കേരളം ആരോഗ്യസംരക്ഷണ രംഗത്ത് ദേശീയ തലത്തിൽ മാതൃകയാണ്. എന്നാൽ ഇന്ന്, കേരളം കൂടുതൽ ഗൗരവകരമായ ഒരു കാരണത്താലും അറിയപ്പെടുന്നു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അതിലും കൂടുതൽ ആശങ്കജനകമായത്, ഇപ്പോഴത്തെ കാൻസർ രോഗികളുടെ ഒരു വലിയ വിഭാഗം യുവാക്കളാണ്. തൊഴിൽപരമായും

കേരളം ആരോഗ്യസംരക്ഷണ രംഗത്ത് ദേശീയ തലത്തിൽ മാതൃകയാണ്. എന്നാൽ ഇന്ന്, കേരളം കൂടുതൽ ഗൗരവകരമായ ഒരു കാരണത്താലും അറിയപ്പെടുന്നു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അതിലും കൂടുതൽ ആശങ്കജനകമായത്, ഇപ്പോഴത്തെ കാൻസർ രോഗികളുടെ ഒരു വലിയ വിഭാഗം യുവാക്കളാണ്. തൊഴിൽപരമായും

കേരളം ആരോഗ്യസംരക്ഷണ രംഗത്ത് ദേശീയ തലത്തിൽ മാതൃകയാണ്. എന്നാൽ ഇന്ന്, കേരളം കൂടുതൽ ഗൗരവകരമായ ഒരു കാരണത്താലും അറിയപ്പെടുന്നു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അതിലും കൂടുതൽ ആശങ്കജനകമായത്, ഇപ്പോഴത്തെ കാൻസർ രോഗികളുടെ ഒരു വലിയ വിഭാഗം യുവാക്കളാണ്. തൊഴിൽപരമായും

കേരളം ആരോഗ്യസംരക്ഷണ രംഗത്ത് ദേശീയ തലത്തിൽ മാതൃകയാണ്. എന്നാൽ ഇന്ന്, കേരളം കൂടുതൽ ഗൗരവകരമായ ഒരു കാരണത്താലും അറിയപ്പെടുന്നു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അതിലും കൂടുതൽ ആശങ്കജനകമായത്, ഇപ്പോഴത്തെ കാൻസർ രോഗികളുടെ ഒരു വലിയ വിഭാഗം യുവാക്കളാണ്. തൊഴിൽപരമായും കുടുംബപരമായും ജീവിതത്തിലെ ഏറ്റവും സജീവമായ കാലഘട്ടത്തിലാണ് അവർ രോഗബാധിതരാകുന്നത്.

ഈ പശ്ചാത്തലത്തിൽ കാൻസർ നിർബന്ധമായി ചികിത്സിക്കേണ്ടതാണെന്നതിൽ സംശയമില്ല. അതിൽ പ്രാധാന്യം കൊടുക്കേണ്ടത് രോഗമുക്തിക്കു മാത്രമല്ല, ജീവിത നിലവാരത്തിനും കൂടി ആകണം.

ADVERTISEMENT

വെറും അതിജീവനത്തിൽ നിന്ന് നല്ല ജീവിതത്തിലേക്ക്

കാൻസറിനോടുള്ള പരമ്പരാഗത സമീപനം ലളിതമായിരുന്നു: നേരത്തെ കണ്ടെത്തുക, തീവ്രമായി ചികിത്സിക്കുക, രോഗം മാറ്റാൻ ശ്രമിക്കുക. എന്നാൽ കഴിഞ്ഞ ദശകത്തിൽ കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ശരീരത്തിൽ നിന്ന് കാൻസർ ഒഴിവാക്കുന്നതിനെക്കുറിച്ചു മാത്രമല്ല, മറിച്ച് ആ രോഗിയുടെ വ്യക്തിത്വം, അന്തസ്സ്, ശാരീരികശേഷി എന്നിവ സംരക്ഷിച്ചുകൊണ്ട് ദോഷമില്ലാതെ രോഗം ഭേദമാക്കുന്നതിലേക്ക് വൈദ്യശാസ്ത്രം വളർന്നു കഴിഞ്ഞു.

ADVERTISEMENT

ഇത് എന്തുകൊണ്ടാണ് ഇത്രയേറെ പ്രധാന്യമർഹിക്കുന്നത്? കാരണം, കാൻസർ ചികിത്സയ്ക്കുശേഷം ആളുകൾ ഇപ്പോൾ കൂടുതൽ കാലം ജീവിക്കുന്നു. 30-കളിൽ സ്തനാർബുദം ബാധിച്ച് ചികിത്സിച്ച ഒരു സ്ത്രീ, തുടർന്നുള്ള 50 വർഷം ആരോഗ്യത്തോടെ ജീവിക്കും. ആ വർഷങ്ങളിൽ ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടെയും പൂർണ്ണതയോടെയും ജീവിക്കാൻ അവർക്ക് അവകാശമുണ്ട്.

ശസ്ത്രക്രിയയും സ്നേഹപൂർണമായ പരിചരണവും

ADVERTISEMENT

ശസ്ത്രക്രിയയിലെ സമീപനം ഇപ്പോൾ കൂടുതൽ നൂതനവും രോഗിക്ക് അനുകൂലവുമായിട്ടുണ്ട്. സ്തനാർബുദത്തിൽ, സ്തനം മുഴുവൻ നീക്കം ചെയ്യേണ്ടതില്ല. ഓങ്കോപ്ലാസ്റ്റിക് ശസ്ത്രക്രിയയിലൂടെ മുഴ മാത്രം നീക്കം ചെയ്യുകയും സ്തനത്തിന്റെ ആകൃതി സംരക്ഷിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യാനാകും.

വൻകുടലിലെ കാൻസറിൽ, പല രോഗികൾക്കും സ്ഥിരമായി സ്റ്റോമ ബാഗ് പുറത്തു വയ്ക്കേണ്ട ആവശ്യമില്ല. കീമോതെറാപ്പി, റേഡിയേഷൻ, താക്കോൽദ്വാര ശസ്ത്രക്രിയ എന്നിവയിലെ മുന്നേറ്റങ്ങൾ ഇപ്പോൾ പലരെയും സാധാരണ മലവിസർജ്ജനം നിലനിർത്താൻ അനുവദിക്കുന്നു. ഓരോ സ്പെഷ്യാലിറ്റിയിലും ഈ പ്രവണത വ്യക്തമാണ്. അവയവ സംരക്ഷണം, കുറഞ്ഞ മുറിവുകൾ, വേഗത്തിലുള്ള രോഗമുക്തി എന്നിവയെല്ലാം ഇന്ന് സാധ്യമാണ്.

കൃത്യതയുള്ള റേഡിയേഷൻ, വ്യക്തിഗതമാക്കിയ മരുന്നുകൾ

ഒരു കാലത്ത് കാൻസർ എന്ന രോഗത്തേക്കാൾ ആളുകൾ ഭയപ്പെട്ടിരുന്നത് കീമോതെറാപ്പിയെ ആയിരുന്നു. കാൻസറിന് എതിരെയുള്ള ശക്തമായ ഒരു ഉപകരണമാണെങ്കിലും മുടി കൊഴിച്ചിൽ, നഖങ്ങൾക്ക് വരുന്ന നിറവ്യത്യാസങ്ങൾ, ക്ഷീണം, രോഗപ്രതിരോധശേഷി കുറഞ്ഞു പോകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എന്നിവ ആളുകളെ ഭയപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്ന് കാൻസർ കോശങ്ങളുടെ ജനിതക, തന്മാത്രാ സ്വഭാവങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്ന വ്യക്തിഗത കീമോതെറാപ്പി യുഗത്തിലാണ് നാമുള്ളത്.

* Targeted therapy പോലുള്ള ചികിത്സകൾ കാൻസർ കോശങ്ങളിലെ പ്രത്യേക മ്യൂട്ടേഷനുകളെ അല്ലെങ്കിൽ അടയാളങ്ങൾ കണ്ടെത്തി സാധാരണ കോശങ്ങളെ ബാധിക്കാതെ അവയെ ആക്രമിക്കുന്നു. ഇത് മികച്ച ഫലം നൽകുക മാത്രമല്ല, ശരീരത്തിനുണ്ടാകുന്ന മറ്റ് പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

* ഇന്ന് ഇമ്മ്യൂണോ തെറപ്പിയുടെ കാലമാണ്. കാൻസറിനെ നേരിട്ട് ആക്രമിക്കുന്നതിനു പകരം, ഈ മരുന്നുകൾ രോഗിയുടെ സ്വന്തം രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും സഹായിക്കുന്നു.

പാർശ്വഫലങ്ങൾ നിയന്ത്രിക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. IMRT, IGRT പോലുള്ള ആധുനിക റേഡിയേഷൻ സാങ്കേതിക വിദ്യകൾ, ചുറ്റുമുള്ള ആരോഗ്യകരമായ ടിഷ്യുകളെ സംരക്ഷിച്ച് ട്യൂമറിനെ കൃത്യമായി ലക്ഷ്യമിടാൻ സഹായിക്കുന്നു. ഇതിലൂടെ ദീർഘകാല പാർശ്വഫലങ്ങൾ കുറയുകയും ചെയ്യുന്നു.

* കീമോതെറപ്പിക്കിടെ മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന തല തണുപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ (Scalp Cooling Systems) ഇന്ന് ലഭ്യമാണ്. ഇത് സ്ത്രീകളെയും ചെറുപ്പക്കാരെയും സംബന്ധിച്ചിടത്തോളം വലിയ മാനസിക ആശ്വാസമാണ്.

* ഓക്കാനം, ഛർദ്ദി, അണുബാധ എന്നിവ തടയുന്ന മരുന്നുകളും ഇന്ന് സുലഭമായി ലഭിക്കുന്നു. ഇത് ചികിത്സയുടെ സമയത്ത് രോഗിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം മെച്ചപ്പെടുത്തുന്നു. ഈ മുന്നേറ്റങ്ങൾ അതിജീവനം മെച്ചപ്പെടുത്തുക മാത്രമല്ല, ചികിത്സയ്ക്കിടയിലും ശേഷവും രോഗികളുടെ ജീവിതവും മെച്ചപ്പെടുത്തുന്നവയാണ്.

കേരളം കാൻസറിന്റെ ഈ വർദ്ധിച്ചു വരുന്ന ഭാരം നേരിടുമ്പോൾ, അതിജീവനം മാത്രമല്ല മുന്നിലുള്ള ലക്ഷ്യം. ശക്തി, ആത്മവിശ്വാസം, അന്തസ്സ് എന്നിവയോടെയുള്ള അതിജീവനം സാധ്യമാണ്. കാരണം, രക്ഷിക്കുന്ന ഓരോ ജീവനും ആഗ്രഹിക്കുന്ന ജീവിതം ഭാവിയിലും അർഹിക്കുന്നുണ്ട്.

Daya General Hospital

Near Viyyur Bridge, Shornur Rd

Thrissur - 680 022

Email: info@dayageneralhospital.com

Ph: 7594018169, 0487 2475100, 0487 3501000

ADVERTISEMENT