Monday 12 February 2024 03:58 PM IST : By സ്വന്തം ലേഖകൻ

ധനനഷ്ടമുണ്ടാകുമോ, വ്യവഹാര നടപടികളിൽ വിജയം പ്രതീക്ഷിക്കാമോ? 2024ലിബ്രാ രാശിക്കാർക്കു നൽകുന്നത് സമ്മിശ്രഫലം

libra

ലിബ്രാ രാശിക്കാർക്കു 2024 സമ്മിശ്രഫലം നൽകും. വ്യവഹാര നടപടികളിൽ വിജയം പ്രതീക്ഷിക്കാം.

സാമാന്യഫലം സർക്കാരിൽ നിന്ന് അനുകൂലമായ നടപടി, വ്യവഹാര വിജയം, സന്താനങ്ങളെക്കുറിച്ച് അമിതമായ ഉത്ക്കണ്ഠ, അന്യരുടെ വർത്തമാനങ്ങളിൽ വിശ്വസിച്ച ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകുന്ന പ്രവ‍ൃത്തിയിൽ അകപ്പെട്ടുപോകൽ, സംഗീത സാഹിത്യ സദസ്സുകളിൽ സാന്നിധ്യം, വ്യവസായരംഗത്തു നിന്നു ലാഭം എന്നിവ പ്രതീക്ഷിക്കാം.

ഇഷ്ടജന സഹവാസം, മൃഷ്ടാന്നഭോജനം, അതിഥി സൽക്കാരം, വിരുന്നുകാരിൽ നിന്നു ശല്യം, വിലപിടിപ്പുള്ള വാഹനങ്ങൾ വാങ്ങി അമിത ലാഭത്തിൽ വിൽക്കാൻ കഴിയൽ എന്നിവയും ഫലമാകുന്നു. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വേണ്ട സമയത്തു വിവരം ലഭിക്കാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെടൽ, ആശുപത്രി വാസം എന്നിവയ്ക്ക് സാധ്യതയേറെയുണ്ട്.

വർഷഫലം

ജനുവരി – ഫെബ്രുവരി: മറ്റുള്ളവരുടെ പ്രശ്നങ്ങൾ മധ്യസ്ഥതയിൽ കാര്യങ്ങൾ ഒത്തു തീർപ്പാക്കുന്നതാണ്. വിവാഹാഘോഷങ്ങളിൽ പങ്കെടുക്കും. വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാകും. വ്രതാനുഷ്ഠാനം, ഉത്സവാഘോഷ പരിപാടികളിൽ സംബന്ധിക്കൽ എന്നിവയും ഫലമാകുന്നു.

മാർച്ച് – ഏപ്രിൽ: കുടുംബാംഗങ്ങളോടു വലിയ അടുപ്പം ഉണ്ടായിരിക്കും. മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവു മൂലം നേട്ടങ്ങൾ ഉണ്ടാകും.

മേയ് – ജൂൺ: കയ്യിൽ വേണ്ടതിലധികം പണം ഉണ്ടായിട്ടു പോലും പട്ടിണി കിടക്കേണ്ട അവസ്ഥ സംജാതമാകും. തൊഴിൽപരമായ ക്ലേശങ്ങൾ അൽപം കൂടാനിടയുണ്ട്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കും. ഏറെ നാളായി അലട്ടിയിരുന്ന വ്യവഹാര നടപടികളിൽ അനുകൂല വിധിയുണ്ടാകും. സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും.

ജൂലൈ – ഓഗസ്റ്റ് : യോഗ, ധ്യാനം, ആയോധന കലകൾ പരിശീലിക്കൽ, രസായന ചികിത്സ, മർമചികിത്സ എന്നിവ മൂലം ആരോഗ്യം പുഷ്ടിപ്പെടും. ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിൽ നിന്നു മുക്തി നേടാൻ ചികിൽസ തേടും.

സെപ്റ്റംബർ – ഒക്ടോബർ: ഊഹക്കച്ചവടത്തിൽ വമ്പിച്ച ലാഭം ലഭിക്കും. കുടുംബത്തിൽ വിവാഹ മംഗളകർമങ്ങളിൽ സന്തോഷത്തോടെ സംബന്ധിക്കും. ഇഷ്ടപ്പെട്ട സ്ഥലത്തേക്കു സ്ഥലംമാറ്റം ലഭിക്കും,കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നത രൂപപ്പെടാം. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കണം. ഇരുചക്ര വാഹന ഉപയോഗത്തിൽ കൂടുതൽ ജാഗ്രത വേണം.

നവംബർ – ഡിസംബർ: ഭാഗ്യക്കുറി ലഭിക്കൽ, സന്താന സൗഭാഗ്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ സമുന്നത വിജയം കരസ്ഥമാക്കും. സംഗീത– സാഹിത്യ സദസ്സുകളിൽ സാന്നിധ്യം, വിശ്രമമില്ലാതെ പ്രയത്നം ചെയ്യൽ, രാജബഹുമാനം, പാരിതോഷികങ്ങൾ ലഭിക്കൽ, ജലയാത്ര എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

രാശി സ്വഭാവം

സ്വാതന്ത്ര്യവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാൻ വ്യഗ്രതയുള്ളവരാണു ലിബ്ര രാശിക്കാർ. അന്യനാട്ടിൽ നിന്നു നേട്ടങ്ങളുണ്ടാക്കും. നിർബന്ധ ബുദ്ധി ഉണ്ടെങ്കിലും മനസ്സിൽ പക സൂക്ഷിക്കുന്നവരല്ല. അ മ്മയെ ദൈവതുല്യം കരുതും. മറ്റുള്ളവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കി പെരുമാറാൻ കഴിവുള്ളവരാകും ഈ രാശിക്കാർ.

വിവരങ്ങൾക്ക് കടപ്പാട്:

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ, ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ

(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം,ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധിപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ

അമ്പലത്തിലെ ഗണപതി ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.