അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാരെ തേടി പ്രലോഭനങ്ങൾ പലതും വരാം പക്ഷേ... അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് ഗണിച്ച ജ്യോതിഷഫലം Predictions for October 25 to November 7, 2025
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)
ബന്ധുസഹായത്താല്‍ വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. സൗമ്യസമീപനത്താല്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ധനവിനിമയങ്ങളില്‍ കൂടുതല്‍ സൂക്ഷിക്കണം. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്.
ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)
പ്രവൃത്തിയിലുളള ശ്രദ്ധയും നിഷ്കര്‍ഷയും മേലധികാരികളുടെ പ്രീതിക്കു കാരണമാകും. കടംകൊടുത്തസംഖ്യ തിരിച്ചുലഭിക്കും. സഹായ അഭ്യർഥന നിരസിച്ചതിനാല്‍ ബന്ധുക്കള്‍ വിരോധികളായി തീരും. മാതാപിതാക്കളെ വിദേശത്തു കൊണ്ടുപോകാന്‍ അനുമതി ലഭിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ കർമമേഖലകള്‍ തുടങ്ങുവാനുളള ആശയമുദിക്കും.
മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)
സമ്മാനപദ്ധതികളില്‍ വിജയിക്കും. സുഹൃത്തിന്‍റെ സഹായത്താല്‍ വിദേശത്ത് ഉദ്യോഗം ലഭിക്കും. ഭക്ഷണക്രമീകരണങ്ങളിലുളള അപാകതകളാല്‍ അസ്വാസ്ഥ്യവും നിദ്രാഭംഗവും അനുഭവപ്പെടും. കുടുംബത്തില്‍ വിട്ടുവീഴ്ചാമനോഭാവത്താല്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തികനേട്ടമുളള ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം)
അറിയാതെ ചെയ്തുപോയ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനിടവരും. വര്‍ഷങ്ങൾക്കു മുന്‍പു വാങ്ങിയ ഭൂമി വിൽക്കാന്‍ തീരുമാനിക്കും. പുനരാലോചനയില്‍ വ്യാപാരത്തില്‍ നിന്നു തൽക്കാലം ഒഴിഞ്ഞുമാറും. പ്രലോഭനങ്ങള്‍ പലതും വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചുപ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക)
അനുചിതപ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണയുണ്ടാകും. ആഭരണം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അസുഖാവസ്ഥകള്‍ തരണം ചെയ്തു ജോലിയില്‍ പ്രവേശിക്കും. സമയോചിതമായ ഇടപെടലുകളാല്‍ ബന്ധുക്കൾ തമ്മിലുളള തര്‍ക്കങ്ങള്‍ക്കു പരിഹാരം കണ്ടെത്തും. കുടുംബസമേതം മംഗളകർമങ്ങളില്‍ പങ്കെടുക്കും. പുത്രിയുടെ അനാവശ്യ പരിഷ്കാരങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. ത്വക് രോഗങ്ങൾ അലട്ടും.
കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)
നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഉപരിപഠനത്തിനു ചേരാൻ തീരുമാനിക്കും. വസ്തുതര്‍ക്കം മധ്യസ്ഥര്‍ മുഖാന്തരം രമ്യമായി പരിഹരിക്കും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. ഭൂമിക്രയവിക്രയങ്ങളില്‍ സാമ്പത്തികനഷ്ടം സംഭവിക്കും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. ആശ്രയിച്ചുവരുന്ന ബന്ധുവിനു സാമ്പത്തികസഹായം നല്‍കാനിടവരും.
തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)
ആസൂത്രിതവിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ആത്മാഭിമാനം തോന്നും. സമയബന്ധിതമായി വ്യത്യസ്തങ്ങളായ പദ്ധതികള്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാല്‍ സർവാത്മനാ സ്വീകരിക്കും. പൂർവികര്‍ അനുവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ ഉള്‍പ്രേരണയുണ്ടാകും. സാഹസികപ്രവൃത്തികൾ ഒഴിവാക്കണം.
വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട )
മംഗളകർമങ്ങളില്‍ കുടുംബസമേതം പങ്കെടുക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നു പിന്മാറും. ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ത്യാഗം സഹിക്കേണ്ടിവരും. കുടുംബത്തിലെ പുതിയതലമുറയിലുളളവരുടെ അതൃപ്തി വചനങ്ങളാല്‍ മാറിതാമസിക്കാനിടവരും. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവയ്ക്കും. ഊഹക്കച്ചവടത്തില്‍ നിന്നു നഷ്ടം സംഭവിക്കും. മംഗളകർമങ്ങളില്‍ കുടുംബസമേതം പങ്കെടുക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നു പിന്മാറും. ഊഹക്കച്ചവടത്തില്‍ നിന്നു നഷ്ടം സംഭവിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. ഔദ്യോഗികമായി ദൂരയാത്രകള്‍ വേണ്ടിവരും. ഈശ്വരപ്രാർഥനകളാലും അത്യധ്വാനത്താലും കാര്യവിജയം കൈവരും. ആത്മാർഥസുഹൃത്തിനു സാമ്പത്തികസഹായം നൽകാനിടവരും. മുന്‍കോപം നിയന്ത്രിക്കണം. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നു വിപരീതപ്രതികരണം വന്നുചേരും. സംയുക്തസംരംഭങ്ങളില്‍ നിന്നു പിന്മാറും.
മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)
നേര്‍ന്നുകിടപ്പുളള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ നിയന്ത്രണം വേണം. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. വ്യവസായപുരോഗതി കൈവരുന്നതിനാല്‍ വിതരണരംഗം മെച്ചപ്പെടുത്താന്‍ തീരുമാനിക്കും. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ആത്മവിശ്വാസം വര്‍ധിച്ചതിനാല്‍ പുനഃപരീക്ഷയ്ക്കു തയാറാകും.
കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക)
വാഹനം വാങ്ങാനുളള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. കീഴ്ജീവനക്കാരുടെ പ്രവർത്തനമികവിൽ സംതൃപ്തി തോ ന്നും. സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ ആത്മാഭിമാനം തോന്നും. പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചുപ്രവര്‍ത്തിച്ചാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
മീനക്കൂറ് (പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)
നാഡീരോഗപീഡകള്‍ക്കു വിദഗ്ധ ചികിത്സകള്‍ വേണ്ടിവരും. കാര്യനിർവഹണ ശക്തിയും ഉത്സാഹവും വർധി ക്കും. പ്രായാധിക്യമുളളവരുടെ കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. വിദേശത്തു സ്ഥിരതാമസത്തിനുളള അ നുമതി ലഭിക്കും. വിദഗ്ധ ഉപദേശത്താല്‍ ഹ്രസ്വകാലപദ്ധതികളില്‍ പണം നിക്ഷേപിക്കും.