തണുപ്പുകാലത്തും തിളങ്ങുന്ന ചർമം വേണോ? രാസവസ്തുക്കൾ ഉപയോഗിക്കാതെ ഭക്ഷണം കഴിച്ചു നേടാം ‘ഗ്ലോ’ Foods for Glowing Skin in Winter
വരണ്ട തണുത്ത കാറ്റു തട്ടുമ്പോഴേക്കും ചർമം വാടിത്തളരുന്നുണ്ടോ? ചുണ്ടു വരണ്ടു പൊട്ടുക, മുടി പിളരുക തുടങ്ങി പല പ്രശ്നങ്ങളും ഒന്നൊന്നായും കൂട്ടത്തോടെയും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിനെയൊക്കെ ചെറുക്കാൻ പുറമേയുള്ള പ്രതിരോധ മാർഗങ്ങൾ മാത്രം മതിയാകാതെ വരും. നമ്മൾ ശരീരത്തിനകത്തേക്കെത്തിക്കുന്ന ഭക്ഷണത്തിലും

വരണ്ട തണുത്ത കാറ്റു തട്ടുമ്പോഴേക്കും ചർമം വാടിത്തളരുന്നുണ്ടോ? ചുണ്ടു വരണ്ടു പൊട്ടുക, മുടി പിളരുക തുടങ്ങി പല പ്രശ്നങ്ങളും ഒന്നൊന്നായും കൂട്ടത്തോടെയും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിനെയൊക്കെ ചെറുക്കാൻ പുറമേയുള്ള പ്രതിരോധ മാർഗങ്ങൾ മാത്രം മതിയാകാതെ വരും. നമ്മൾ ശരീരത്തിനകത്തേക്കെത്തിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം. ചർമത്തിന്റെ നഷ്ടപ്പെട്ട ഗ്ലോ വീണ്ടെടുക്കാൻ ഭക്ഷണം കഴിച്ചുകൊണ്ട് ശ്രമിക്കാം.
1. ഒമേഗ3 ഫാറ്റി ആസിഡുകൾ: ചർമത്തിനുണ്ടാകുന്ന വീക്കവും മറ്റുമകറ്റാൻ ഒമേഗ3 സഹായിക്കും.. ഇത് ചർമത്തിന്റെ ഉഭയപാളികളെ ശക്തിപ്പെടുത്തുകയും ചെയ്യും. വരണ്ടതും വിണ്ടതുമായ ചർമത്തെ പൂർവ്വസ്ഥിതിയിലാക്കാനും സഹായിക്കും. ചാള, അയല, ഫ്ലാക്സ് സീഡ്, ചിയ സീഡ്, വാൾനട്ട് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
2. വൈറ്റമിൻ എ: ചർമത്തിനുണ്ടായ തകരാറുകളെ അപ്പാടെ മാറ്റി ആരോഗ്യകരമാക്കുന്ന മാന്ത്രികത ഇതിനുണ്ട്. മധുരക്കിഴങ്ങ്, കാരറ്റ്, ചീര, മാമ്പഴം, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ കഴിക്കുന്നത് ചർമത്തെ ഫ്രഷ് ആയി വെയ്ക്കാൻ സഹായിക്കും.
3. വൈറ്റമിൻ സി: ചർമത്തിന്റെ ആവരണം ശക്തമാക്കാനും കൊളാജൻ നിർമിക്കപ്പെടാനും മൊത്തത്തിലുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വൈറ്റമിൻ സി ആവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക, കാബേജ്, കോളിഫ്ലവർ, കിവി, ബ്രോക്കോളി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
4. വൈറ്റമിൻ ഡി: സൂര്യപ്രകാശം തട്ടി ചർമത്തിനു സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാനായും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും വൈറ്റമിൻ ഡി ആവശ്യമാണ്. അയല, മത്തി, ചൂര, കൂൺ, ധാന്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ കഴിക്കാം.
5. വൈറ്റമിൻ ഇ: വൈറ്റമിൻ ഇ വൈറ്റമിൻ സിയുമായി ചേർന്ന് പ്രവർത്തിച്ച് അതിനെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും മുക്തമാക്കാൻ സഹായിക്കുന്നുണ്ട്. തണുപ്പ് ചർമത്തിലേൽപ്പിക്കുന്ന ആഘാതങ്ങൾ മാറ്റാനായി ഇത് ഡയറ്റിൽ ചേർക്കാം. ബദാം, ഹേസൽ നട്ട്, മത്തങ്ങാക്കുരു, കപ്പലണ്ടി, സൂര്യകാന്തി വിത്ത്, പല നിറമുള്ള ക്യാപ്സിക്കം മുതലായവ കഴിക്കാം.
6. ആരോഗ്യകരമായ കൊഴുപ്പ്: ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ കൊഴുപ്പു വേണം. അവക്കാഡോ, പലതരം വിത്തുകളും കുരുക്കളും, സാലഡുകളിലും മറ്റും എക്ട്രാ വെർജിൻ ഒലീവ് ഓയിൽ ചേർക്കുന്നതും നല്ലതാണ്.
7. പുളിപ്പിച്ച ഭക്ഷണം: ആരോഗ്യകരമായ ഗട്ട് നിലനിർത്താൻ പുളിപ്പിച്ച ഭക്ഷണം കഴിക്കാം. ദോശ, തണുപ്പിക്കാത്ത യോഗർട്ട്, പ്രോബയോട്ടിക് പാനീയങ്ങൾ എന്നിവ കഴിക്കാം.
8. പ്രോട്ടീൻ: ചർമത്തിലെ കൊളാജൻ ഉത്പാദനത്തിനും, സ്കിൻ റിപെയറിനും പ്രോട്ടീൻ കൂടിയേ തീരൂ. മാംസം, പാലും പാൽ ഉത്പ്പന്നങ്ങളും, കടൽ മത്സ്യങ്ങളും ധാന്യങ്ങളും ഒക്കെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തന്നെ വേണം.
9. ജലാംശം തരുന്ന ഭക്ഷണം. തണുപ്പത്ത് വെള്ളം കുടിക്കാൻ തോന്നിയില്ലെങ്കിൽ പോലും കൃത്യമായി കുടിക്കണം.. ഇത് ചർമത്തിൽ ഈർപ്പം നിലനിർത്താനും യുവത്വം പകരാനും സഹായിക്കും.. പല തരം ഹെർബൽ ചായകൾ, ആവശ്യത്തിന് വെള്ളം, സൂപ്പുകൾ എന്നിവ കുടിക്കാം.