‘പത്തൊൻപതാം നൂറ്റാണ്ടി’ലെ സിജു വിൽസന്റെ മാസ് ലുക് കണ്ടു പലരും അമ്പരന്നു. അടവു തികഞ്ഞ അങ്കവീരന്റെ രൂപത്തിലേക്കു സിജുവിനെ നയിച്ചത് അലി ഷിഫാസ് എന്ന ഫിറ്റ്നസ് ഗുരുവാണ്. ഐശ്വര്യലക്ഷ്മി, അന്ന ബെൻ, ഗ്രേസ് ആന്റണി, ദിവ്യാ പിള്ള, ലുക്മാൻ അങ്ങനെ നിരവധി താരങ്ങളടങ്ങുന്നതാണ് 12 വർഷമായായി ഫിറ്റ്നസ് ട്രെയ്നറായ അലി

‘പത്തൊൻപതാം നൂറ്റാണ്ടി’ലെ സിജു വിൽസന്റെ മാസ് ലുക് കണ്ടു പലരും അമ്പരന്നു. അടവു തികഞ്ഞ അങ്കവീരന്റെ രൂപത്തിലേക്കു സിജുവിനെ നയിച്ചത് അലി ഷിഫാസ് എന്ന ഫിറ്റ്നസ് ഗുരുവാണ്. ഐശ്വര്യലക്ഷ്മി, അന്ന ബെൻ, ഗ്രേസ് ആന്റണി, ദിവ്യാ പിള്ള, ലുക്മാൻ അങ്ങനെ നിരവധി താരങ്ങളടങ്ങുന്നതാണ് 12 വർഷമായായി ഫിറ്റ്നസ് ട്രെയ്നറായ അലി ഷിഫാസിന്റെ ശിഷ്യനിര. 

വെല്ലുവിളി നിറഞ്ഞ മാറ്റം 

ADVERTISEMENT

‘‘ഇതുവരെയുള്ള പരിശീലന പരിപാടികളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു സിജു വിൽസന്റെ ട്രാൻസ്ഫർമേഷൻ. 

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്താൻ വേണ്ടി എന്തും ചെയ്യാൻ തയാറായാണു സിജു ചേട്ടന്റെ വരവ്. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടതും ആ നിശ്ചയദാർഢ്യമാണ്. സിനിമയിൽ സജീവമായിരുന്നെങ്കിലും വ്യായാമത്തിൽ അതുവരെ സിജു ചേട്ടൻ അത്ര ആക്ടീവ് ആയിരുന്നില്ല. 

ADVERTISEMENT

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തോടു പറഞ്ഞു, ‘സ്റ്റിറോയ്‌ഡുകളും മരുന്നും പോലുള്ള മാർഗങ്ങളുടെ സഹായത്തോടെ ചിലർ കുറഞ്ഞ സമയത്തിനുള്ളിൽ ശരീരം മാറ്റിയെടുക്കാറുണ്ട്. പക്ഷേ, ഞാനതു പിന്തുണയ്ക്കാറില്ല. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം ഫിറ്റ്നസ് എന്നതാണു രീതി’. 

സിജു ചേട്ടനും അതുതന്നെയായിരുന്നു താൽപര്യം. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയായിരുന്നു. സിനിമയിലെയും വീട്ടിലെയും തിരക്കുകൾക്കിടയിലും അദ്ദേഹം കഴിയുന്നത്ര സമയം വർക്കൗട്ടിനും കളരിപ്പയറ്റ് പരിശീലനത്തിനുമായി മാറ്റിവച്ചു. രാവിലെ രണ്ടു മണിക്കൂർ കളരിപ്പയറ്റ് പരിശീലനം. പിന്നെ, വിശ്രമത്തിനു ശേഷം വർക്കൗട്ട്. ഉച്ചയ്ക്കു ശേഷം ഹോഴ്സ് റൈഡിങ് പരിശീലനം. രണ്ടു മാസം പിന്നിട്ടപ്പോൾ കഥാപാത്രത്തിന്റെ ശരീരഭാഷയിലേക്കെത്തി. പിന്നീട് വന്ന 20 ദിവസത്തെ ലോക്ഡൗണിൽ പരിശീലനം മുടങ്ങി. അതിനുശേഷം ഒന്നരമാസം  വേണ്ടി വന്നു, പഴയ സ്ഥിതിയിലെത്താൻ. വർക്കൗട്ട് ദിവസവും രണ്ടു നേരമാക്കി. അദ്ദേഹത്തിന്റെ പരിശ്രമത്തിനു മികച്ച റിസൽറ്റും കിട്ടി.

ADVERTISEMENT

എന്താണ് ബാലൻസ്ഡ് ഡയറ്റ്

ഒറ്റയടിക്കുള്ള മാറ്റം പലർക്കും എളുപ്പമായിരിക്കില്ല. ഓരോ നേരത്തെയും ഭക്ഷണത്തിൽ ധാന്യങ്ങളുടെ അളവ് അ ൽപം കുറച്ചു പ്രോട്ടീൻ സമൃദ്ധമായ മുട്ട, മീൻ, ചില ദിവസങ്ങളിൽ ഇറച്ചി എന്നിവ കൂടുതൽ ഉൾപ്പെടുത്തണം. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചേരുന്നതാണു ബാലൻസ്ഡ് ഡയറ്റ്. വെജിറ്റേറിയൻസിന് ഇതേ ക്രമത്തിൽ അവ ർക്കു ചേരുന്ന തരത്തിലുള്ള ഡയറ്റ് സ്വീകരിക്കാം. 

മൂന്നോ നാലോ തവി ചോറും ഒരു സ്പൂൺ തോരനും ഒരു കഷണം മീനും എന്നതു മാറ്റി ഒരു തവി ചോറിനൊപ്പം നാലോ അഞ്ചോ കഷണം മീനും കൂടുതൽ പച്ചക്കറികളും കഴിക്കാം. 

പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിച്ചാലേ അമിത കൊഴുപ്പിനു പകരം മസിൽ മാസ് ശരിയായി വികസിക്കൂ.   ബോഡി മാസ് ഇൻഡക്സ് കറക്ടായി എന്നതുകൊണ്ടു മാത്രം കാര്യമില്ല. അമിതകൊഴുപ്പ് മാറുകയും മസിൽ സ്ട്രങ്ത് കൂടുകയും വേണം. അത് കണക്കിലെടുത്തുള്ള ഡയറ്റും വ്യായാമവും പിന്തുടരാൻ ശ്രദ്ധിക്കണം.’’

The Challenging Transformation of Siju Wilson:

Fitness transformation of Siju Wilson for 'Pathonpatham Noottandu' surprised many. The transformation to an action hero was guided by fitness guru Ali Shifas, emphasizing diet and exercise over shortcuts.

ADVERTISEMENT