ഡയറ്റിൽ കാപ്പി മുതൽ ദോശ വരെ, ഒപ്പം ഡെയിലി വർക്ക് ഔട്ടും; വിരാട് കോലിയുടെ ഫിറ്റ്നസ് രഹസ്യവും ഡയറ്റ് പ്ലാനുകളും ഇതാ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫിറ്റ്നസ് ഫ്രീക്കായ കളിക്കാരിൽ ഒരാളാണ് ക്യാപ്റ്റൻ വിരാട് കോലി. തന്റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റ് പ്ലാനുകളും ഇൻസ്റ്റാഗ്രാമിൽ നടന്ന ചോദ്യോത്തരവേളയിൽ കോലി ആരാധകരുമായി പങ്കുവച്ചു. ഡെയിലി വർക്ക് ഔട്ടും കൃത്യമായ ആഹാരശീലങ്ങളുമാണ് തന്നെ ഫിറ്റാക്കി നിർത്തുന്നതെന്ന് വിരാട് കോലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫിറ്റ്നസ് ഫ്രീക്കായ കളിക്കാരിൽ ഒരാളാണ് ക്യാപ്റ്റൻ വിരാട് കോലി. തന്റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റ് പ്ലാനുകളും ഇൻസ്റ്റാഗ്രാമിൽ നടന്ന ചോദ്യോത്തരവേളയിൽ കോലി ആരാധകരുമായി പങ്കുവച്ചു. ഡെയിലി വർക്ക് ഔട്ടും കൃത്യമായ ആഹാരശീലങ്ങളുമാണ് തന്നെ ഫിറ്റാക്കി നിർത്തുന്നതെന്ന് വിരാട് കോലി പറയുന്നു.
"എന്റെ ഡയറ്റ് പ്ലാനിൽ ധാരാളം പച്ചക്കറികൾ, മുട്ട, രണ്ടു കപ്പ് കാപ്പി, പരിപ്പ്, ക്വിനോവ, ചീര, ദോശ തുടങ്ങിയവയെല്ലാം ഉണ്ട്. ഒരു ദിവസത്തെ ഭക്ഷണമെനു ഇതാണ്. എന്നാൽ ഇവയെല്ലാം നിയന്ത്രിത അളവിലാണ് കഴിക്കാറുള്ളത്. ലളിതമായി പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണങ്ങളാണ് കൂടുതലിഷ്ടം. ചില സമയത്ത് ചൈനീസ് ഭക്ഷണവും കഴിക്കും. ആൽമണ്ട്, നട്ട്സ്, പ്രോട്ടീൻ ബാറുകൾ, പഴങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
പുറത്തു നിന്നുള്ള ജങ്ക് ഫൂഡ് പൂർണമായും ഒഴിവാക്കാറുണ്ട്. ബർഗറിനെക്കാൾ പ്രോട്ടീൻ സമ്പുഷ്ടമായ സാൻഡ് വിച്ചാണ് കഴിക്കാൻ തിരഞ്ഞെടുക്കുക. ചെറിയ അളവിലുള്ള ഭക്ഷണം വളരെ പതിയെ കഴിക്കുന്നത് ശരീരത്തെ എപ്പോഴും ഫിറ്റാക്കി വയ്ക്കും."- കോലി വ്യക്തമാക്കി.