കണ്ണു തെറ്റിയാൽ ഉപ്പ് തീറ്റ; കുട്ടിയുടെ ഉപ്പിനോടുള്ള താൽപര്യം രോഗകാരണമാകുമോ?
ആറു വയസ്സുള്ള മകന് ഉപ്പിനോട് അസാധാരണമായ താൽപര്യമാണ്. എവിടെ ഉപ്പ് ഇരുന്നാലും എടുത്തു കഴിക്കും. ഉപ്പു കലക്കി കുടിക്കുകയും ചെയ്യും. എത്ര ശ്രമിച്ചിട്ടും കണ്ണുതെറ്റിയാൽ ഇതാണ് പണി. ഏതെങ്കിലും തരത്തിലുള്ള പോഷകക്കുറവാണോ ഇതിനു കാരണം? എന്താണ് ചെയ്യേണ്ടത് ഡോക്ടർ? – എൽസ, എറണാകുളം കുട്ടികള്‍ക്ക്

ആറു വയസ്സുള്ള മകന് ഉപ്പിനോട് അസാധാരണമായ താൽപര്യമാണ്. എവിടെ ഉപ്പ് ഇരുന്നാലും എടുത്തു കഴിക്കും. ഉപ്പു കലക്കി കുടിക്കുകയും ചെയ്യും. എത്ര ശ്രമിച്ചിട്ടും കണ്ണുതെറ്റിയാൽ ഇതാണ് പണി. ഏതെങ്കിലും തരത്തിലുള്ള പോഷകക്കുറവാണോ ഇതിനു കാരണം? എന്താണ് ചെയ്യേണ്ടത് ഡോക്ടർ?
– എൽസ, എറണാകുളം
കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ അസാധാരണമായ വസ്തുക്കള്‍ കഴിക്കാന്‍ അമിത താല്‍പര്യം ഉണ്ടാകും. ഉദാഹരണത്തിന്, കല്ല്, മണ്ണ്, കരിക്കട്ട മുതലായവ തിന്നുക. വൃത്തിയായ മണ്ണു തിന്നുന്നതുകൊണ്ടു ഭാവിയില്‍ ആസ്മ വരാനുള്ള സാധ്യത കുറയും എന്നാണ് കാണുന്നത്. അയണിന്റെ കുറവ് ഉള്ളപ്പോഴാണ് കരിയും കല്ലുമൊക്കെ തിന്നുന്നതെന്നു പൊതുവെ വിശ്വസിക്കുന്നു. കുഞ്ഞ് അമിതമായി പഞ്ചസാര തിന്നുന്നതു ഡയബറ്റിസുമായി ബന്ധപ്പെട്ടല്ല എന്നു പറയുന്നതുപോലെ അമിതമായി ഉപ്പു കഴിക്കുന്നത് അസുഖത്തിന്റെ ഭാഗം ആകണമെന്നില്ല.
എങ്കില്‍പോലും കുട്ടിക്ക് ആറു വയസ്സായ സ്ഥിതിക്ക്, ഉപ്പ് കലക്കിക്കുടിക്കാന്‍ മെനക്കെടുന്നു എന്നു പറയുന്നതുകൊണ്ടു വളരെ വിരളമായ ചില അസുഖങ്ങള്‍ ഇല്ല എന്നും തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. ബ്ലഡ് പ്രഷര്‍ പരിശോധന കൂടാതെ വിശദമായ രക്തപരിശോധന ആവശ്യമുണ്ട്, പ്രത്യേകിച്ചും രക്തത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ്. വൃക്കകളുടെ പ്രശ്നങ്ങളില്ല എന്നും തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു ശിശുരോഗവിദഗ്ധനെ കാണിച്ചാല്‍ വളരെ വിരളമായ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ സാധിക്കും.
ഡോ. എം. കെ. സി. നായർ
ശിശുരോഗവിദഗ്ധൻ
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ