എടുത്തുചാട്ടം, അമിത വികൃതി... ഹൈപ്പർ തൈമിക് ടെംപർമെന്റ് അല്ല എ.ഡി.എച്ച്.ഡി: വ്യത്യാസങ്ങൾ എങ്ങനെ തിരിച്ചറിയാം? Hyperthymic Temperament vs. ADHD: Knowing the Difference
‘‘ഞാനും ഫഹദ് ഫാസിലും ഒക്കെ എ.ഡി.എച്ച്.ഡി.’ക്കാരാ എന്നൊക്കെ പറഞ്ഞ് ഒരു മെഡിക്കൽ പരിശോധന പോലുമില്ലാതെ മാനസികാരോഗ്യത്തിന്റെ പേരും പറഞ്ഞ് അറ്റൻഷൻ നേടിയെടുക്കാൻ പണിപ്പെടുന്നവർ ഇന്ന് ധാരാളമുണ്ട്. എന്നാൽ അടങ്ങിയിരിക്കാത്ത ആളുകൾക്കൊക്കെ എ.ഡി.എച്ച്.ഡി.(അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോഡർ) അല്ല.

നമുക്ക് ചുറ്റും ഊർജ്യസ്വലരായി പ്രവർത്തിക്കുന്ന ചില വ്യക്തികളുണ്ട്, ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുകയും അൽപ നേരം പോലും വിശ്രമമില്ലാതെ ജോലിയിലോ പഠനത്തിലോ മുഴുകുന്നവർ. ഇവരെയൊക്കെ കളിയാക്കി പലപ്പോഴും പലരും ഇവർക്ക് എ.ഡി.എച്ച്.ഡിയാണ് എന്നൊക്കെ വിശേഷിപ്പിക്കുന്നതും കാണാം. ഇതു ശരിയല്ല.
കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യുന്ന മൾട്ടിടാസ്കിങ്ങ് കഴിവുള്ളവർ എഡിഎച്ച്ഡിയുള്ളവരാകണമെന്നില്ല മറിച്ച് അവർക്ക് ഹൈപ്പർ തൈമിക് ടെംപർമെന്റ് (അമിത ഊർജ്ജസ്വല പ്രകൃതം) ആണുള്ളത്. ഇവരിൽ പലരും ജോലിയിൽ അമിതമായി ശ്രദ്ധിക്കുകയും കഠനമായ ജോലികൾ ചെയ്യുന്നത് ആസ്വധിക്കുന്ന വർക്കഹോളിക്കുകളും ആയിരിക്കും. ഇവർ അടങ്ങിയിരിക്കില്ല, മടിപിടിക്കാറില്ല, അലസരായിരിക്കാറില്ല എന്നൊതൊക്കെയാണ് പ്രത്യേകത.
എന്നാൽ ഇത് എഡിഎച്ച്ഡി എന്ന അവസ്ഥയിൽ നിന്നും വളരെയധികം വിഭിന്നമാണ്.
എന്താണ് എന്തല്ല എഡിഎച്ച്ഡി എന്നറിയാം..
എഡിഎച്ച്ഡി ഉള്ളവർക്കും അടങ്ങിയിരിക്കാൻ പ്രയാസമുണ്ടെങ്കിലും അവർ ചെയ്യുന്ന പ്രവർത്തികൾ കൃത്യമായി പൂർത്തീകരിക്കാൻ അവർക്ക് പലപ്പോഴും കഴിയാറില്ല, അല്ലെങ്കിൽ അത്രയും ബുദ്ധിമുട്ടാകും. ഇത് തന്നെയാണ് ഹൈപ്പർ തൈമിക്കുകളിൽ നിന്ന് ഇവരെ വ്യത്യസ്ഥരാക്കുന്നത്.
എഡിഎച്ച്ഡി സാധാരണ കുട്ടികളിലാണ് കണ്ടുവരുന്നത്. 7 വയസിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ചിലരുടേ കാര്യത്തിൽ 12 വയസൊക്കെ എത്തിക്കഴിഞ്ഞാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. സ്കൂൾ കുട്ടികളിൽ 7 ശതമാനത്തോളം പേർക്ക് 7 ശതമാനത്തിന് എഡിഎച്ച്ഡി ഉണ്ടെന്ന് കണക്കുകൾ പറയുന്നു. ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുച്ചാട്ടം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
ക്ലാസിലിരിക്കുമ്പോൾ പാഠങ്ങൾ ശ്രദ്ധിക്കാതെ അതു തലച്ചോറിൽ പതിയാത്തതിനാൽ പിന്നീട് ശ്രമിച്ചാലും അത് ഓർക്കാൻ സാധിക്കാതെ വരിക ഒക്കെ സംഭവിക്കും. ഇത് മറവിയായി പലരും തെറ്റിധരിക്കാറുണ്ട്. പഠനത്തിലെ പിന്നോക്ക അവസ്ഥയായും ഒക്കെ ഇത് പ്രകടമായേക്കാം.
അമിത വികൃതിയും അടങ്ങിയിരിക്കാൻ സാധിക്കാതെ സാധിക്കാത്തതും ഇവരിൽ സ്വാഭാവികമാണ്. ക്ലാസ് നടക്കുമ്പോൾ പാട്ട് പാടുക, അടുത്തുള്ളവരെ പിച്ചുക, മാന്തുക തുടങ്ങിയവ ചെയ്ത് ക്ലാസിന്റെ ക്രമസമാധാനം നഷ്ടപ്പെടുന്ന പല പ്രവർത്തികളും ഇവരിൽ നിന്നുണ്ടാകാറുണ്ട്.
വീട്ടിലും ഇവർക്ക് അടങ്ങിയിരിക്കാൻ പറ്റാതെ ഓടിനടക്കും. പലപ്പോലഴും പ്രായമായവരെ ഇടിച്ച് നിലത്തിടുന്ന തരം ചടുല പ്രവർത്തികൾ ചെയ്യുന്ന സാഹചര്യം വരെയുണ്ടാകാം. ഒരു മോട്ടോർ ഘടിപ്പിച്ച യന്ത്രം പോലെ നിരന്തരം ചലിച്ചു കൊണ്ടിരിക്കും.
എടുത്തുചാട്ടമാണ് അടുത്ത ലക്ഷണം. ചോദ്യം ചോദിച്ചു തീരും മുൻപേ ഉത്തരം വിളിച്ചു പറയുക അതുവഴി തെറ്റുകള്‍ വരുത്തുക എന്നതും ഇവരുടെ സവിഷേശതയാണ്. അവനവന്റെ അവസരത്തിനായി കാത്തുനിൽക്കാനിവർക്കാവില്ല, ക്യൂവിൽ നിൽക്കാൻ ബുദ്ധിമുട്ടാകും.
റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധയില്ലാതെ അപകടകരമാം വണ്ണം നീങ്ങുക അതേപോലെ ആഗ്രഹിക്കുന്ന കാര്യങ്ങൾ അതേപടി നടന്നില്ലെങ്കിൽ പൊട്ടിത്തെറിക്കുക, സാധനങ്ങൾ വലിച്ചെറിയുക ആളുകളെ ശാരീരികമായി ഉപദ്രവിക്കുക എന്നതൊക്കെ എഡിഎച്ച്ഡി ലക്ഷണങ്ങളാണ്.
ചിലര്‍ക്ക് കുട്ടിക്കാലത്ത് ഈ ലക്ഷണങ്ങൾ കാണണമെന്നില്ല മുതിർന്ന് കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ഇതിനെ അഡൾട്ട് എഡിഎച്ച്ഡി എന്നാണ് പറയാറ്.
എഡിഎച്ച്ഡി തലച്ചോറിന്റെ മുൻവശത്തുള്ള പ്രീ–ഫ്രണ്ടൽ കോർടെക്സിൽ ഡോപ്പമീൻ എന്ന ഹോർമോൺ കുറയുന്നതിന്റെ ഭാഗമായി വരുന്നതാണ്. തലച്ചോറിന്റെ ഇടതും വലതുമുള്ള അർത്ഥഗോളങ്ങൾ തമ്മിലുള്ള ഏകോപനം കുറയുന്നതാണ് ഇവരുടെ എടുത്തുച്ചാട്ടത്തിനും അമിതവികൃതിക്കും കാരണമാകുന്നത്.
ലഘുവായ എഡിഎച്ച്ഡി മാനശാസ്ത്ര ചികിത്സകളും, പരിശീലനങ്ങളും, മാതാപിതാക്കൾക്കുള്ള പരിശീലനവും കൊണ്ട് വരുതിയിൽ വരുത്താം.
എന്നാൽ രൂക്ഷമായ എഡിഎച്ച്ഡിക്ക് മരുന്നുകളുണ്ട്. അവ വളരെ ഫലപ്രദമാണ്.
കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം.