എല്ലാത്തിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ട് എന്നൊക്കെ നമ്മൾ പറയുമ്പോഴും അതിത്രത്തോളം രൂക്ഷമായി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് പലരും ഓർക്കാറില്ല.ശ്വാസസംബന്ധമായ പ്രശ്നങ്ങൾ, ചുമ, തുമ്മൽ, ആന്തരാവയവങ്ങൾക്ക് വീക്കം, അവയുടെ ക്ഷയം എന്നിങ്ങനെ പല അപകടങ്ങളും മൈക്രോ പ്ലാസ്റ്റിക് ഉണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ ശാസ്ത്ര പഠനങ്ങൾ പ്രകാരം ഒരാൾ ഒരു ദിവസം ഏതാണ്ട് 1.5 മില്യൺ മൈക്രോ പ്ലാസിറ്റിക് ആണ് അകത്താക്കുന്നത്. ഭക്ഷണത്തിലൂടെ മാത്രമല്ല പാനീയങ്ങളിലൂടെ പോലും പ്ലാസ്റ്റിക്കിന്റെ അംശം നമുക്കുള്ളിലേക്കെത്തുന്നു..

ADVERTISEMENT

പഠനങ്ങളനുസരിച്ച് മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയ ചില ഭക്ഷ്യവസ്തുക്കൾ ഇവയാണ്:

1. ച്യൂയിങ്ങ് ഗം

ADVERTISEMENT

നിങ്ങൾ രസത്തിനു കഴിക്കുന്നൊരു ച്യൂയിങ്ങ് ഗം ചവയ്ക്കുമ്പോൾ ഒരു ചെറിയ കൂമ്പാരം പ്ലാസ്റ്റിക്കാണ് ചവച്ചു കൊണ്ടിരിക്കുന്നത്.. മിക്ക ച്യൂയിങ്ങ് ഗമ്മുകളുടേയും ബേയ്സ് പ്ലാസ്റ്റിക്കും റബ്ബറും ചേർന്നതാണ്. അതിലേക്കാണ് മധുരവും രുചിവൈവിധ്യങ്ങളും ഒക്കെ ചേർക്കുന്നത്. ഗം ചവയ്ക്കുന്നതോടെ പ്ലാസ്റ്റിക് തന്നയാണ് ചവയ്ക്കുക.

പ്രകൃതിദത്തമായ ഗമ്മുകൾ എന്നു പറയുന്നവയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. പാക്കേജിങ്ങിനിടയിലും നിർമാണ സമയത്തും ഇതിലേക്ക് പ്ലാസ്റ്റിക്കിന്റെ അംശം കടക്കുന്നുണ്ടെന്നും അനുമാനിക്കപ്പെടുന്നു..

ADVERTISEMENT

ഗം ചവയ്ക്കുന്ന എട്ടു മിനിറ്റിനുള്ളിലാണ് മൈക്രോപ്ലാസ്റ്റിക്കുകൾ പുറംന്തള്ളപ്പെടുന്നത്. ഗം ചവയ്ക്കണമെന്നുള്ളവർ ഒരു ഗം തന്നെ ദീഘനേരത്തേക്ക് ചവയ്ക്കുക. അല്ലാതെ പുതിയവ എടുത്ത് തുടർച്ചയായി മാറി മാറി ചവയ്ക്കുന്നത് അപടം കൂട്ടും.

2. ഉപ്പ്

വളരെ ശുചിത്വമുള്ള യാതൊരു ഹാനിയും ഉണ്ടാക്കാത്ത ഒരു വസ്തുവായിട്ടാണ് നമ്മളിൽ പലരും ഉപ്പിനെ കാണുന്നത്. എന്നാൽ ഉപ്പുപയോഗിച്ചുള്ള 94 ശതമാനം വസ്തുക്കളിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഹിമാലയൻ സാൾട്ട് എന്നൊക്കെ പറഞ്ഞിറങ്ങുന്ന ടെറസ്റ്റിയൽ ഉപ്പിലാണ് ഇതിന്റെ സാന്നിധ്യം ഏറെ.

ഉപ്പ് കല്ലും മറ്റ് മസാലകളും പൊടിക്കാനുള്ള കൈകൊണ്ടു പൊടിക്കാവുന്ന ചെറിയ ഗ്രൈന്റിങ്ങ് ടൂളുകളിലുള്ള പ്ലാസ്റ്റിക്കും ഭക്ഷണത്തിലേക്ക് പ്ലാസ്റ്റിക് എത്തിക്കുമെന്ന് പറയുന്നു. കഴിവതും സെറാമിക്കോ ലോഹ ഗ്രൈന്ററുകളോ മാത്രം ഉപയോഗിക്കുക. അതേപോലെ ഉപ്പ് പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കുന്നതും ഒഴിവാക്കാം.

3. ആപ്പിളും കാരറ്റും

പഴങ്ങളിലും പച്ചക്കറികളിലും വരെ മൈക്രോപ്ലാസ്റ്റിക് എത്തുന്നു എന്ന് നമ്മൾ പലയിടത്തും വായിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അതിൽ തന്നെ ആപ്പിളിലും കാരറ്റിലുമാണ് അതിന്റെ തോത് ഏറ്റവും കൂടുതലെന്നാണ് പുതിയ കണ്ടെത്തൽ. എന്നിരുന്നാലും പ്രോസെസ്ഡ് ആയിട്ടുള്ള ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പ്രകൃതിദത്തമായവയിൽ കുറവാണെന്നതാണ് ചെറിയൊരു ആശ്വാസം.

കഴിവതും നന്നായി കഴുകി തൊലി കളഞ്ഞ് ഇവ ഉപയോഗിക്കുക. കഴിവതും പ്ലാസ്റ്റിക്കിനകത്ത് വച്ച് സൂക്ഷിക്കാതിരിക്കുക..

4. ചായയും കാപ്പിയും

ടീബാഗുകളിലൂടെ മാത്രമല്ല മറിച്ച് തെയിലയിലും കാപ്പിപ്പൊടിയിലും പാലിലും വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

കഴിവതും ഡിപ്പോസിബിൾ കപ്പുകളിൽ ചായയും കാപ്പിയും കുടിക്കാതിരിക്കുക.. മടക്കി യാത്രയിൽ ഒപ്പം കൂട്ടാവുന്ന കപ്പുകളുണ്ട്. ഇവ കഴുകി വീണ്ടും ഉപയോഗിക്കാനും ആകും. അത്തരമൊന്ന് വാങ്ങി ബാഗിലിടാം..

– എന്തു ഭക്ഷണവും  ബേയ്ക്ക് ചെയ്തെടുക്കണമെങ്കിൽ അതിന് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം. 

– കഴിവതും ഒറ്റത്തവണ മാത്രമുപയോഗിക്കുന്ന കുപ്പികളിൽ വരുന്ന വെള്ളം പനീയങ്ങൾ ഒഴിവാക്കാം.  

– ക്യാൻഡ് ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കാം. 

– ഭക്ഷണം പൊതിയാൻ കഴിവതും ഇലകളും മറ്റും ഉപയോഗിക്കുക. അല്ലെങ്കിൽ ഗ്ലാസ്/ലോക പാത്രങ്ങളിൽ എടുക്കുക. പ്ലാസ്റ്റിക്കിൽ പൊതിയുന്നത് പറ്റുന്നത്ര ഒഴിവാക്കാം. 

– കട്ടിങ്ങ് ബോഡുകൾ കഴിവതും തടിയുടേതാക്കാം. 

– പാചകം ചെയ്യുമ്പോൾ പറ്റുന്നത്ര നോൺ–സ്റ്റിക് പാത്രങ്ങൾ ഒഴിവാക്കാം. 

– സ്വന്തമായി നിർമിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ വീട്ടിൽ തന്നെ ഉണ്ടാക്കാം. അല്ലെങ്കിൽ വിശ്വസ്തരിൽ നിന്നും മാത്രം വാങ്ങാം. 

– മൈക്രോ പ്ലാസ്റ്റിക്കുകൾ അരിക്കുന്ന തരത്തിലുള്ള ഫിൽറ്ററുകൾ പൈപ്പിൽ വയ്ക്കാം. 

നമ്മളാൽ കഴിയുന്നത് നമുക്കും

– കടയിൽ പോകുമ്പോൾ ഒരു സഞ്ചി കയ്യിൽ കരുതാം. 

– പാത്രങ്ങൾ കൊണ്ടു പോയി മസാലകൾ അതിൽ വാങ്ങാം. 

– മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായ ഇടങ്ങളിൽ മാത്രം ഉപേക്ഷിക്കാം. 

– കഴിവതും പ്രകൃദിദത്തമായ വസ്ത്രം തിരഞ്ഞെടുക്കുക. ആവശ്യത്തിന് മാത്രം വാങ്ങുക.