അവനവനോടുള്ള സ്നേഹം വേറെ നാർസിസം വേറെ: അറിയാം ഇവ തമ്മിലുള്ള വ്യത്യാസം Why Calling Everyone Who Loves Themselves a Narcissist is Wrong
എനിക്കെന്ന വളരെയിഷ്ടമാണ് എന്നൊക്കെയൊരാൾ പറഞ്ഞാലോ പോസ്റ്റിട്ടാലോ ഉടനെ തന്നെ ചിലരെങ്കിലും വന്ന് തമാശയ്ക്കും അല്ലാതെയും കമന്റടിക്കും ‘നാർസിസ്റ്റാണെന്ന് അങ്ങ് പറഞ്ഞാ പോരേ?’ എന്നൊക്കെ. അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം കമന്റുകളും പറച്ചിലുകളുമൊക്കെ വരുന്നത്. എല്ലാ മനുഷ്യർക്കും അവനവനോട് സ്നേഹമുണ്ട്. അത്

എനിക്കെന്ന വളരെയിഷ്ടമാണ് എന്നൊക്കെയൊരാൾ പറഞ്ഞാലോ പോസ്റ്റിട്ടാലോ ഉടനെ തന്നെ ചിലരെങ്കിലും വന്ന് തമാശയ്ക്കും അല്ലാതെയും കമന്റടിക്കും ‘നാർസിസ്റ്റാണെന്ന് അങ്ങ് പറഞ്ഞാ പോരേ?’ എന്നൊക്കെ. അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം കമന്റുകളും പറച്ചിലുകളുമൊക്കെ വരുന്നത്.
എല്ലാ മനുഷ്യർക്കും അവനവനോട് സ്നേഹമുണ്ട്. അത് വളരെ സാധാരണമായൊരു അവസ്ഥയാണ്. ഒരാളുടെ ജീവിതത്തിൽ അയാളുടെ ചിന്തകളുടെ കേന്ദ്ര ബിന്ദു അയാൾ തന്നെയായിരിക്കും. അയാളുടെ നേട്ടങ്ങൾ, സന്തോഷം, സ്വന്തം ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാക്കാനുള്ള വഴികൾ ഒക്കെയും തന്നെയാകും ആ ചിന്തകളുടെ കാതലായ വശം.
മറ്റൊരാളോട് സ്നേഹം തോന്നുമ്പോൾ പോലും ആ സ്നേഹത്തിലൂടെ സ്വയം സന്തോഷം കണ്ടെത്തുക എന്നതു തന്നെയാണ് പലയാളുകളുടേയും ലക്ഷ്യം. അതുകൊണ്ട് തന്നെ അവനവനോട് സ്നേഹമുണ്ടാകുന്നത് ഒരു പരിധി വരെ നല്ല കാര്യമാണ്. കാരണം അവനവനോട് സ്നേഹമില്ലാത്ത വ്യക്തികൾ സ്വന്തം ആരോഗ്യവും ഭക്ഷണവും ഉറക്കവും ജോലിക്കാര്യങ്ങളും ഉൾപ്പടെ ജീവിതം നന്നായി കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്തു എന്നു വരില്ല.
അവനവനെ മാത്രം സ്നേഹിക്കുന്ന അവസ്ഥ
നാർസിസിസ്റ്റിക് പേഴ്സണാലിറ്റി അല്ലെങ്കിൽ ആത്മാനുരാഗ വ്യക്തിത്വവൈകല്യം എന്നത് സ്വയമം മതിപ്പു തോന്നുന്നതിൽ നിന്നൊക്കെ വേറിട്ടൊരു അവസ്ഥയാണ്. ഇതുള്ളവർക്ക് അവനവനോട് മാത്രമേ സ്നേഹമുണ്ടാകൂ. അവർക്ക് മറ്റുള്ളവരെ സ്നേഹിക്കാനോ അവരുടെ വൈകാരികാവസ്ഥകൾ മനസിലാക്കാനോ സാധിക്കാത്ത അവസ്ഥയാണിത്. അവനവനിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ട് പോകുന്ന അവസ്ഥയാണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി.
ഇക്കൂട്ടർക്ക് എപ്പോഴും താൻ മറ്റുള്ളവരേക്കാൾ മികച്ച വ്യക്തിയെന്ന് തോന്നലുണ്ടാകും. അതുകൊണ്ടു തന്നെ മറ്റുള്ളവർ നേട്ടം കൈവരിച്ചാൽ ഇവർക്ക് അത് അംഗീകരിക്കാനോ മനസു തുറന്ന് അഭിനന്ദിക്കാനോ സാധിക്കില്ല. മറ്റുള്ളവർക്കെല്ലാം തന്നോട് അസൂയ്യയാണെന്ന തോന്നലാണ് ഉക്കൂട്ടർക്ക് എന്നാൽ ഇവർക്കാണ് ശരിക്ക് മറ്റുള്ളവരോട് അസൂയ.
തന്റെ ജീവിതപങ്കാളിയുടേയോ കുട്ടിയുണ്ടേയോ പോലും ആവശ്യങ്ങൾ മനസിലാക്കാൻ ഇവർക്ക് സാധിക്കില്ല. ആരിൽ നിന്നുള്ള വിമർശനവും ഇവർ താൽപര്യപ്പെടുന്നില്ല. വിമർശിക്കുന്നവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനാണ് ഇവർ താൽപര്യപ്പെടുക. എല്ലാവരും എപ്പോഴും തന്റെ സ്തുതി പാടുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കണം എന്ന നിർബന്ധ ബുദ്ധിയുയുള്ളവരാണിവർ.
മറ്റുള്ളവർ വൈകാരികമായി ഇവരോട് അടിമപ്പെടാനായി പല കാര്യങ്ങളും ഇവർ ചെയ്തേക്കും. മറ്റുള്ളവർ വിഷമിക്കുന്നതു കാണുമ്പോൾ ഇവർക്ക് വല്ലാത്ത ആഹ്ലാദമുണ്ടാകുകയും
ഇതൊക്കെക്കൊണ്ട് തന്നെ അവനവനോട് ഇഷ്ടമുള്ളവരെ നാർസിസ്റ്റ് എന്നു വിളിക്കുന്നത് തെറ്റാണ്. അവർക്ക് അവരേയും മറ്റുള്ളവരേയും സ്നേഹിക്കാൻ സാധിക്കും. അതൊരു സാമൂഹിക ജീവിയുടെ സ്വാഭാവിക സവിശേഷതയാണ്.
അല്ലാതെ ആരോഗ്യ സംരക്ഷണം, ഭക്ഷണരീതികൾ, ഉറക്കക്രമം തുടങ്ങിയ കാര്യങ്ങളിൽ അവരവരുടെ രീതികൾ വച്ച് മുന്നേറുന്നവരല്ല നാർസിസ്റ്റുകൾ.
കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം.