സംസ്ഥാനത്ത് രണ്ടു പേർക്ക്കോവിഡ് പകർന്നത് എടിഎം വഴിയെന്ന് വിലയിരുത്തൽ പുറത്തു വന്നതോടെ ജനങ്ങൾക്ക് ആശങ്കപ്പെടാൻ ഒരു കാരണം കൂടി. നേരത്തെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് പുതിയ സാധ്യത പുറത്തുവന്നത്. തുടർന്ന് ‘വനിത ഓൺലൈൻ’ ഡോക്ടർമാരുമായി ബന്ധപ്പെട്ട്

സംസ്ഥാനത്ത് രണ്ടു പേർക്ക്കോവിഡ് പകർന്നത് എടിഎം വഴിയെന്ന് വിലയിരുത്തൽ പുറത്തു വന്നതോടെ ജനങ്ങൾക്ക് ആശങ്കപ്പെടാൻ ഒരു കാരണം കൂടി. നേരത്തെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് പുതിയ സാധ്യത പുറത്തുവന്നത്. തുടർന്ന് ‘വനിത ഓൺലൈൻ’ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ഇതിന്റെ സാധ്യതകൾ പരിശോധിച്ചു. കോവിഡ് 19 വൈറസ് പടരാന്‍ ഏറ്റവും സാധ്യതയുള്ള മാർഗങ്ങളിലൊന്നാണ് എടിഎം കൗണ്ടറുകൾ എന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ആരോഗ്യവിദഗ്ധൻ ഡോ. ബി പദ്മകുമാർ അഭിപ്രായപ്പെടുന്നു.

‘മേശ, കസേര, പുസ്തകം, തടി, സ്റ്റീൽ എന്നിങ്ങനെ പല വസ്തുക്കളുടെയും പ്രതലങ്ങളിൽ ദിവസങ്ങളോളം സജീവമായി നിലനിൽക്കാനുള്ള ശേഷി കോവിഡ് 19 വൈറസിനുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എടിഎം കൗണ്ടറുകളും പൊതു ഗതാഗത സംവിധാനങ്ങളും ഹോട്ടലുകളുമൊക്കെ ഓരോ നിമിഷവും നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമ്പർക്കത്തിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യതയും ഇവിടങ്ങളിൽ കൂടുതലാണ്.

ADVERTISEMENT

വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് തള്ളിയോ വലിച്ചോ മാത്രമേ എടിഎം കൗണ്ടർ തുറക്കാൻ സാധിക്കൂ. പണമിടപാട് നടത്തണമെങ്കിൽ എടിഎം മെഷീനിലെ സ്വിച്ചുകൾ അമർത്തിയേ മതിയാവൂ. കോവിഡ് ബാധിച്ച വ്യക്തികൾ എടിഎം ഉപയോഗിക്കുമ്പോൾ അവർ സ്പർശിക്കുന്ന സ്ഥലങ്ങളിൽ ശരീര സ്രവങ്ങളിലൂടെ വൈറസ് പകരാം. പിന്നീട് മറ്റുള്ളവർ അശ്രദ്ധമായി ഉപയോഗിക്കുമ്പോഴാണ് രോഗം പടരുന്നത്. അതിനാൽ എടിഎം കൗണ്ടറിന്റെ വാതിൽ വെറുംകൈയിൽ തുറക്കാതിരിക്കുക. കൈയിലൊരു ടിഷ്യൂ ചേർത്തുപിടിച്ച് വേണം ഡോർ തുറക്കാൻ. സാനിറ്റൈസർ കൈയിൽ കരുതാനും മറക്കാതിരിക്കുക. എടിഎം ഉപയോഗിച്ചതിനു ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

യാത്രകൾക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുമ്പോഴും വളരെയധികം ശ്രദ്ധ വേണം. ബസിന്റെ കമ്പികളിൽ പിടിച്ചതിനു ശേഷം കൈ വൃത്തിയാക്കാതെ മുഖത്ത് തൊടാതിരിക്കുക. തിരക്കുള്ള ബസ്സിലെ യാത്ര ഒഴിവാക്കുക. കറൻസി നോട്ട്, ടിക്കറ്റ് എന്നിവ കൈയിലെടുത്തതിനു ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകളെ അണുവിമുക്തമാക്കാം.’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT