ്രീതിയും ഭൃത്യജന സഹകരണവും സെപ്റ്റംബർ – ഒക്ടോബറിൽ വ്യാപാര നഷ്ടവും ശത്രുജയവും സുഹൃദ് വിരോധവും  ദാമ്പത്യ സൗഖ്യവും നവംബർ – ഡിസംബറിൽ വിവാഹസിദ്ധിയും അന്യദേശവാസവും ആധ്യാത്മീക ചിന്തയും ഫലമാകുന്നു.

സാമാന്യഫലം


കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും  വരുമാനവും വർധിക്കും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സുവർണ കാലഘട്ടമായിരിക്കും.  ലഹരി പദാർഥങ്ങളിലും  ചൂതുകളിയിലും അമിത താൽപര്യം കാണിക്കും. കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ശല്യമുണ്ടാകും. കൂട്ടുകച്ചവടം നടത്തി ധനം സമ്പാദിക്കും. മാധ്യമരംഗത്ത്  ശോഭിക്കും. വ്യവഹാരവിജയം എന്നിവ ഫലമാകുന്നു.

ദുർഗാദേവിക്ക് പായസ നിവേദ്യം, ശിവന് ധാര, വിളക്ക്, കൂവളമാല, ഇളനീരഭിഷേകം, വഴിപാട്, പശുദാനം, കനകധാരസ്തോത്രം  ജപിക്കൽ, ഭദ്രകാളി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട്, ഹനുമാന് അവൽ നിവേദ്യം, വെറ്റിലയ്ക്ക് ചാർത്തൽ, ഗണപതി ഹോമം, ഗണപതിക്ക് നാളികേരം, ദേ വീ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ  ഇവ നടത്തുക.

വൃശ്ചികം– സ്കോർപിയോ (ഒക്ടോബർ 24 – നവംബർ 22)


ആസൂത്രണമികവും  വിശകലന  പാടവവും  തന്ത്രപരമായ  നീക്കങ്ങളുമാണ്  സ്കോർപിയോ  രാശിക്കാരുടെ വിശേഷ ഗുണങ്ങൾ.  സന്താനങ്ങളോട് അടുപ്പം കൂടുതലുള്ളവരായിരിക്കും ഇവർ.

ഭരണ നിർവഹണം, തന്ത്രപരമായ സമീപനം  എന്നിവ  ഈ രാശിക്കാരുടെ  പ്രത്യേകതകളാണ്. കർമശേഷിയും ആത്മബലവും ശാരീരിക ശക്തിയും ദൃഢതയുള്ളവരുമാകുന്നു.  സ്വപ്രയത്നത്താൽ സ്ഥാനമാന ലബ്ധിയിലേക്കും പ്രശസ്തിയിലേക്കും  ഉയരാനുള്ള  അപാരമായ കഴിവ് സ്കോർപിയോ  രാശിക്കാരുടെ മുഖമുദ്രയാകുന്നു. എതിർലിംഗത്തി ൽപ്പെട്ടവരെ ആകർഷിക്കാൻ ഇവർ സമർഥരാണ്.  ശത്രുക്കളെ ഉപായത്തിൽ തോൽപ്പിക്കാൻ ഇവർക്ക് പ്രത്യേക പാടവമുണ്ട്.  മാംസഭക്ഷണം  ഏറെ  ഇഷ്ടപ്പെടുന്നവരാണ്.  ഈ രാശിക്കാർ സന്താനങ്ങളോടു   കൂടുതൽ  അടുപ്പം  കാണിക്കും.


സ്കോർപിയോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി– ഫെബ്രുവരി മാസങ്ങളിൽ രോഗശമനവും വ്യാപാരങ്ങളിൽ ലാഭവും മാർച്ച്–ഏപ്രിലിൽ പൂരാഘോഷപരിപാടികളിൽ സംബന്ധിക്കലും വിദ്യാവിജയവും മേയ്– ജൂണിൽ ആശുപത്രി വാസവും ജൂലൈ– ഓഗസ്റ്റിൽ വിദേശയാത്രയും  നേത്രോദരരോഗവും സെപ്റ്റംബർ– ഒക്ടോബറിൽ സ്ഥാനചലനവും പരീക്ഷാദികളിൽ പരാജയഭീതിയും  നവംബർ – ഡിസംബർ മാസങ്ങളിൽ വിവാഹ തീരുമാനവും  സദുദ്യോഗ ലബ്ധിയും ഫലമാകുന്നു.

സാമാന്യഫലം


വിവാഹബന്ധം പിരിഞ്ഞ് നിൽക്കുന്നവർക്ക് പുനർവിവാ ഹത്തിന് പറ്റിയ കാലഘട്ടമാകുന്നു. പ്രണയസാഫല്യം, വിദേശീയധനം ലഭിക്കൽ, പുതിയ സ്ഥലവും വീടും വാഹനവും വാങ്ങിക്കൽ, പൂർവിക സ്വത്ത് ലഭിക്കൽ, സൽകീർത്തി, രാജബഹുമാനം, ഇഷ്ടജന സഹവാസം, ഇഷ്ടസന്താനലാഭം, അസ്ഥി ഭ്രംശം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കൽ, വളരെക്കാലമായി സന്ദർശിക്കാനാഗ്രഹിച്ചിരുന്ന പുണ്യ ദേവാലയം സന്ദർശിക്കാൻ  കഴിയുക, കുടുംബത്തിൽ താന്ത്രിക ചടങ്ങുകൾ, പൂജകൾ നടത്തൽ,  എന്നിവ അനുഭവപ്പെടുന്നതാകുന്നു.

ശിവഭജനം, ശിവന് ധാര, ശ്രീരുദ്രാക്ഷമന്ത്രംകൊണ്ട് ജ ലാഭിഷേകം, ശംഖാഭിഷേകം, ജന്മനക്ഷത്രദിവസം നവഗ്രഹ പൂജ, സർപ്പങ്ങൾക്ക്  ആയില്യം പൂജ, പുണ്യാഹം, ശബരിമല ദർശനം, ഭാഗ്യസൂക്തമന്ത്രം  കൊണ്ട്  അർച്ചന നടത്ത ൽ, നരസിംഹമൂർത്തിക്ക് പാലഭിഷേകം, പാനകനിവേദ്യം.

ധനു– സാജിറ്റേറിയസ്  (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവർക്ക് ഉപദേശം നൽകാൻ പ്രത്യേക കഴിവുള്ളവരാണ് സാജിറ്റേറിയൻസ്.  കൃത്യനിഷ്ഠയും സത്യസന്ധതയും കലാപരമായ കഴിവുകളും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. ആധ്യാത്മിക കാര്യങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും കലാരംഗത്തും ഇവർ ശോഭിക്കും. മറ്റുള്ളവരെ ഉപദേശിക്കാൻ ഈ രാശിക്കാർക്കുള്ള കഴിവ് പ്രശംസനീയമാണ്. ഏതു രംഗത്തും പ്രത്യേകിച്ചും കലാരംഗത്തും പാചക രംഗത്തും ഇവർ ശോഭിക്കും. ജ്യോതിഷം, താന്ത്രിക വിദ്യ, ഹിപ്നോട്ടിസം, കൊമേഴ്സ്, പന്തുകളി, ചീട്ടുകളി മുതലായ  മേഖലകളിൽ പ്രത്യേകം താൽപര്യം കാണിക്കും. സ്ഥിരം അസൂയക്കാരും എതിരാളികളും ഉള്ള വ്യക്തികളാകുന്നു സാജിറ്റേറിയൻ രാശിക്കാർ. കൃത്യനിഷ്ഠയും സൗമ്യസ്വഭാവവുമുള്ളരാണ്  ഈ രാശിക്കാർ. എടുത്തുചാട്ടംമൂലം അവിചാരിതമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും.  


സാജിറ്റേറിയസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി– ഫെബ്രുവരിയിൽ പുണ്യതീർഥയാത്രകളും സുഹൃദ് സംഗമവും അന്യദേശവാസവും ധനദുർവ്യയവും മാർച്ച് – ഏപ്രിലിൽ  ദാമ്പത്യ ക്ലേശങ്ങളും സൽക്ക ർമലബ്ധിയും മേയ് – ജൂണ്‍ മാസങ്ങളിൽ വിശേഷ സ്ഥാനലബ്ധിയും കൊടുത്ത കടം തിരികെ ലഭിക്കയും  ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ വ്യാപാരനഷ്ടവും
 പരീക്ഷാദികളിൽ സമുന്നതവിജയവും വിദേശ സന്ദർശനവും കഫരോഗവും സെപ്റ്റംബ
ർ – ഒക്ടോബർ മാസങ്ങളിൽ ദാമ്പത്യ സൗഖ്യവും വിരുന്ന് സൽക്കാരങ്ങളും നവംബർ–ഡിസംബറിൽ വ്രതാനുഷ്ഠാനം, രഹസ്യപ്രവർത്തനം, സന്താനഭാഗ്യം, പുണ്യദേവാലയ സന്ദർശനം എന്നിവ ഫലമാകുന്നു.


സാമാന്യഫലം


ശത്രുക്കൾ പെരുകും. ഈശ്വരകാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. വിവാഹപ്രായമായവരുടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും.  യാത്രയിൽ വിലപ്പെട്ട സാമഗ്രികളുടെ നഷ്ടസാധ്യതയുണ്ടാകയാൽ   ജാഗ്രത പുലർത്ത ണം. നിദ്രാഭംഗം, സന്ധിവേദന, ത്വക്ക് രോഗം ഇവയ്ക്കും  ലക്ഷണമുണ്ട്. ഭാഗ്യക്കുറി ലഭിക്കും. നയപരമായ നീക്കങ്ങളാൽ ശത്രുക്കളെ നിലംപരിശാക്കാൻ കഴിയുന്നതാണ്.
ദേവീക്ഷേത്രങ്ങളിൽ ദേഹമുട്ട്, മനോമുട്ട്, കർമ്മമുട്ട് എ ന്നിവയിറക്കൽ, പ്രാതഃസ്നാനം, ഗണപതി ഹോമം, ഗണപതിക്ക് കറുകമാല ചാർത്തൽ, വിഷ്ണു ക്ഷേത്രത്തിൽ  ശയനപ്രദക്ഷിണം, ഭാഗവത പാരായണം ഇവയാണ് ദോഷപരിഹാരങ്ങൾ.


മകരം– കാപ്രിക്കോൺ (ഡിസംബർ 23 – ജനുവരി 20)


തികഞ്ഞ ഈശ്വരവിശ്വാസികളായ കാപ്രിക്കോൺ രാശിക്കാർ ഏതു സാഹചര്യത്തിലും പക്വതയോടെ പെരുമാറാൻ കഴിവുള്ളരാണ്.  എന്തും  പല തവണ വിശകലനം ചെയ്തേ ഇവർ തീരുമാനം എടുക്കൂ.

മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഭയഭക്തി  ബഹുമാനമുള്ളവരായിരിക്കും കാപ്രിക്കോൺ രാശിക്കാർ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരും വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ളവരാണ്.  സംസാരപ്രിയരും ഫലിത വർത്തമാനങ്ങൾ ഇഷ്ടപ്പെടുന്നവരുമാണ്. വിവേകത്തോടെ ചിന്തിക്കുന്നവരും  പെരുമാറുന്നവരുമായിരിക്കും.  എല്ലാവരേയും ആകർഷിക്കുന്ന പ്രകൃതക്കാരും ആർഭാട ജീവിതം നയിക്കാത്തവരുമായിരിക്കും. തികഞ്ഞ ഈശ്വരഭക്തിയുള്ളവരായിരിക്കും. പല തവണ ചിന്തിപ്പിച്ചും വിശ കലനം ചെയ്തും  മാത്രമേ ഏതു പ്രവർത്തനത്തിനും  മുതി രുകയുള്ളു. സംഗീതം, ചലച്ചിത്രം, കായികരംഗം എന്നിവയിൽ ശോഭിക്കും.  


കാപ്രിക്കോൺ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ രോഗ പീഡ, തീർഥാടനം ഇവയും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ സുഹൃദ്ജന വിരോധം, കൃഷിനാശം, ഉദ്യോഗലബ്ധി എന്നിവയും  മേയ് – ജൂൺ മാസങ്ങളിൽ മനോദുഃഖവും ധനലാഭവും  ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ സന്താനാരിഷ്ടം, സ്ഥാനചലനം, ബന്ധുജനസഹായവും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വിരുന്നു സൽക്കാരം, ദാമ്പത്യസൗഖ്യവും നവംബർ – ഡിസംബറിൽ മാധ്യമങ്ങളിൽ ശോഭിക്കൽ, ചിരകാലാഭിലാഷം സാധിക്കൽ എന്നിവയും ഫലമാകുന്നു.

സാമാന്യഫലം


പരോപകാര പ്രകൃതത്താൽ സ്നേഹാദരങ്ങൾ നേടും.  ഇത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു കാരണമാകും. നഗരത്തിൽ വീട് വാങ്ങും. കഫ–വാത–പിത്ത–നീർവിഴ്ച രോഗങ്ങളാൽ ദേഹാസ്വസ്ഥ്യമനുഭവപ്പെടും. പരീക്ഷകളിൽ വിജയം  കൈവരിക്കാൻ കഴിയും. വിദേശത്ത് നല്ല ജോലി ലഭിക്കും. മേലധികാരികൾ ഏൽപിച്ച പദ്ധതി കൃത്യസമയത്തു പൂർത്തീകരിക്കാൻ കഴിയും.   ശ്രീരാമന്    മുല്ലമാല   ചാർത്തൽ,  താമരപ്പൂ മാല      സമർ പ്പണം,    അട നിവേദ്യം,    ഹനുമാന് അവൽ നിവേദ്യം, വെറ്റിലമാല   ചാർത്തൽ, സർപ്പങ്ങൾക്ക് ആയില്യപൂജ, ഭദ്രകാളിക്ക് കുരുതിവഴിപാട്, വരാഹമൂർത്തിക്ക് നെയ് വിളക്ക്, പാലഭിഷേകം, നരസിംഹമൂർത്തിക്ക് പാലഭിഷേകം, കദളിപ്പഴം നിവേദ്യം ഇവ ദോഷപരിഹാരങ്ങളാകുന്നു.

കുംഭം – അക്വേറിയസ് (ജനുവരി 21 – ഫെബ്രുവരി 19)

പ്രണയം നിറഞ്ഞ മനസ്സാണെങ്കിലും സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കുള്ളവരാണ് അക്വേറിയൻസ്. വ്യക്തിസ്വാതന്ത്ര്യത്തിൽ ഏറെ വിശ്വസിക്കുന്നവരാണ് ഇവർ.

തികഞ്ഞ ഈശ്വരവിശ്വാസികളും വ്യക്തമായ ലക്ഷ്യബോധമുള്ളവരുമാണ് ഈ രാശിക്കാർ. എങ്കിലും അസത്യമായ ആരോപണങ്ങൾക്ക് വിധേരാകും. സർക്കാർ ജോലി, സംഗീതം, സിനിമ, സാംസ്കാരിക നേതൃത്വം, ഭൂമിക്കച്ചവടം, രാഷ്ട്രീയ നേതൃത്വം, യോഗ പരിശീലനം എന്നീ വിവിധ ക ർമണ്ഡലങ്ങളിൽ വ്യാപരിക്കും. ഏതു പ്രതിസന്ധിയിലും  ത ളരാതെ  മുന്നോട്ടു കുതിക്കും.  ഈ രാശിക്കാർക്കു  കുതിരപ്പന്തയം, ഭാഗ്യക്കുറി,  ചൂതാട്ടം, തച്ചുശാസ്ത്രം, വേദാന്തം, വിനോദ സഞ്ചാരം, ഗ്രന്ഥരചന, വാർത്താവിനിമയം,  എന്നിവ ഇവരുമായി ഇഴകിച്ചേർന്ന വിഷയങ്ങളാകുന്നു. വ്യക്തി ജീവിതത്തിൽ അന്യർ കൈ കടത്തുന്നത് ഈ രാശിക്കാർക്ക് ഇഷ്ടമുള്ള കാര്യമല്ല.  


അക്വേറിയസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരിയിൽ ശയനസൗഖ്യം, പ്രണയസാഫല്യം, ധനലബ്ധി എന്നിവയും മാർച്ച് – ഏപ്രിലിൽ സ്വജനാരിഷ്ടം, ധനസമ്പാദനം എന്നിവയും  മേയ്–ജൂൺ മാസങ്ങളി ൽ അപകീർത്തി, പരീക്ഷാദികളിൽ പരാജയം, രാഷ്ട്രീയ വിജയം  ഇവയും   ജൂലൈ–ഓഗസ്റ്റിൽ  വ്യവഹാര വിജയം, വിവാഹാദി മംഗളകർമങ്ങൾക്ക്  പ്രതിബന്ധം,  നവീന വസ്ത്രാഭരണ ലബ്ധി, സെപ്റ്റംബർ – ഒക്ടോബറിൽ  മാതൃജനാരിഷ്ടം, വ്യവഹാര വിജയം, ധനലാഭം, നവംബർ–ഡിസംബറിൽ ഉപരിപഠനം, യോഗപരിശീലനം, ദാമ്പത്യ സൗഖ്യം ഗൃഹനവീകരണം  എന്നിവയും ഫലമാകുന്നു.


സാമാന്യഫലം


എതിർപ്പുകളെ അതിജീവിക്കാൻ അഹോരാത്രം കഷ്ടപ്പെടും. ഗൃഹത്തിൽ വസിച്ച്  വിവാഹാദി മംഗളകർമങ്ങൾ നടത്താം. പന്തുകളി, ചൂതുകളി, ചീട്ടുകളി എന്നിവയിൽ അമിത താത്പര്യം വർധിക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകയാൽ യാത്രകളിൽ അപരിചിതരെ അകറ്റി നിർത്തുകയായിരിക്കും അഭികാമ്യം. ഗൃഹപരിഷ്കാരം നടത്തും.
അയ്യപ്പസ്വാമിക്ഷേത്രത്തിൽ ചുരിക സമർപ്പണം, സുബ്രഹ്മണ്യ സ്വാമിക്ക് വെള്ളിവേൽ സമർപ്പണം, ഭദ്രകാളി ക്ഷേത്രത്തിൽ വാൾ സമർപ്പണം, ഭഗവതിക്ക് മലർനിവേദ്യം, അപ്പം നിവേദ്യം, ഗണപതിക്ക് ഉണ്ണിയപ്പം നിവേദ്യം, ശ്രീകൃഷ്ണഭഗവാന് ത്രിമധുരനിവേദ്യം, വിഷ്ണുവിന് ചന്ദനം ചാ ർത്തൽ ഇവ ദോഷപരിഹാരങ്ങളാകുന്നു.

മീനം– പീസസ് (ഫെബ്രുവരി 20– മാർച്ച് 21)

 

ചഞ്ചല ഹൃദയം, നർമബോധം, ആത്മനിയന്ത്രണം  ഇവ  പീസസ്  രാശിക്കാരുടെ  പ്രത്യേകതയാണ്. മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധരായ ഇവർ പലപ്പോഴും വഞ്ചനയ്ക്ക്  പാത്രമാകാറുണ്ട്.

ആത്മനിയന്ത്രണമുള്ളവരാണെങ്കിലും ഈ രാശിക്കാരുടെ മാനസിക വികാരങ്ങൾ എന്താണെന്ന് അന്യർക്ക് അറിയാൻ കഴിയുകയില്ല. അലട്ടലുകളുടെ കാരണം സ്വയം കണ്ടെ   ത്താനും പലപ്പോഴും ഇവർക്ക് കഴിയാറില്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ  കഴിയാതെ ചില നല്ല  അവസരങ്ങൾ പാഴാക്കിക്കളയാറുണ്ട് ഈ രാശിക്കാർ. ഔദ്യോഗിക രംഗത്ത് ശോഭിക്കും.കൃത്യസമയത്ത് ആഹാരവും  ഉറക്കവും കാംക്ഷിക്കുന്നവരാണ്.  ആരെയും  വഞ്ചിക്കാൻ കഴിയില്ലെങ്കിലും  ഇവർ ചതിക്കുഴികളിൽ ചെന്നു ചാടുക പതിവാണ്.  തീർഥാടനം, വിനോദയാത്ര ഇവ താൽപര്യമുള്ള കാര്യങ്ങളാണ്.


പീസസ് രാശിക്കാർക്ക് സൂര്യചാരവശാൽ  ജനുവരി –ഫെബ്രുവരി മാസങ്ങളിൽ വസ്തു വാഹനലബ്ധി, വിവാ ഹകാര്യങ്ങളിൽ തീരുമാനം, ആത്മീയ ചിന്ത, സദ്യയിൽ പങ്കെടുക്കൽ, എന്നിവയും മാർച്ച്– ഏപ്രിലിൽ ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കൽ, ഗൃഹസുഖം, ന വീന വസ്ത്രാഭരണ ലബ്ധി, സുഹൃദ്സംഗമം, എന്നിവയും േമയ് – ജൂണിൽ അന്യഗൃഹവാസം, സഹോദരസംഗമം, സാഹിത്യപ്രവർത്തനം എന്നിവയും  ജൂലൈ–ഓഗസ്റ്റിൽ പ്രാർഥന, ഗൃഹഛിദ്രം എന്നിവയും സെപ്റ്റംബർ– ഒക്ടോബറിൽ പ്രവർത്തന വിജയം, ഭാഗ്യക്കുറി ലഭിക്കൽ എന്നിവയും നവംബർ – ഡിസംബറിൽ സന്താനസൗഖ്യം, ഇഷ്ടജനസഹവാസം,   മാധ്യമങ്ങളിൽ ശോഭിക്കൽ ഇവയും ഫലമാകുന്നു.

സാമാന്യഫലം


കർമരംഗത്ത്  ഉന്നതിയും പ്രശസ്തിയും വന്നുചേരും.  ചെറുകിട വ്യവസായങ്ങൾക്ക് നേരിയ തോതിൽ ലാഭം പ്രതീക്ഷിക്കാം.ദേഷ്യം നിയന്ത്രിക്കണം. വ്യവഹാരങ്ങളി‍ൽ ചെന്നുപെടാൻ സാധ്യതയുണ്ട്. വാഹനവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർക്ക് നല്ല കാലഘട്ടം വന്നു ചേരുന്നതാകുന്നു.  സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും.  
സർപ്പബലി, ഭാഗ്യസൂത്കം അർച്ചന, അന്നദാനം, വ സ്ത്രദാനം, തിലദാനം, സമുദ്രസ്നാനം, ശ്രീകൃഷ്ണഭഗ വാന് വെണ്ണ, ദക്ഷിണാമൂർത്തിക്ക് നെയ് വിളക്ക് വയ്ക്കൽ, ശിവന് ധാര, ഇളനീരഭിഷേകം, പാൽപ്പായസനിവേദ്യം, ഗണപതിക്ക് ദിവസവും ഏത്തമിടൽ, സൂര്യനമസ്കാരം ദിവസവും ഏഴു പ്രാവശ്യം ഇവയാണ് ദോഷപരിഹാര മാർഗങ്ങൾ.

.