ആർത്തവവിരാമത്തെ പലനാട്ടുകാരും വളരെ ദു:ഖത്തോടെയും മടുപ്പോടെയും നാണക്കേടോടെയും ഒക്കെ സമീപിക്കുമ്പോൾ ജപ്പാൻക്കാർ ആ കാര്യത്തിൽ വ്യത്യസ്ഥരാണ്. അവർ അതിനെ ‘കോനെൻകി’ എന്നാണ് വിളിക്കുന്നത്. കോനെൻകി എന്നാൽ ‘മാറ്റങ്ങളുടെ വർഷങ്ങൾ’ അല്ലെങ്കിൽ ‘പുതു വസന്തം’ എന്നൊക്കയാണ് അർഥം. സ്ത്രീ ശരീരത്തിന് സംഭവിക്കുന്ന ഈ

ആർത്തവവിരാമത്തെ പലനാട്ടുകാരും വളരെ ദു:ഖത്തോടെയും മടുപ്പോടെയും നാണക്കേടോടെയും ഒക്കെ സമീപിക്കുമ്പോൾ ജപ്പാൻക്കാർ ആ കാര്യത്തിൽ വ്യത്യസ്ഥരാണ്. അവർ അതിനെ ‘കോനെൻകി’ എന്നാണ് വിളിക്കുന്നത്. കോനെൻകി എന്നാൽ ‘മാറ്റങ്ങളുടെ വർഷങ്ങൾ’ അല്ലെങ്കിൽ ‘പുതു വസന്തം’ എന്നൊക്കയാണ് അർഥം. സ്ത്രീ ശരീരത്തിന് സംഭവിക്കുന്ന ഈ മാറ്റത്തെ അവർ പുതിയ പാഠങ്ങളുടേയും ഉൾക്കാഴ്ച്ചയുടേയും പുതിയ തുടക്കങ്ങളുടേയും സമയമായി കണക്കാക്കുന്നു.

ആർത്തവവിരാമത്തിന്റെ പല ശാരീരിക–മാനസിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും അതിനെയൊക്കെ ആരോഗ്യകരമായി നേരിടാനും പഠിപ്പിക്കുന്നു.

ADVERTISEMENT

ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളായ ഹോട്ട് ഫ്ലാഷസ്, രാത്രിയിലെ വിയർപ്പ്, ഉറക്കമില്ലായ്മ, സുഖകരമല്ലാത്ത ഉറക്കം, വജൈനയിലുള്ള വരൾച്ച, മൂഡ് സ്വിങ്ങ്സ്, ആശങ്ക, സന്ധി മുറുക്കം, ലൈംഗിക താൽപര്യങ്ങളിലുള്ള വ്യത്യാസങ്ങൾ, ചിന്താ മരവിപ്പ് തുടങ്ങിയവയെ ഒക്കെ ആരോഗ്യകരമായ ഡയറ്റും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിച്ചും നേരിടാൻ അവർ തയ്യാറാകുന്നു. ടോഫു, സോയ, സോയ് മിൽക്, മത്സ്യം, പാൽ, കടൽപ്പായലുകൾ, ഗ്രീൻ ടീ, പുളിപ്പിച്ച പച്ചക്കറികൾ തുടങ്ങിയവയൊക്കെയാണ് അവരുടെ ഡയറ്റിൽ അവർ കൂടുതലായി ഉൾപ്പെടുത്തുക.

ഡയറ്റ് കൂടാതെ കൃത്യമായ വ്യായാമം, പ്രകൃതി നടത്തങ്ങൾ, തായ് ചി, ആഴത്തിലുള്ള ശ്വസന ചര്യകൾ തുടങ്ങിയവ അവിടുത്തെ സ്ത്രീകൾ പാലിച്ചു പോരുന്നു. ഇതുമാത്രമല്ല അവരുടെ മനസ് ശുചിയാക്കാനും ആരോഗ്യത്തോടെ വയ്ക്കാനും അവർ പലതരം കൂട്ടായ്മകൾ ഉണ്ടാക്കി വയ്ക്കാറുണ്ട്. കാക്കി–കായ് എന്നൊക്കെയുള്ള ആർത്തവ വിരാമത്തിലെത്തിയ സ്ത്രീ കൂട്ടായ്മകൾ അവിടെ നിലനിൽക്കുന്നുണ്ട്. ഇതിൽ സ്ത്രീകൾ വൈകാരിക പിന്തുണ, ഉപദേശങ്ങൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവ നടത്തിപ്പോരുന്നു. ഇതു കൂടാതെ മനസിൽ നിറയുന്ന ഭാരമകറ്റാൻ ചിന്തകൾ എഴുതി വയ്ക്കുന്ന ജേണലിങ്ങും അവർ ചെയ്യുന്നു.

ADVERTISEMENT

നമുക്കും ഇതിൽ നിന്നൊക്കെ ഊർജ്ജം കണ്ടെത്തി അവയിലെ നല്ല വശങ്ങൾ ഉൾക്കൊണ്ട്, സാമൂഹികമായ മാറ്റങ്ങൾ വരുത്താം..  

ADVERTISEMENT