ചെറിയ ചുവപ്പോ ബ്രൗണോ പുള്ളികളായി വരുന്ന ചിക്കൻ സ്കിൻ: ലക്ഷണങ്ങളും ചികിത്സയും അറിയാം What is Chicken Skin?
എന്താ ഈ കൈയ്യിലും കാലിലുമൊക്കെ തിണർത്ത പോലെ കുത്തുകൾ.. വല്ല ചിക്കൻ പോക്സാണോ? ഞങ്ങൾക്കെല്ലാവർക്കും കൂടി പകർന്നു തരാനെങ്ങാനും ഉദ്ദേശമുണ്ടോ? കാന്റീനിലിക്കെ സഹപ്രവർത്തക ‘തമാശ’മട്ടിൽ സ്വാതിയോട് ആരാഞ്ഞു. ഇത് ചിക്കൻ പോക്സല്ല... ചിക്കൻ സ്കിൻ എന്നൊരു ചർമാവസ്ഥയാണ്. പകരില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഇങ്ങനെ

എന്താ ഈ കൈയ്യിലും കാലിലുമൊക്കെ തിണർത്ത പോലെ കുത്തുകൾ.. വല്ല ചിക്കൻ പോക്സാണോ? ഞങ്ങൾക്കെല്ലാവർക്കും കൂടി പകർന്നു തരാനെങ്ങാനും ഉദ്ദേശമുണ്ടോ? കാന്റീനിലിക്കെ സഹപ്രവർത്തക ‘തമാശ’മട്ടിൽ സ്വാതിയോട് ആരാഞ്ഞു.
ഇത് ചിക്കൻ പോക്സല്ല... ചിക്കൻ സ്കിൻ എന്നൊരു ചർമാവസ്ഥയാണ്. പകരില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഇങ്ങനെ ഉറക്കെ ‘തമാശ’ പറയും മുൻപേ... കാര്യമെന്താണെന്ന് ചോദിച്ചറിഞ്ഞൂടെ രാജിക്ക്... ബുദ്ധിമുട്ടായിരിക്കും അല്ലേ..? ചോദിച്ചു വാങ്ങി കിട്ടാനുള്ളത് കിട്ടിയതും രാജി ഭക്ഷണത്തിലേക്ക് ശ്രദ്ധയൂന്നി...
തിരികെ വരുന്ന വഴിക്ക് അക്കൂട്ടത്തിൽ പലരും സെർച്ച് ചെയ്ത് നോക്കി – എന്താണീ ചിക്കൻ സ്കിൻ?
നമുക്കും അറിയാം എന്താണതെന്ന്.
എന്താണ് ചിക്കൻ സ്കിൻ?
ചിക്കൻ വാങ്ങി അതിന്റെ തൂവലൊക്കെ മാറ്റി കഴിയുമ്പോൾ അതിന്റെ ചർമത്തിലിടയ്ക്കിടെ ചെറിയ തിണർപ്പ് പോലെ കാണാം. അതേപോലെയുള്ള ചർമാവസ്ഥ ചിലർക്കുണ്ടാകും. അതിനെയാണ് ചിക്കൻ സ്കിൻ എന്ന് പറയുന്നത്. സൗന്ദര്യപരമായി ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും എന്നതല്ലാതെ അതു കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിൽ പലയിടത്തേക്ക് വ്യാപിച്ച് വരുമ്പോഴുള്ള അഭംഗിയോർത്തും മറ്റുമാണ് പലപ്പോഴും ആളുകൾ ചികിത്സ തേടാറ്.
ചർമത്തിന്റെ പുറം പാളിയിലെ(എപ്പിഡർമിസ്) രോമകൂപങ്ങളിലാണ് ഇത് കാണുന്നത്. ചർമത്തിന്റെ പുറം പാളിയിൽ വരുന്ന മാറ്റം കൊണ്ട് വരുന്നൊരവസ്ഥയാണിത്.
ചിക്കൻ സ്കിൻ സാധാരണയായി കാണുന്നത് കുട്ടികളിലാണ്. അതും പ്രധാനമായി – കൈമുട്ടിലും കാൽമുട്ടിലുമൊക്കെയായിട്ട്. ചെറിയ നിറം മങ്ങിയ പൊങ്ങിയ പാടുകൾ/തടിപ്പുകളായിട്ടാണ് ഈ അവസ്ഥ കാണാറ്.
കെരട്ടോസിസ് പൈലാരിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. എന്നിരുന്നാലും എല്ലാ കെരട്ടോസിസ് പൈലാരിസിസും ചിക്കൻ സ്കിൻ ആവണമെന്നില്ല.
ഇത് സാധാരണയായി കാണുന്നത് അലജി വരാനിടയുള്ളവർക്കിടയിലാണ്. കൂടാതെ ബ്രോങ്കിയൽ ആസ്മ എന്നുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവരിലോ കുടുംബത്തിൽ ആർക്കെങ്കിലും ഈ ശ്വാസകോശ പ്രശ്നമുണ്ടെങ്കിലോ ആണ് ഇത് കൂടുതലായി കാണുന്നു. എന്നാൽ നേൽപറഞ്ഞ അവസ്ഥകൾ ഒന്നുമില്ലാത്തവർക്കും ചിലപ്പോൾ ചിക്കൻ സ്കിൻ കാണാറുണ്ട്.
ചികിത്സ സാധ്യമാണോ?
ചികിത്സിച്ച് മാറ്റാവുന്നൊരവസ്ഥയാണിത്. ഫ്രൈനോ ഡർമാ എന്നും ഇതിനെ വിളിക്കാറുണ്ട്. ഡോക്ടറെ കാണിച്ച് അവിടുന്ന് തരുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.
ഒപ്പം ത്വക് രോഗ വിദഗ്ധർ നിർദേശിക്കുന്ന മൈൽഡ്– പീലിങ്ങ് ഏജന്റുകൾ ഉള്ള ക്ലെൻസറുകൾ കൊണ്ട് ചർമം സ്ഥിരമായി വൃത്തിയാക്കിയാൽ ഇത് കുറേയൊക്കെ മാറും. ചികിത്സിച്ച് ഭേദമായിട്ടും വീണ്ടും വരാവുന്ന അവസ്ഥ കൂടിയാണ് ചിക്കൻ സ്കിൻ എന്നും ഓർക്കേണ്ടതുണ്ട്.
കടപ്പാട്: ഡോ. നന്ദകുമാർ ജി.
ഡർമട്ടോളജിസ്റ്റ് ആന്റ് ഡർമറ്റോപാത്തോളൊജിസ്റ്റ്,
മുൻ പ്രിൻസിപ്പാൾ– ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.