പുഴയോരത്താണ് രാഘവൻ മാഷിന്റെ വീട്. മുറ്റത്തിരുന്നാൽ കാണാം വേനൽച്ചൂടിൽ മെലിഞ്ഞൊഴുകുന്ന പുഴ. കസേരയിൽ ചാഞ്ഞിരുന്നു പലതും ചിന്തിച്ചു കൂട്ടുകയാണ് മാഷ്. ഈ പുഴ പോലെയായോ ഇപ്പോൾ താനും? അത്ര പ്രയോജനമില്ലാത്ത എന്തോ ഒന്നായി മാറിയോ ജീവിതം? പുഴയ്ക്ക് മഴ വരും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ, തനിക്കോ? ’ പെട്ടെന്ന്

പുഴയോരത്താണ് രാഘവൻ മാഷിന്റെ വീട്. മുറ്റത്തിരുന്നാൽ കാണാം വേനൽച്ചൂടിൽ മെലിഞ്ഞൊഴുകുന്ന പുഴ. കസേരയിൽ ചാഞ്ഞിരുന്നു പലതും ചിന്തിച്ചു കൂട്ടുകയാണ് മാഷ്. ഈ പുഴ പോലെയായോ ഇപ്പോൾ താനും? അത്ര പ്രയോജനമില്ലാത്ത എന്തോ ഒന്നായി മാറിയോ ജീവിതം? പുഴയ്ക്ക് മഴ വരും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ, തനിക്കോ? ’ പെട്ടെന്ന്

പുഴയോരത്താണ് രാഘവൻ മാഷിന്റെ വീട്. മുറ്റത്തിരുന്നാൽ കാണാം വേനൽച്ചൂടിൽ മെലിഞ്ഞൊഴുകുന്ന പുഴ. കസേരയിൽ ചാഞ്ഞിരുന്നു പലതും ചിന്തിച്ചു കൂട്ടുകയാണ് മാഷ്. ഈ പുഴ പോലെയായോ ഇപ്പോൾ താനും? അത്ര പ്രയോജനമില്ലാത്ത എന്തോ ഒന്നായി മാറിയോ ജീവിതം? പുഴയ്ക്ക് മഴ വരും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ, തനിക്കോ? ’ പെട്ടെന്ന്

പുഴയോരത്താണ് രാഘവൻ മാഷിന്റെ വീട്. മുറ്റത്തിരുന്നാൽ കാണാം വേനൽച്ചൂടിൽ മെലിഞ്ഞൊഴുകുന്ന പുഴ. കസേരയിൽ  ചാഞ്ഞിരുന്നു പലതും ചിന്തിച്ചു കൂട്ടുകയാണ് മാഷ്. ഈ പുഴ പോലെയായോ ഇപ്പോൾ താനും? അത്ര പ്രയോജനമില്ലാത്ത എന്തോ ഒന്നായി മാറിയോ ജീവിതം? പുഴയ്ക്ക് മഴ വരും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ, തനിക്കോ? ’

പെട്ടെന്ന് മുറ്റത്തേക്കൊരു കാർ വന്നു നിന്നു. അ തോടെ ചിന്താപ്രവാഹം അതിൽ തട്ടി നിന്നു. ബാല്യകാല സുഹൃത്ത് ഡോ. തോമസാണു വന്നതെന്ന് അറിഞ്ഞപ്പോൾ മാഷിനു സന്തോഷം.  അവർ സംസാരം തുടങ്ങിയാൽ പിന്നെ, ഒരു മണിക്കൂർ നീളും എന്നു വീട്ടുകാർക്കറിയാം. നല്ല വെളിച്ചെണ്ണയിൽ വറുത്ത ചക്കയുപ്പേരിയും ചായയും തിരഞ്ഞെടുപ്പു വിശകലനവും ഒക്കെയായി ചർച്ച നീണ്ടു. അതിനിടയിലും മാഷിന്റെ മുഖത്തെ വിഷാദം ഡോ. തോമസ് കണ്ടു.  

ADVERTISEMENT

ആവേശം കുറഞ്ഞതു പോലെ...

രാഘവൻ മാഷ്: ‘തോമസേ, നീ വന്നതു നന്നായി. എനിക്ക് ഇപ്പോൾ  പെട്ടെന്നു സങ്കടം വരും. അതിനു പ്രത്യേകിച്ചു കാരണമൊന്നും വേണ്ട. വല്ലാതെ ഒറ്റയ്ക്കായതു പോലെ തോന്നുന്നു. ശാരീരികമായ തളർച്ചയേക്കാൾ ഭയപ്പെടുത്തുന്നതു   മനസ്സിനുണ്ടാകുന്ന മാറ്റങ്ങളാണ്. പണ്ട് ആവേശത്തോടെ ചെയ്തിരുന്ന കാര്യങ്ങളൊന്നും ഇപ്പോൾ പെട്ടെന്നു ചെയ്യാൻ തോന്നുന്നില്ല. ഇ തെന്താ എനിക്കു ഭ്രാന്തു പിടിക്കുകയാണോ?’

ADVERTISEMENT

കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കിയ ശേഷം ഡോ.തോമസ് ഒരു നിമിഷം നിശ്ശബ്ദനായിരുന്നു. പിന്നെ, സുഹൃത്തിന്റെ തോളിൽ കൈവച്ചു സ്വരം താഴ്ത്തി പറഞ്ഞു.

ഡോക്ടര്‍: ‘‘മാഷ് ഇപ്പോൾ കടന്നുപോകുന്നത് 'ആൻഡ്രോപോസ്' എന്ന അവസ്ഥയിലൂടെയാണ്. ഇതിനെ പ്രായമാകുമ്പോഴുള്ള ക്ഷീണമായി മാത്രം കാണരുത്. മധ്യവയസ്സ് പിന്നിടുന്ന പുരുഷന്മാരുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇങ്ങനെയുള്ള ചിന്തകൾക്കു കാരണം.

ADVERTISEMENT

ഭ്രാന്ത്, വിഭ്രമം, നിരാശ എന്നൊക്കെ സ്വയം വിധിയെഴുതി വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ തോന്നിയേക്കാം. ‘ക്ലിയ ർ ആയില്ല അല്ലേ’?  സ്ത്രീകൾക്ക് ആർത്തവം നിലയ്ക്കുന്നതു പോലെ പുരുഷന്മാർക്കും ‘ആർത്തവവിരാമം’ പോലെയൊരു അവസ്ഥ സംഭവിക്കാം.

മാഷ്: ആണുങ്ങൾക്കും അതു വരുന്നതെങ്ങനെയെന്നു മ നസ്സിലാകുന്നില്ലല്ലോ.

ഡോക്ടര്‍: അത്രയൊന്നും ചിന്തിച്ചു കൂട്ടേണ്ട. ഹോർമോ ൺ വ്യതിയാനത്തെയാണ് ഇവിടെ ‘ആർത്തവം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

സെയ്ഫ് അലിഖാന്റെ വെളിപ്പെടുത്തൽ

ഡോക്ടര്‍: ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ അ യാൾക്കുണ്ടായ മാറ്റങ്ങൾ തുറന്നു പറഞ്ഞത് വലിയ വാർത്തയായി

ളെക്കുറിച്ചു തുറന്നു സംസാരിച്ചു വിഡിയോ മാഷ് കണ്ടിരുന്നോ?  കജോളും ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പം  ‘ടു മച്ച് വിത്ത് കജോൾ & ട്വിങ്കിൾ എപ്പിസോഡ്’ ചാറ്റിനായി ഇരിക്കുകയായിരുന്നു. അവരുടെ വർത്തമാനം പഴ്സനൽ കാര്യങ്ങളിലേക്ക് അപ്രതീക്ഷിതമായി വഴി തിരിഞ്ഞു.

‘വാർധക്യത്തെക്കുറിച്ചും ആർത്തവവിരാമത്തെക്കുറിച്ചും നിങ്ങൾ ചിന്തിക്കാറുണ്ടോ?’ ട്വിങ്കിൾ ചോദിച്ചു. പുരുഷന്മാരും ആർത്തവ വിരാമത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ അവസ്ഥയെ ആൻഡ്രോപോസ് എന്നാണു പറയുക – കജോൾ കൂട്ടിച്ചേർത്തു.

ഇതു കേട്ടപ്പോൾ സെയ്ഫ് അലിഖാൻ സത്യസന്ധമായി മനസ്സു തുറന്നു: ‘‘എനിക്ക് 55 വയസ്സായി. ഞാൻ അങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്. വാർധക്യത്തെക്കുറിച്ച് ആ ശങ്കയുണ്ട്. ’’ – സെയ്ഫ് അലിഖാൻ തുറന്നു പറഞ്ഞു.

മാഷ്: ഹോര്‍മോൺ വ്യതിയാനത്തിന്റെ കാര്യം പറഞ്ഞായിരുന്നല്ലോ? അത് എനിക്കു കൃത്യമായി മനസ്സിലായില്ല.  

ഡോക്ടര്‍ : ടെസ്റ്റോസ്റ്റിറോൺ (Testosterone) എന്ന ഹോർമോൺ ആണ് പേശികളുടെ ബലവും ഉന്മേഷവും മാനസികാരോഗ്യവും ഉറപ്പാക്കുന്നത്. 30 വയസ്സ് കഴിയുമ്പോൾ ഓരോ വർഷവും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് 1–2 ശതമാനം കുറഞ്ഞു തുടങ്ങും.

50 വയസ്സ് കഴിയുന്നതോടെ ഇതിന്റെ വ്യത്യാസം ശരീരത്തിൽ പ്രകടമാകും. തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളെ ഈ മാറ്റം ബാധിക്കുമ്പോൾ മാഷിന് ഇപ്പോഴുണ്ടായതു പോലെ മാനസികാവസ്ഥ തോന്നും.

മാഷ്: എനിക്കു പെട്ടെന്നു ദേഷ്യം വരുന്നു. ചിലപ്പോൾ കരച്ചിൽ വരുന്നു. നേരത്തേ ഇങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഭാര്യയും പിള്ളേരും കണ്ടാൽ എന്തു വിചാരിക്കുമെന്നു പേടിച്ചു കടിച്ചു പിടിച്ചു നടക്കുകയാണ്.

ഡോക്ടര്‍ : അതാണ് മാഷേ പ്രശ്നം.’ ഇതു തുറന്നു പറയുന്നതിന്റെ പേരിൽ  ചിലരൊക്കെ എന്നെ വിമർശിച്ചിട്ടുണ്ട്. പക്ഷേ, വാസ്തവം മറച്ചു വയ്ക്കാനാവില്ലല്ലോ.ഇറിറ്റബിൾ മെയിൽ സിൻഡ്രോം (Irritable Male Syndrome) എന്നൊരു മാനസിക അവസ്ഥയുണ്ട്.  

മാഷ്: എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ ?

ഡോക്ടര്‍ : പലതുമുണ്ട്. പ്രധാനപ്പെട്ടവ മാത്രം പറയാം.

∙ വിഷാദം: രാജ്യാന്തര കണക്കുകൾ പ്രകാരം ആൻഡ്രോപോസ് അനുഭവിക്കുന്ന പുരുഷന്മാരിൽ 35 മുതൽ 50 ശതമാനം വരെ പേർക്കു വിഷാദരോഗലക്ഷണങ്ങളുണ്ട്.  

∙ ​ഉത്കണ്ഠ: ഭാവിയെക്കുറിച്ച് അനാവശ്യമായ പേടി.  

∙ആത്മവിശ്വാസക്കുറവ്: ജോലിയിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തള്ളപ്പെട്ടു എന്ന തോന്നൽ. കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണു (Brain Fog) മറ്റൊരു പ്രശ്നം.

രക്ഷപ്പെടാൻ മാർഗമുണ്ടോ?

മാഷ്: ഇത് എന്നെപ്പോലെ കുറച്ചു പേർക്കു മാത്രം വരുന്നതാണോ?’’

ഡോക്ടര്‍ : ഇതൊരു ആഗോള പ്രതിഭാസമാണ്.  ലോകത്ത് എല്ലായിടത്തും പുരുഷന്മാർ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഏകദേശം 40 ശതമാനം പേർക്കും ആൻഡ്രോപോസ് ലക്ഷണങ്ങളുണ്ടെന്ന്  പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റോസ്റ്റിറോൺ കുറവുണ്ടെന്നു സ്ഥിരീകരിച്ചാൽ മാത്രമേ ചികിത്സ ആവശ്യമുള്ളൂ. മാറിയ ജീവിതശൈലിയാണ് ഏറ്റവും വലിയ വില്ലൻ. പ്രമേഹം, കൊളസ്ട്രോൾ എന്നീ രോഗങ്ങളും മാനസിക സമ്മർദവും ആൻഡ്രോപോസ് അവസ്ഥയിലേക്കു വേഗം കൂട്ടും. പ്രമേഹമുള്ളവർക്കു സാധ്യത രണ്ടിരട്ടിയാണ്.

​മാഷ്: വരാനുള്ളതു വന്നു. ഈ അവസ്ഥയിൽ നിന്നു പുറത്തുകടക്കാൻ  എന്താണു മാർഗം?

​​ഡോക്ടര്‍ : ദേ, ഇപ്പോളാണ് മാഷ് കറക്ട് റൂട്ടിൽ വന്നത്. ഇതിൽ  ലജ്ജിക്കേണ്ട കാര്യമല്ലെന്നു തിരിച്ചറിയുക. ജീവിത പങ്കാളിയോടു സ്വന്തം മാനസികാവസ്ഥയും ശാരീരിക മാറ്റങ്ങളും തുറന്നു പറയുക. അവർക്കു നിങ്ങളെ മനസ്സിലാക്കാൻ കഴിയും. ഒപ്പം തന്നെ, ഒരു യൂറോളജിസ്റ്റിനെയോ എൻഡോക്രൈനോളജിസ്റ്റിനെയോ  കൺസൽറ്റ് ചെയ്യുക. ഡോക്ടർ നിർദേശിക്കുന്ന പക്ഷം ടോട്ടൽ ടെസ്റ്റോസ്റ്റിറോൺ പരിശോധിക്കുക.   

മാറ്റണം ഭക്ഷണരീതി

മാഷ്: ഭക്ഷണത്തിൽ എന്തെല്ലാം മാറ്റം വരുത്തണം?

ഡോക്ടര്‍ :  സിങ്ക്, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വെയിറ്റ് ട്രെയിനിങ്ങ് (Weight Training) ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാൻ സഹായിക്കും. മാനസിക പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടാനും മടിക്കരുത്.   

ചക്ക ഉപ്പേരി  നീക്കി വച്ച് മാഷ് മുറിച്ചു വച്ച പേരയ്ക്ക ഒന്നെടുത്തു കഴിച്ചു. അത് കണ്ട് ഡോ. തോമസ് ചിരിച്ചു.

മാഷ്: മാറാൻ തീരുമാനിച്ചാൽ പിന്നെ, നാളെ എന്നില്ല. ആ നിമിഷം തന്നെ, തുടങ്ങണം അല്ലേ?

ഡോക്ടര്‍ :  പേരയ്ക്ക മാത്രമല്ല കേട്ടോ, ആപ്രിക്കോട്ടും മാ തളനാരങ്ങയും സിങ്കിന്റെ നല്ല സോഴ്സുകളാണ്. പ്രമേഹമില്ലാത്തതു കൊണ്ട് മാഷിന് ഏത്തപ്പഴവും കഴിക്കാം. പുലർവെയിൽ കൊണ്ട് അരമണിക്കൂർ പ്രഭാതസവാരിയുമാകാം. വൈറ്റമിൻ ഡി ആവശ്യത്തിനുണ്ടെന്ന് ഉറപ്പിക്കാൻ  രക്തപരിശോധന  ഇടയ്ക്ക് നടത്തണം. അത്രയും മതി.

ഇത്രയും കേട്ടതോടെ മഴ തൊട്ട പുഴ പോലെ മാഷ് ഉ ണർന്നു. ‘എനിക്കിത‌ു മറികടന്നേ പറ്റൂ. വയസ്സായി എന്നു വിചാരിക്കാനുള്ള വയസ്സൊന്നും നമുക്കായില്ലല്ലോ’ മാഷിന്റെ ഉറക്കെയുള്ള ആത്മഗതം കേട്ട്  ഡോ. തോമസ് സുഹൃത്തിനെ ചേർത്തു പിടിച്ചു.

തയാറാക്കിയത്: ബൈജു ഗോവിന്ദ്

ADVERTISEMENT