എനിക്ക് 33 വയസ്സ്. കുറച്ചു മാസങ്ങളായി ആർത്തവ സമയത്ത് രക്തസ്രാവം കൂടുതലാണ്. 10 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ജിഷ, തൃശൂർ സ്ത്രീകളില്‍ പൊതുവേ കണ്ടുവരുന്ന പ്രശ്നമാണു മാസമുറ സമയത്തെ അമിത രക്തസ്രാവം. സാധാരണ 28 – 30 ദിവസം കൂടുമ്പോൾ മൂന്ന്– അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്നതാണു മാസമുറ. എന്നാൽ,

എനിക്ക് 33 വയസ്സ്. കുറച്ചു മാസങ്ങളായി ആർത്തവ സമയത്ത് രക്തസ്രാവം കൂടുതലാണ്. 10 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു.

ജിഷ, തൃശൂർ

ADVERTISEMENT

സ്ത്രീകളില്‍ പൊതുവേ കണ്ടുവരുന്ന പ്രശ്നമാണു മാസമുറ സമയത്തെ അമിത രക്തസ്രാവം. സാധാരണ 28 – 30 ദിവസം കൂടുമ്പോൾ  മൂന്ന്– അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്നതാണു മാസമുറ. എന്നാൽ, എട്ടു ദിവസത്തിൽ കൂടുതൽ ആർത്തവം നീണ്ടുനിൽക്കുക, രക്തസ്രാവത്തിന്റെ അളവു കൂടുക (ഒരു ദിവസം 80 മില്ലിയിൽ അധികം /ദിവസം ആറു തവണയിലധികം സാനിറ്ററി നാപ്കിൻ മാറ്റേണ്ടി വരിക), അടിക്കടിയുള്ള രക്തസ്രാവം, രക്തം കട്ടയായി (clots) പോകുക എന്നിങ്ങനെ വന്നാൽ അതു സാധാരണമല്ല. ഇവർക്ക് അനീമിയ ഉണ്ടാകാനും അതുമൂലം ക്ഷീണം തോന്നാനും സാധ്യതയുണ്ട്.

ഓരോ പ്രായക്കാർക്കും മാസമുറ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. 30–45 വയസ്സിനിടയിൽ ഉള്ളവർക്ക് ആറു മാസത്തിലധികമായി ആർത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടെങ്കിൽ അനോവുലേഷൻ, സബ്മ്യൂക്കസ് ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, പോളിപ്സ്, ഗർഭപാത്രത്തിലെ ലൈനിങ്ങിൽ ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻസുകളുടെ വ്യതിയാനം എന്നിവയൊക്കെ കാരണമാകാം. ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയിലൂടെ ഇതു കണ്ടെത്താനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്ന ചിലരിൽ ബ്ലീഡിങ് കൂടുന്നതായി കാണാറുണ്ട്. മരുന്നിന്റെ ഡോസേജ് കൃത്യപ്പെടുത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.

ADVERTISEMENT

ഒരു മെൻസ്ട്രല്‍ കലണ്ടർ ഉണ്ടാകുന്നത് ആർത്തവചക്രം ശരിയായി വിലയിരുത്താൻ സഹായകമാണ്. മാസമുറ വന്ന തീയതിയും എത്ര ദിവസം രക്തസ്രാവം നീണ്ടുനിന്നു എന്നതും കുറിച്ചിടണം. ഈ കലണ്ടർ ഡോക്ടറെ കാണിക്കുക. ഒപ്പം ജീവിതശൈലീ രോഗങ്ങളുണ്ടോയെന്നും കഴിക്കുന്ന മരുന്നുകൾ എന്തൊക്കെയെന്നും  പറയുക. കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സ ചെയ്യാനാകും.

സിസേറിയൻ ചെയ്ത സ്റ്റിച്ചിൽ എൻഡോമെട്രിയോസിസ് ഉണ്ടായി. എന്താണ് ട്രീറ്റ്മെന്റ്? ഇനി ഗർഭധാരണം സാധ്യമാണോ?

ADVERTISEMENT

അരുണിമ, ആലപ്പുഴ

ശസ്ത്രക്രിയ കഴിഞ്ഞവരിൽ (സിസേറിയൻ, ഹിസ്ട്രക്റ്റമി, എൻഡോമെട്രിക് സിസ്ടെക്റ്റമി) തുന്നലി‍ന്റെ ഭാഗത്ത് ഉണ്ടാകുന്ന എൻഡോമെട്രിയോസിസ് ആണ് സ്കാർ എൻഡോമെട്രിയോസിസ്. തുന്നൽപാടുകൾക്കു വലുപ്പം വയ്ക്കുകയും ആർത്തവത്തിനു രണ്ടു–മൂന്നു ദിവസം മുൻപേ വേദനയും വിങ്ങലും അനുഭവപ്പെടുകയും ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ വേദന തുടരുകയും ചെയ്യുന്നതാണു ലക്ഷണം. ഗർഭപാത്രത്തിന്റെ ലൈനിങ് ആയ എൻഡോമെട്രിയം തുന്നലുകളിൽ വളരുന്നതാണ് ഇതിനു കാരണം. വളരെ അപൂർവമായിട്ടാണ് ഈ അവസ്ഥ ഉണ്ടാകുക. ഓപ്പറേഷനുശേഷം മൂന്നു മാസം മുതൽ 10 വർഷത്തിനുള്ളിൽ ഇങ്ങനെ സംഭവിക്കാം. 

സ്കാർ എൻഡോമെട്രിയോസിസ് അപൂർവമാണെന്നതുകൊണ്ടു തന്നെ തുന്നൽപാടുകളിൽ തടിപ്പും വേദ നയും ഉണ്ടായാൽ സ്റ്റിച് ഗ്രാനുലോമ, ലിപോമ, ഹിമറ്റോമ, ഇൻസിഷനൽ ഹെർണിയ തുടങ്ങിയവയൊന്നുമല്ലെന്ന് ഉറപ്പാക്കണം. അൾട്രാസൗണ്ട് സ്കാൻ, എംആർ ഐ, എഫ്എൻഎസി (കുത്തിയെടുത്തു പരിശോധിക്കുക) തുടങ്ങിയ പരിശോധനകളിലൂടെ ഇതുറപ്പിക്കാനാകും. 

സർജറിയാണു ശാശ്വത പരിഹാരം. പ്രൊജസ്ട്രോൺ ഗുളികകളും കുത്തിവയ്പ്പും, ഗർഭനിരോധന ഗുളികകൾ, ജിഎൻആർഎച്ച് അഗണിസ്റ്റ് തുടങ്ങിയവ താൽകാലിക ആശ്വാസം നൽകുമെങ്കിലും ഇവ നിർത്തുന്നതോടെ ബുദ്ധിമുട്ടുകൾ തിരികെ വരും. 

സ്കാർ എൻഡോമെട്രിയോസിസ് ഗർഭം ധരിക്കുന്നതിനോ വീണ്ടും സിസേറിയൻ ചെയ്യുന്നതിനോ തടസ്സമല്ല. 

ശസ്ത്രക്രിയാസമയത്തു ചില മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കിൽ (സലൈൻ വാഷ് നൽകുക, തുന്നുന്നതിനു മുൻപായി ഗ്ലൗവ്സ് മാറ്റുക) സ്കാർ എൻഡോമെട്രിയോസിസ് ഒരു പരിധി വരെ തടയാനാകും. 

ADVERTISEMENT