ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന അപൂര്‍വ രോഗത്തെപ്പറ്റി അറിയാമോ? ചര്‍മ്മത്തില്‍ അമര്‍ത്തിയൊന്ന് പേരെഴുതിയാലോ, രൂപം വരച്ചാലോ അതൊരു ചിത്രമായി തെളിഞ്ഞുവരും. നേരിയ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ വരകൾ പോലെ പാടുകള്‍ ഉണ്ടാവുകയും ചുവന്നു തിണര്‍ത്തു വരുകയും ചെയ്യുന്ന അവസ്ഥയാണ് ഡെർമറ്റോഗ്രാഫിയ. ഈ പാടുകൾ

ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന അപൂര്‍വ രോഗത്തെപ്പറ്റി അറിയാമോ? ചര്‍മ്മത്തില്‍ അമര്‍ത്തിയൊന്ന് പേരെഴുതിയാലോ, രൂപം വരച്ചാലോ അതൊരു ചിത്രമായി തെളിഞ്ഞുവരും. നേരിയ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ വരകൾ പോലെ പാടുകള്‍ ഉണ്ടാവുകയും ചുവന്നു തിണര്‍ത്തു വരുകയും ചെയ്യുന്ന അവസ്ഥയാണ് ഡെർമറ്റോഗ്രാഫിയ. ഈ പാടുകൾ സാധാരണയായി 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാകും. ഈ അവസ്ഥയെ ഡെർമറ്റോഗ്രാഫിസം എന്നും സ്കിൻ റൈറ്റിങ് എന്നും വിളിക്കുന്നു.

ഡെർമറ്റോഗ്രാഫിയയുടെ കാരണം അജ്ഞാതമാണ്. എങ്കിലും, അണുബാധയോ, വൈകാരികമായ സമ്മര്‍ദ്ദമോ അല്ലെങ്കിൽ കഴിക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണമോ ഈ രോഗം വരാം. ഡെർമറ്റോഗ്രാഫിയ നിരുപദ്രവകാരിയായ രോഗമാണ്. ഈ അവസ്ഥയുള്ള മിക്ക ആളുകൾക്കും ചികിത്സ ആവശ്യമില്ല. എന്നാല്‍ ചൊറിഞ്ഞു തടിക്കുന്ന പോലുള്ള ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ആന്റിഹിസ്റ്റാമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. ചെറിയ മര്‍ദ്ദം ഏല്‍ക്കുമ്പോള്‍ ചർമ്മത്തിലുണ്ടാകുന്ന വീർത്ത വരകൾ ഗുരുതരമല്ലെങ്കിലും, കുറച്ചു നേരത്തേക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കും. 

ADVERTISEMENT

ഡെർമറ്റോഗ്രാഫിയയുടെ ലക്ഷണങ്ങള്‍

ചർമ്മത്തിൽ ഉരസുകയോ മാന്തുകയോ ചെയ്‌താൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തടിപ്പ് പോലെയുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. സാധാരണയായി അവ 30 മിനിറ്റിനുള്ളിൽ മാറും. അപൂർവമായി മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കുകയും ചെയ്യും. ചിലരില്‍ ഈ അവസ്ഥ മാസങ്ങളോ, വർഷങ്ങളോ നീണ്ടുനിൽക്കും.

ADVERTISEMENT

കട്ടിയുള്ള വസ്ത്രങ്ങളോ, ബെഡ്ഷീറ്റോ ഉരസുന്നത് ചർമ്മത്തെ പ്രകോപിപ്പിച്ചേക്കാം. ചില ആളുകളിൽ അണുബാധ, വൈകാരിക സമ്മർദ്ദം, വൈബ്രേഷൻ, ജലദോഷം, ചില മരുന്നുകള്‍ എന്നിവയിലൂടെയാണ് രോഗം ഉണ്ടാകുന്നത്. ഏത് പ്രായത്തിലും ഡെർമറ്റോഗ്രാഫിയ ഉണ്ടാകാം. കൗമാരക്കാരിലും യുവാക്കളിലും ഇത് കൂടുതലായി കാണപ്പെടുന്നു. 

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ADVERTISEMENT

ചർമ്മത്തെ മൃദുവായി കൈകാര്യം ചെയ്യുക. വീര്യം കുറഞ്ഞ സോപ്പോ, ക്ലെൻസറോ ഉപയോഗിച്ച് വൃത്തിയാക്കാം. ചൊറിച്ചിൽ ഉണ്ടാകാത്ത തുണി കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുക. കുളിക്കുമ്പോള്‍ ചൂടുവെള്ളം ഉപയോഗിക്കുക.

ചർമ്മത്തിൽ ചൊറിയരുത്. പോറലുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ചർമ്മത്തെ ഈർപ്പമുള്ളതാക്കുക. ദിവസവും മോയ്ചറൈസിങ് ക്രീമുകൾ, ലോഷനുകൾ എന്നിവ ഉപയോഗിക്കുക. 

Understanding Dermatographia: Skin Writing Explained:

Dermatographia is a skin condition where the skin reacts to light scratching or pressure by developing raised, red lines. While generally harmless and often requiring no treatment, antihistamines can alleviate bothersome symptoms under a doctor's guidance.