ഇടയ്ക്കിടയ്ക്കുള്ള മലബന്ധം, അസിഡിറ്റി, ഛർദ്ദി തുടങ്ങിയ വയറു സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? നിസ്സമായി തള്ളിക്കളയാൻ വരട്ടേ... When to Seek Medical Help for Stomach Issues
നമ്മിൽ പലരും അനുഭവിക്കുന്നൊരു പൊതു പ്രശ്നനമാണ് വയറിലെ അസ്വസ്ഥതകൾ. ഗ്യാസ്, ഛർദ്ദി, ഛർദ്ദിക്കാനുള്ള തോന്നൽ, വയറിളക്കം, മലബന്ധം, ആഹാരം കഴിക്കാനുള്ള താൽപര്യമില്ലായ്മ തുടങ്ങി പല പ്രശ്നങ്ങളായി അതു പുറത്തേക്കു വരാറുമുണ്ട്. ചെറിയ പ്രശ്നങ്ങളാണെങ്കിലും ഇതു ദിവസേന ആവർത്തിച്ചാൽ അതു ജീവിത നിലവാരത്തെ തന്നെ

നമ്മിൽ പലരും അനുഭവിക്കുന്നൊരു പൊതു പ്രശ്നനമാണ് വയറിലെ അസ്വസ്ഥതകൾ. ഗ്യാസ്, ഛർദ്ദി, ഛർദ്ദിക്കാനുള്ള തോന്നൽ, വയറിളക്കം, മലബന്ധം, ആഹാരം കഴിക്കാനുള്ള താൽപര്യമില്ലായ്മ തുടങ്ങി പല പ്രശ്നങ്ങളായി അതു പുറത്തേക്കു വരാറുമുണ്ട്.
ചെറിയ പ്രശ്നങ്ങളാണെങ്കിലും ഇതു ദിവസേന ആവർത്തിച്ചാൽ അതു ജീവിത നിലവാരത്തെ തന്നെ ദോഷകരമായി ബാധിക്കും.
വയറിന് അസ്വസ്ഥതയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെ?
– സമയത്തിന് ഭക്ഷണം കഴിക്കാത്തത്
– ഭക്ഷണം ഒഴിവാക്കുന്നത്
– രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത്
– അമിതമായ ചായ/കാപ്പി/ സോഫ്റ്റ് ഡ്രിങ്ങ്സ് ഉപയോഗം
– അമിതമായി മസാല കഴിക്കുന്നത്
– എണ്ണ ധാരാളമുള്ള ഭക്ഷണം സ്ഥിരമാക്കുന്നത്
– എന്നും കഴിക്കുന്ന ഫാസ്റ്റ് ഫുഡും പാക്കറ്റിൽ വരുന്ന ആഹാരപദാർഥങ്ങളും
– വേദന സംഹാരിയായുള്ള മരുന്നുകളുടെ ഉപയോഗം കൂടുന്നത്
ഇതു കൂടാതെ മാനസിക സമ്മർദ്ദം ഉറക്കക്കുറവ് എന്നിവയും വയറിനു അസ്വസ്ഥതയുണ്ടാക്കാറുണ്ട്..
വയറിന് പ്രശ്നം വരുമ്പോൾ എന്തു കഴിക്കണം?
എളുപ്പം ദഹിക്കുന്ന തരത്തിലുള്ള മൃദുവായ ഭക്ഷണങ്ങൾ വേണം ഈ സമയത്ത് തിരഞ്ഞെടുക്കാൻ.. കഞ്ഞി, സൂപ്പ്, ഇഡ്ഡലി, മോര്, തൈര്, പഴുത്ത ഫലങ്ങൾ, വേവിച്ച പച്ചക്കറികൾ, ബ്രഡ് ടോസ്റ്റ്, നാരങ്ങാ വെള്ളം, പഴച്ചാറുകൾ, തേങ്ങാ വെള്ളം, കരിക്ക് പോലുള്ളവയാണ് ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ടത്.
ഒരുപാട് മസാലയുള്ള ഭക്ഷണം, അച്ചാറുകൾ, പൊരിച്ച ആഹാരങ്ങൾ, ബേക്കറി വസ്തുക്കൾ, അമിത മധുരമുള്ള ഭക്ഷണം, സോഡാ, സോഫ്റ്റ് ഡ്രിങ്ങ്സ്, മദ്യം, അമിതമായ ചായ/കാപ്പി കുടി എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണശീലങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം?
വയറിന്റെ ആരോഗ്യം നിർണയിക്കുന്നത് കഴിക്കുന്ന ഭക്ഷണം മാത്രമല്ല. ഭക്ഷണ ശീലവും പ്രധാനമാണ്. നിശ്ച്ചിത സമയത്ത് മിതമായി മാത്രം ഭക്ഷണം കഴിക്കുക, കഴിച്ചു കഴിഞ്ഞ ഉടൻ തന്നെ പോയി കിടക്കുന്ന ശീലം ഒഴിവാക്കാം. കിടക്കുന്നതിന് 2–3 മണിക്കൂർ മുൻപേയെങ്കിലും കഴിക്കാൻ ശ്രമിക്കണം. വെള്ളംകുടി ഒഴിവാക്കുന്നതും വയറിനു പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൃത്യമായ അളവിൽ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താൻ ശീലിക്കാം.
ഒറ്റയടിക്ക് വയറു പൊട്ടും മട്ടിൽ ആഹാരം കഴിക്കാതെ ചെറിയ അളവിൽ ഇടവിട്ട് കഴിക്കുക. അതിൽ പോഷകാഹാരം കൂടുതലുള്ളവ പ്രത്യേകിച്ചും പ്രോട്ടീൻ അടങ്ങിയവ കൂടുതൽ കഴിക്കാൻ നോക്കാം.
ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെ വളർത്താനുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളും കഴിച്ചു ശീലിക്കാം. തൈര്, മോര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണം കഴിക്കാം.
ഇതു കൂടാതെ ജീവിത ശൈലിയിൽ കൂടി ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താം. കൃത്യമായ വ്യായാമം, നടത്തം, നല്ല ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗ തുടങ്ങിയവ ശീലിക്കുക.
കൂടാതെ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനയുടെ മരുന്നുകൾ കഴിക്കുന്ന രീതി ഉപേക്ഷിക്കുക. അത് പല അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
വലിയ കുഴപ്പമില്ലെന്നു കരുതി എല്ലാ ലക്ഷണങ്ങളും നിസ്സാരമായി കാണരുത്. ചിലത് കണ്ടാൽ ശ്രദ്ധിക്കണം.
– തുടർച്ചയായിട്ടുള്ള വയറു വേദന
– ആവർത്തിച്ചുള്ള ഛർദ്ദി
– മലത്തിൽ രക്തം കാണുക
– രണ്ടാഴ്ച്ചയിലേറെയുള്ള വയറിളക്കം
– കാരണമില്ലാതെ ശരീരഭാരം കുറയുക
– ഭക്ഷണം കഴിക്കുന്ന സമയത്ത് തടഞ്ഞു നിൽക്കുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
– ദീഘകാലമായുള്ള വിശപ്പില്ലായ്മ
ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ ചെയ്യാൻ മടിക്കരുത്.
കടപ്പാട്: ഡോ. എബിൻ തോമസ്, കൺസൾട്ടന്റ് ഗാസ്ട്രോഎൻട്രോളജിസ്റ്റ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, കൊച്ചി.