ഡയറ്റ് ചെയ്യുന്നവർക്കും മധുരം കഴിക്കേണ്ടേ? ആരോഗ്യത്തിന് ‘ബോണസ്’ പോഷകം കൂടിയാണ് ഈ മധുരം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന വലിയ വെല്ലുവിളി മധുരം ഒഴിവാക്കേണ്ടി വ രുന്നതാണ്. എത്ര ശ്രമിച്ചാലും ഇടയ്ക്ക് മധുരക്കൊതി ഉയർന്നു വരും. ഇതാ, അവർക്കു ധൈര്യമായി കഴിക്കാവുന്ന ഒരു ഫ്രൂട്ട് ഡിസേർട്ട്. വെയ്റ്റ്‌ലോസ് ഫ്രൂട്ട് ഡിസേർട്ട് നെയ്യ് – അര ചെറിയ സ്പൂൺ, കടലമാവ് – മൂന്നു വലിയ

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന വലിയ വെല്ലുവിളി മധുരം ഒഴിവാക്കേണ്ടി വ രുന്നതാണ്. എത്ര ശ്രമിച്ചാലും ഇടയ്ക്ക് മധുരക്കൊതി ഉയർന്നു വരും. ഇതാ, അവർക്കു ധൈര്യമായി കഴിക്കാവുന്ന ഒരു ഫ്രൂട്ട് ഡിസേർട്ട്.
വെയ്റ്റ്‌ലോസ് ഫ്രൂട്ട് ഡിസേർട്ട്
നെയ്യ് – അര ചെറിയ സ്പൂൺ, കടലമാവ് – മൂന്നു വലിയ സ്പൂൺ, വെള്ളം – ഒരു കപ്പ്, കൊഴുപ്പു കുറഞ്ഞ പാൽ – ഒരു കപ്പ്, ചിയ സീഡ്സ് – രണ്ടു വലിയ സ്പൂൺ, കുതിർത്തത്, തേൻ – ഒരു വലിയ സ്പൂൺ, ബദാം, കശുവണ്ടിപരിപ്പ് നെയ്യിൽ വറുത്തത് – 10 ഗ്രാം വീതം, വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ, ആപ്പിൾ – 50 ഗ്രാം, അരിഞ്ഞത്, മാതളഅല്ലികൾ – രണ്ടു വലിയ സ്പൂൺ, മുന്തിരി – 50 ഗ്രാം അരിഞ്ഞത്, പഴം – ഒന്ന്, ചെറുതായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ പാനിൽ നെയ്യ് ചൂടാക്കി കടലമാവ് ചേർത്തു നിറം മാറുന്നതുവരെ വറുക്കുക.
∙ ഇതിലേക്ക് വെള്ളം ചേർത്ത് കട്ടകെട്ടാതെ യോജിപ്പിച്ച ശേഷം പാലൊഴിച്ച് നന്നായി ഇളക്കുക.
∙ കുതിർത്തു വച്ചിരിക്കുന്ന ചിയാസീഡ് ചേർക്കുക.
∙ കുറുകി വരുമ്പോൾ തേനും വറുത്ത ബദാമും കശുവണ്ടിപരിപ്പും ചേർത്തു ചൂടാക്കുക. വനില എസ്സൻസും ചേർത്തിളക്കിയശേഷം ചൂടാറാൻ വയ്ക്കുക.
∙ ചൂടാറിയശേഷം പഴങ്ങൾ ചേർത്ത് ഉപയോഗിക്കാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്