ചില കുട്ടികളെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് അതികഠിനമായ വയറുവേദന. ഒപ്പം ഛർദി, വയറിളക്കം, പനി എന്നിവ കൂടെയുണ്ടെങ്കിൽ അതു മീസെൻട്രിക് ലിംഫഡിനൈറ്റിസ് (mesentric lymphadinitis.) ലക്ഷണമാണോയെന്നു പരിശോധിക്കേണ്ടതുണ്ട്. ആമാശയത്തിലെ, മിസെൻട്രി എന്ന ഭാഗത്തു പലവിധം അണുബാധകളോടുള്ള പ്രതികരണം എന്ന നിലയിൽ കഴലകൾ

ചില കുട്ടികളെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് അതികഠിനമായ വയറുവേദന. ഒപ്പം ഛർദി, വയറിളക്കം, പനി എന്നിവ കൂടെയുണ്ടെങ്കിൽ അതു  മീസെൻട്രിക് ലിംഫഡിനൈറ്റിസ് (mesentric lymphadinitis.) ലക്ഷണമാണോയെന്നു പരിശോധിക്കേണ്ടതുണ്ട്. 

ആമാശയത്തിലെ, മിസെൻട്രി  എന്ന ഭാഗത്തു പലവിധം അണുബാധകളോടുള്ള പ്രതികരണം എന്ന നിലയിൽ കഴലകൾ (ലിംഫ് നോഡ്‌സ്) വീങ്ങുന്ന അസുഖമാണിത്. ആധുനിക ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൊണ്ടു പെട്ടെന്നു രോഗം ശമിക്കുമെങ്കിലും അധികം വൈകാതെ ഇത്തരം ലക്ഷണങ്ങൾ പുനരവതരിക്കുന്നതാണു കാണാറുള്ളത്. 

ADVERTISEMENT

ആമാശയത്തിലെ കഴലകൾ വീങ്ങുന്നതിന്റെ അടിസ്ഥാന കാരണം  കുട്ടിയുടെ ദീർഘകാലമായി നിലനിൽക്കുന്ന ദഹന പ്രശ്നങ്ങൾ തന്നെയാണ്. നിരന്തരമായി ഭക്ഷണത്തിന്റെ സമയക്രമം പാലിക്കാതിരിക്കുക, ഫാസ്റ്റ് ഫൂഡുകളുടെ അമിത  ഉപയോഗം എന്നിവയെല്ലാം  ഇതിനു കാരണമാണ്. കാലക്രമേണ ദഹനവൈഷമ്യങ്ങൾ ഉണ്ടാക്കി വിഷാംശങ്ങൾ അടിഞ്ഞുകൂടുന്ന ഒരു പ്രക്രിയ സൃഷ്ടിക്കപ്പെടുന്നതു തന്നെയാണ് അടിസ്ഥാന കാരണം.

അഗ്നി മാന്ദ്യം എന്ന് ആയുർവേദം പറയുന്ന ഈ അവസ്ഥയെ ദീപന പാചന സ്വഭാവമുള്ള ചൂർണ ഔഷധങ്ങൾ കൊണ്ടും അരിഷ്ടങ്ങൾ കൊണ്ടുമൊക്ക സമയോചിതമായി ചികിത്സിക്കുകയാണെങ്കിൽ തിരിച്ചുവരവില്ലാത്ത വിധം ശമനം ഉണ്ടാക്കാനാകും.                                       ∙

ADVERTISEMENT
ADVERTISEMENT
ADVERTISEMENT