ദേ ഇപ്പോ ചെയ്യാനുദ്ദേശിച്ച കാര്യം എന്താണെന്ന് മറന്നു പോയോ? ഓർമശക്തി വർദ്ധിപ്പിക്കാൻ ഇതാ ലളിതമായ ബ്രെയിൻ എക്സർസൈസുകൾ Simple Brain Exercises to Improve Memory
അത്യാവശ്യമായൊരു കാര്യം ചെയ്യാൻ മുറിയിലേക്ക് ഓടിപ്പോയിട്ട് ‘അല്ല എന്തിനാ ഞാനിപ്പോ ഇങ്ങോട് വന്നത്’ എന്നു ചിന്തിച്ചിട്ടുണ്ടോ? രണ്ടു മിനിറ്റ് മുൻപേ പരിചയപ്പെട്ട് സംസാരിച്ചൊരാളെ പേരെടുത്ത് വിളിക്കാൻ മുതിരുമ്പോൾ പേരിന്റെ ആദ്യാക്ഷരം വരെ ആവിയായി പോയ അനുഭവമുണ്ടോ? സുക്ഷിച്ചു വച്ച നൂറിന്റെ നോട്ട് ‘എവിടെയാണ്’

അത്യാവശ്യമായൊരു കാര്യം ചെയ്യാൻ മുറിയിലേക്ക് ഓടിപ്പോയിട്ട് ‘അല്ല എന്തിനാ ഞാനിപ്പോ ഇങ്ങോട് വന്നത്’ എന്നു ചിന്തിച്ചിട്ടുണ്ടോ? രണ്ടു മിനിറ്റ് മുൻപേ പരിചയപ്പെട്ട് സംസാരിച്ചൊരാളെ പേരെടുത്ത് വിളിക്കാൻ മുതിരുമ്പോൾ പേരിന്റെ ആദ്യാക്ഷരം വരെ ആവിയായി പോയ അനുഭവമുണ്ടോ? സുക്ഷിച്ചു വച്ച നൂറിന്റെ നോട്ട് ‘എവിടെയാണ്’ സൂക്ഷിച്ചു വച്ചത് എന്ന് മറന്നു പോയിട്ടുണ്ടോ?
നമ്മളിൽ പലർക്കും ഇതിനൊക്കെ അതേ എന്നൊരുത്തരം പറയാനുണ്ടാകും. മറവി അങ്ങനിപ്പോ നമ്മളെ കീഴ്പ്പെടുത്താതിരിക്കാൻ ദിവസവും ചെയ്യാവുന്ന ലളിതമായ ചില ബ്രെയിൻ എക്സർസൈസുകൾ ഉണ്ട്.
ഒരു ദിവസത്തിൽ അഞ്ചു മിനിറ്റ് ചുറ്റുമുള്ളവരുടേയും അന്നു പരിചയപ്പെട്ടവരുടേയും പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കാം. ഒപ്പം ജോലി ചെയ്യുന്നവർ, സിനിമാ കഥാപാത്രങ്ങൾ, ഒപ്പം പഠിച്ചവർ തുടങ്ങി പല തലങ്ങളിലുള്ളവരുടെ പേരുകൾ ഓർമിച്ചെടുക്കാൻ ശ്രമിക്കാം. ദിവസവും ഇത് ചെയ്യുന്നതോടെ സാവകാശം പേരുകൾ ഓർമിച്ചെടുക്കുക എളുപ്പമായി വരും.
പിന്നിലേക്ക് എണ്ണാം. വെറുതേ 100 തൊട്ട് ഒന്നു വരെ എണ്ണുക, പിന്നെ ഒരു അക്കം വിട്ട് അടുത്തത് പറയാൻ ശ്രമിക്കാം. അടുത്ത ഘട്ടത്തിൽ ഒരക്കത്തിൽ നിന്ന് രണ്ടോ മൂന്നോ ഒക്കെ കുറച്ച് അടുത്ത അക്കം പറയാം. എളുപ്പത്തിൽ ചെയ്യുക എന്നതിനപ്പുറം ഈയൊരു കാര്യം ചെയ്യുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാതെ ഇക്കാര്യത്തിൽ എത്രത്തോളം മുഴുകാൻ സാധിക്കുക എന്നതിലും കൂടിയാണ് കാര്യം.
ചുറ്റുമുള്ള കാര്യങ്ങൾ ഒരു മിനിറ്റു നേരം നോക്കുക. ശേഷം അടുത്ത നാലു മിനിറ്റ് കൊണ്ട് ചുറ്റും കണ്ട എന്തൊക്കെ വസ്തുക്കൾ ഓർമിച്ചെടുക്കാൻ സാധിക്കുന്നു എന്ന് നോക്കാം. ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ വ്യായാമം ഗുണം ചെയ്യും.
വാക്കുകൊണ്ട് മാലയുണ്ടാക്കാം. ഒരു വാക്ക് ആദ്യം പറയുക. അതു വന്ന് അവസാനിക്കുന്ന അക്ഷരത്തിൽ നിന്ന് അടുത്തൊരു വാക്കുണ്ടാക്കുക. അങ്ങനെ വാക്കുകൾ കൊണ്ട് മാല തീർക്കാം. കഴിവതും വാക്കുകൾ ആവർത്തിക്കാതിരിക്കുക. കൂടുതൽ വാക്കുകൾ കണ്ടെത്താനും പഠിക്കാനും ഇതു വഴി സാധിക്കും.
ഒരു ദിവസം ഒരു പുതിയ കാര്യം. ഒരു പുതിയ വാക്കോ, ഒരു പുതിയ കാര്യമോ ഒക്കെ കേൾക്കുക പഠിക്കുക. തലച്ചോറിനെ എപ്പോഴും കാര്യക്ഷമമാക്കി വയ്ക്കാൻ ഇത് സഹായിക്കും. ഇത് സർഗാത്മകത കൂട്ടാനും നല്ലതാണ്.
സ്ഥിരമായി അത്ര ഉപയോഗിക്കാത്ത കൈകൊണ്ട് എന്തെങ്കിലുമൊരു കാര്യം ചെയ്യാം. വലതു കൈ ഉപയോഗിക്കുന്ന ആളാണെങ്കിൽ 5 മിനിറ്റത്തേക്ക് ഇടം കൈകൊണ്ട് പല്ലു തേക്കുക, എഴുതാൻ ശ്രമിക്കുക, വെള്ളം കലക്കുക തുടങ്ങിയവ ചെയ്യാം. തലച്ചോറിന്റെ ഏകോപന ശേഷി വർദ്ധിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ ഉപകരിക്കും.
മനസികമായി തിരികെ നടക്കാം. ദിവസത്തിനൊടുക്കും അന്നത്തെ ദിവസം എന്തൊക്കെ ചെയ്തു എന്തൊക്കെ സംഭവിച്ചു എന്നൊരു തിരിഞ്ഞു നോട്ടം നടത്താം. ഇത് ഏകാഗ്രത മെച്ചപ്പെടുത്താനും സ്വയമുള്ള അവബോധം കൂട്ടാനും നല്ലതാണ്.