ചൈനയിൽ വീണ്ടും കോവിഡ് എത്തിയതോടെ ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കോവിഡ് വീണ്ടും വലിയ പ്രതിസന്ധി തീർക്കുമ്പോൾ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിഡിയോകളും ലോകശ്രദ്ധ നേടുകയാണ്. മാസ്ക്, പിപിഇ കിറ്റ് ഇവയൊക്കെ കോവിഡ് കാലത്ത് സുപരിചിതമാണ്. എന്നാലിപ്പോള്‍ അടിമുടി മൂടിയ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു.

ചൈനയിൽ പച്ചക്കറി വാങ്ങുന്ന ദമ്പതികളുടെ വിഡിയോയാണ് വൈറലായത്. കാൽ മുതൽ തലവരെ മൂടുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ കയറിയാണ് ദമ്പതികൾ മാര്‍ക്കറ്റിലിറങ്ങി പച്ചക്കറികള്‍ വാങ്ങുന്നത്. സ്ത്രീ ചെറുതായി ബാഗ് തുറന്ന് പെട്ടെന്നുതന്നെ പച്ചക്കറി വാങ്ങി പ്ലാസ്റ്റിക് ബാഗിന് അകത്തേക്കു കയറുന്നതും വിഡിയോയിൽ കാണാം. 

ADVERTISEMENT

പച്ചക്കറി വാങ്ങി പണം നൽകുന്നതും അതീവ ശ്രദ്ധയോടെയാണ്. പിന്നീട് പ്ലാസ്റ്റിക് ബാഗിനകത്തു കയറി നടന്നു നീങ്ങുന്നതും കാണാം. പ്യൂപ്പിൾസ് ഡെയ്‌ലി ചൈനയാണ് സംഭവത്തിന്റെ വിഡിയോ പങ്കുവച്ചത്. രോഗഭീതി വെളിപ്പെടുത്തുന്നതാണ് വിഡിയോ. 

ADVERTISEMENT
ADVERTISEMENT