‘ഇന്നീ പണിയൊക്കെ ചെയ്തു തീർത്തിരിക്കും!’ എന്ന് മനസിൽ പറഞ്ഞ് വീടു വൃത്തിയാക്കാനിറങ്ങിയിട്ട് ഫോണിൽ തൊട്ടതു മാത്രമേ ഓർമയുള്ളൂ... മണിക്കൂറുകൾ കഴിഞ്ഞാണ് ഇരുന്നിടത്തു നിന്നൊന്ന് എണീറ്റത്. അതും മൂത്രമൊഴിക്കാൻ തോന്നിയതു കൊണ്ട് മാത്രം! ഈയവസ്ഥയുടെ പല വകഭേദങ്ങളിലൂടെ നമ്മളിൽ പലരും പലപ്പോഴായി കടന്നു

‘ഇന്നീ പണിയൊക്കെ ചെയ്തു തീർത്തിരിക്കും!’ എന്ന് മനസിൽ പറഞ്ഞ് വീടു വൃത്തിയാക്കാനിറങ്ങിയിട്ട് ഫോണിൽ തൊട്ടതു മാത്രമേ ഓർമയുള്ളൂ... മണിക്കൂറുകൾ കഴിഞ്ഞാണ് ഇരുന്നിടത്തു നിന്നൊന്ന് എണീറ്റത്. അതും മൂത്രമൊഴിക്കാൻ തോന്നിയതു കൊണ്ട് മാത്രം! ഈയവസ്ഥയുടെ പല വകഭേദങ്ങളിലൂടെ നമ്മളിൽ പലരും പലപ്പോഴായി കടന്നു

‘ഇന്നീ പണിയൊക്കെ ചെയ്തു തീർത്തിരിക്കും!’ എന്ന് മനസിൽ പറഞ്ഞ് വീടു വൃത്തിയാക്കാനിറങ്ങിയിട്ട് ഫോണിൽ തൊട്ടതു മാത്രമേ ഓർമയുള്ളൂ... മണിക്കൂറുകൾ കഴിഞ്ഞാണ് ഇരുന്നിടത്തു നിന്നൊന്ന് എണീറ്റത്. അതും മൂത്രമൊഴിക്കാൻ തോന്നിയതു കൊണ്ട് മാത്രം! ഈയവസ്ഥയുടെ പല വകഭേദങ്ങളിലൂടെ നമ്മളിൽ പലരും പലപ്പോഴായി കടന്നു

‘ഇന്നീ പണിയൊക്കെ ചെയ്തു തീർത്തിരിക്കും!’ എന്ന് മനസിൽ പറഞ്ഞ് വീടു വൃത്തിയാക്കാനിറങ്ങിയിട്ട് ഫോണിൽ തൊട്ടതു മാത്രമേ ഓർമയുള്ളൂ... മണിക്കൂറുകൾ കഴിഞ്ഞാണ് ഇരുന്നിടത്തു നിന്നൊന്ന് എണീറ്റത്. അതും മൂത്രമൊഴിക്കാൻ തോന്നിയതു കൊണ്ട് മാത്രം!

ഈയവസ്ഥയുടെ പല വകഭേദങ്ങളിലൂടെ നമ്മളിൽ പലരും പലപ്പോഴായി കടന്നു പോയിട്ടുണ്ടാകാം... അതിൽ നിരാശയും തോന്നുന്നുണ്ടാകാം... പോകെ പോകെ ശരിയാകും എന്നങ്ങു വിചാരിച്ചിരുന്നാൽ ഒരു മാറ്റവും വരാനില്ലെന്ന് ആദ്യമേ പറയട്ടേ...

ADVERTISEMENT

സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇന്ന് ഡിജിറ്റൽ ഡീടോക്സ് ചെയ്ത് മാതൃകയാകുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് വലിയൊരു വേദിയിൽ ജനങ്ങളെ സാക്ഷി നിർത്തി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ 40 ദിവസത്തേക്ക് സാമൂഹിക മാധ്യമങ്ങൾ തൊടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഒരു കാര്യം ചെയ്യില്ലെന്നു തീരുമാനിച്ച് അത് പരസ്യമായി പറഞ്ഞാൽ അതു ചെയ്തു പിഴകൂടാതെ പാലിക്കാനുള്ള താൽപര്യം കൂടും. 

ജോലിക്കാര്യത്തിനായും പഠനാവശ്യങ്ങൾക്കായുമൊക്കെ പലർക്കും ഫോണും മറ്റും നോക്കേണ്ടി വരുമെന്നതിനാൽ ഫോണിൽ നിന്നും പൂർണ വിമോചനം എല്ലാവർക്കും സാധ്യമായെന്നു വരില്ല. അതു പറ്റാത്തപ്പോൾ പോലും പ്രാക്ടിക്കലായി ചെയ്യാവുന്ന ചെറിയ വ്യത്യാസങ്ങൾ വരുത്തി നഷ്ടപ്പെട്ട ഏകാഗ്രത തിരികെ കൊണ്ടുവരാനുള്ള 7വഴികൾ നോക്കാം.

ADVERTISEMENT

1. ചിൽ ചെയ്യാനുള്ള സമയം മാറ്റി വയ്ക്കാം

ഫോൺ നോക്കാനും റീൽസ് കാണാനും, സാമൂഹിക മാധ്യമങ്ങൾ നോക്കാനും കൃത്യമായ ഇടവേളകൾ ആദ്യമേ വയ്ക്കുക. ഇതൊക്കെ ചെയ്യാനുള്ള സമയം ഉണ്ടല്ലോ എന്നോർക്കുമ്പോൾ തന്നെ എപ്പോഴും തോണ്ടാനുള്ള അമിതാവേശം കുറയും. ഫോൺ എടുക്കുമ്പോഴേ 10–15 മിനിറ്റത്തേക്കുള്ള അലാം കൂടി സെറ്റ് ചെയ്യാം. ആ സമയ പരിധിക്കുള്ളിൽ തന്നെ ഉപയോഗം പരിമിതപ്പെടുത്താം. 

ADVERTISEMENT

2. ശ്രദ്ധ തിരിക്കുന്നത് മുന്നിൽ വേണ്ട

ഫോണും ടാബും മറ്റും കൊണ്ട് ഏറെ ബുദ്ധിമുട്ടുള്ളവർ, അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്യാനിരിക്കുന്നതിനടുത്തു നിന്ന് അവ മാറ്റി വയ്ക്കുക. ജോലി ചെയ്യുന്നത് കംപ്യൂട്ടറിലാണെങ്കിൽ ആവശ്യമില്ലാത്ത ടാബുകൾ തുറന്നിടുന്നതും ഒഴിവാക്കുക.

3. പൊമൊഡോറോ ടെക്നീക്ക് ശീലിക്കാം

25 മിനിറ്റ് ജോലി/ പഠന ശേഷം 5 മിനിറ്റു നേരം ചെറിയൊരു ഇടവേളയെടുത്ത് നടക്കുകയോ അടുത്തുള്ളൊരാളോട് സംസാരിക്കുകയോ ഒക്കെ ചെയ്യുന്ന രീതി.

4. പണിയെടുക്കാവുന്ന അന്തരീക്ഷം ഒരുക്കാം

ചുറ്റുപാടും നിന്ന് നിങ്ങളുടെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങൾ പറ്റുന്നത്ര ഒഴിവാക്കുക. ഉച്ചത്തിലുള്ള ശബ്ദങ്ങൾ, കണ്ണിൽ കുത്തുന്ന വെളിച്ചം, മനം മടുപ്പിക്കുന്ന ഗന്ധങ്ങൾ ഒക്കെ പരമാവധി ഒഴിവാക്കാം.. ജോലി/പഠനത്തിനായി അനുയോജ്യമായൊരു അന്തരീക്ഷമൊരുക്കിയെടുക്കുക..

5. മൾട്ടിടാസ്ക്കിങ്ങ് നോർമലൈസ് ചെയ്യണ്ട

ചിർക്ക് മൾട്ടി ടാസ്ക്കിങ്ങ് എളുപ്പം പറ്റിയെന്നു വരാം പക്ഷേ, എല്ലാവരുടേയും കാര്യം അങ്ങനെയല്ല. അതുകൊണ്ട് മൾട്ടിടാസ്ക്കിങ്ങ് നോർമലൈസ് ചെയ്യേണ്ടതില്ല. ഒരു സമയത്ത് ഒരു കാര്യം വൃത്തിയായി ചെയ്തു തീർത്തിട്ട് അടുത്തതിലേക്ക് നീങ്ങാം.

6. തലച്ചോറിനെ ട്രെയിൻ ചെയ്തു കൊണ്ടിരിക്കാം

ഫോണും മറ്റും നോക്കുമ്പോൾ നിങ്ങൾക്ക് പലപ്പോഴും വിവരങ്ങളുടെ കൂമ്പാരമാണ് കിട്ടുക. അവയിൽ പലതും തലച്ചോറിൽ ഉടക്കുക പോലുമില്ല. പകരം പസിലുകൾ, പുതിയ ഭാഷ, പുതിയൊരു സ്കിൽ അങ്ങനെയെന്തിനെങ്കിലും ചെയ്യാനായി അൽപം സമയം ദിവസവും മാറ്റി വയ്ക്കാം.

7. കൃത്യമായ ഉറക്കം

എന്തൊക്കെ നന്നായി ചെയ്തിട്ടും ഒരു മനുഷ്യന് ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ അയാളുടെ ശരീരത്തേയും മനസിനേയും അതു ബാധിക്കും.. നിങ്ങളുടെ ചിന്തശേഷിയുടെ വേഗം കുറയ്ക്കാനും അവയ്ക്ക് കൃത്യതയില്ലാതാക്കാനും ഉറക്കക്കുറവ് ഇടയാക്കും. കഴിവതും 7-8 മണിക്കൂറെങ്കിലും ഉറക്കം കിട്ടാൻ പാകത്തിന് പ്രവർത്തികൾ ക്രമീകരിക്കുക.

English Summary:

Digital detox is essential to regain focus and combat phone addiction. This article provides seven practical tips to manage screen time effectively and improve concentration in your daily life.