Saturday 20 January 2024 02:27 PM IST : By സ്വന്തം ലേഖകൻ

2024 ജമിനി രാശിക്കാർക്ക് ഗുണകരമായ വർഷമോ? അനുകൂലഫലങ്ങളും അംഗീകാരവും ഇങ്ങനെ

zodiac-sign

ജമിനി രാശിക്കാർക്കു 2024ൽ കലാപരമായ മേഖലകളിൽ നിന്ന് അനുകൂലഫലങ്ങളും അംഗീകാരവും പ്രതീക്ഷിക്കാം

സാമാന്യഫലം

ധനസമ്പാദനത്തിനുള്ള ശ്രമങ്ങളിൽ സജീവമാകും. കലാസാഹിത്യ പ്രവർത്തനം മൂലം ബഹുമാനവും വരുമാനവും പ്രശസ്തിയും ലഭിക്കും. വിവാഹത്തിനു ലക്ഷണമുണ്ട്. സൗന്ദര്യാരാധകരായ ഇവർ ശരീരസംരക്ഷണത്തിനു മുൻതൂക്കം കൊടുക്കും.

തിരഞ്ഞെടുപ്പിൽ സമുന്നത വിജയം കരസ്ഥമാക്കും. രാഷ്ട്രീയ വ്യവഹാരങ്ങളിൽ പ്രതിയാക്കപ്പെടാം. ജോലിയിൽ ഇഷ്ട സ്ഥലത്തേക്കു മാറ്റം ലഭിക്കും. വസ്തു, വാഹന ലബ്ധി, മിത്രങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറൽ, പൊള്ളലേൽക്കൽ, ദേഹക്ഷതം, അഭിമാനക്ഷതം, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ എന്നിവ ഫലമാകുന്നു

വർഷഫലം

ജനുവരി – ഫെബ്രുവരി : സൽസന്താന സൗഭാഗ്യം, നവീന വസ്ത്രാഭരണ ലബ്ധി, സർക്കാർ ജോലി ലഭിക്കൽ, പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കൽ, ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കൽ എന്നിവ പ്രതീക്ഷിക്കാം.

മാർച്ച് – ഏപ്രിൽ: ഗുരുജനപ്രീതി, കടബാധ്യത തീർക്കാൻ കഴിയൽ, മൃഗങ്ങളിൽ നിന്നു ശല്യം, ചെറിയ ശസ്ത്രക്രിയ, മറവിമൂലം കുഴപ്പങ്ങൾ സംഭവിക്കൽ, പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവം, മേലധികാരികളിൽ നിന്നു പ്രോത്സാഹനവും അംഗീകാരവും ലഭിക്കൽ എന്നിവ ഫലമാകുന്നു.

മേയ് – ജൂൺ: മൃഗങ്ങളിൽ നിന്നു ശല്യമുണ്ടാകാനിടയുണ്ട്. ലഹരി പദാ ർഥങ്ങളിൽ നിന്ന് അകൽച്ച, അഭീഷ്ട കാര്യസിദ്ധി, പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കുകയും യഥാശക്തി വഴിപാടുകൾ കഴിക്കുകയും ചെയ്യൽ, രാജബഹുമാനം, രാഷ്ട്രീയപരമായി നേട്ടം എന്നിവയ്ക്കു ലക്ഷണം കാണുന്നു.

ജൂലൈ – ഓഗസ്റ്റ്: വിദ്വൽ സദസ്സുകളിൽ പങ്കെടുക്കൽ, വിലപ്പെട്ട പുരസ്കാരങ്ങൾ ലഭിക്കൽ, പ്രഗൽഭരുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, ഭാഗ്യക്കുറി ലഭിക്കൽ എന്നിവ ഫലമാകുന്നു.

സെപ്റ്റംബർ – ഒക്ടോബർ: സന്താനങ്ങൾ നല്ല നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കും. ദേഹക്ഷതം വരാതെ ശ്രദ്ധിക്കണം. ബന്ധുജന സമാഗമം, വിദേശത്ത് ജോലി ലഭിക്കൽ, വിലപ്പെട്ട സാമഗ്രികൾ വാങ്ങിക്കൽ, നവീന ഗൃഹപ്രവേശം, ആത്മീയ പരിപാടികളിൽ സംബന്ധിക്കുക എന്നിവ ഫലമാകുന്നു.

നവംബർ – ഡിസംബർ: വഞ്ചനയിലകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൗഹൃദം ഭാവിച്ചു പെട്ടെന്ന് അടുത്തുകൂടുന്നവരുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം.

ഗ്രന്ഥരചന പോലുള്ള സാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കും. വിരുന്നു സൽക്കാരങ്ങളിൽ സംബന്ധിക്കൽ, രാഷ്ട്രീയപരമായി സമുന്നതസ്ഥാനം കൈവരിക്കൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. വിദേശീയ ധനലാഭം, ശത്രുവിന്റെ വീര്യം കുറയൽ, രോഗവിമുക്തി, തസ്കരഭയം, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കൽ എന്നിവ ഫലമാകുന്നു.

വിവരങ്ങൾക്ക് കടപ്പാട്:

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ, ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ
(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം, ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ്  അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ
അമ്പലത്തിലെ ഗണപതി ക്ഷേത്രം,  മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.