സിസേറിയൻ ചെയ്ത സ്റ്റിച്ചിൽ എൻഡോമെട്രിയോസിസ്: ഇനി ഗർഭധാരണം സാധ്യമാണോ? Understanding Scar Endometriosis After Cesarean
സിസേറിയൻ ചെയ്ത സ്റ്റിച്ചിൽ എൻഡോമെട്രിയോസിസ് ഉണ്ടായി. എന്താണ് ട്രീറ്റ്മെന്റ്? ഇനി ഗർഭധാരണം സാധ്യമാണോ? അരുണിമ, ആലപ്പുഴ ശസ്ത്രക്രിയ കഴിഞ്ഞവരിൽ (സിസേറിയൻ, ഹിസ്ട്രക്റ്റമി, എൻഡോമെട്രിക് സിസ്ടെക്റ്റമി) തുന്നലിന്റെ ഭാഗത്ത് ഉണ്ടാകുന്ന എൻഡോമെട്രിയോസിസ് ആണ് സ്കാർ എൻഡോമെട്രിയോസിസ്. തുന്നൽപാടുകൾക്കു വലുപ്പം

സിസേറിയൻ ചെയ്ത സ്റ്റിച്ചിൽ എൻഡോമെട്രിയോസിസ് ഉണ്ടായി. എന്താണ് ട്രീറ്റ്മെന്റ്? ഇനി ഗർഭധാരണം സാധ്യമാണോ?
അരുണിമ, ആലപ്പുഴ
ശസ്ത്രക്രിയ കഴിഞ്ഞവരിൽ (സിസേറിയൻ, ഹിസ്ട്രക്റ്റമി, എൻഡോമെട്രിക് സിസ്ടെക്റ്റമി) തുന്നലിന്റെ ഭാഗത്ത് ഉണ്ടാകുന്ന എൻഡോമെട്രിയോസിസ് ആണ് സ്കാർ എൻഡോമെട്രിയോസിസ്. തുന്നൽപാടുകൾക്കു വലുപ്പം വയ്ക്കുകയും ആർത്തവത്തിനു രണ്ടു–മൂന്നു ദിവസം മുൻപേ വേദനയും വിങ്ങലും അനുഭവപ്പെടുകയും ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ വേദന തുടരുകയും ചെയ്യുന്നതാണു ലക്ഷണം. ഗർഭപാത്രത്തിന്റെ ലൈനിങ് ആയ എൻഡോമെട്രിയം തുന്നലുകളിൽ വളരുന്നതാണ് ഇതിനു കാരണം. വളരെ അപൂർവമായിട്ടാണ് ഈ അവസ്ഥ ഉണ്ടാകുക. ഓപ്പറേഷനുശേഷം മൂന്നു മാസം മുതൽ 10 വർഷത്തിനുള്ളിൽ ഇങ്ങനെ സംഭവിക്കാം.
സ്കാർ എൻഡോമെട്രിയോസിസ് അപൂർവമാണെന്നതുകൊണ്ടു തന്നെ തുന്നൽപാടുകളിൽ തടിപ്പും വേദ നയും ഉണ്ടായാൽ സ്റ്റിച് ഗ്രാനുലോമ, ലിപോമ, ഹിമറ്റോമ, ഇൻസിഷനൽ ഹെർണിയ തുടങ്ങിയവയൊന്നുമല്ലെന്ന് ഉറപ്പാക്കണം. അൾട്രാസൗണ്ട് സ്കാൻ, എംആർ ഐ, എഫ്എൻഎസി (കുത്തിയെടുത്തു പരിശോധിക്കുക) തുടങ്ങിയ പരിശോധനകളിലൂടെ ഇതുറപ്പിക്കാനാകും.
സർജറിയാണു ശാശ്വത പരിഹാരം. പ്രൊജസ്ട്രോൺ ഗുളികകളും കുത്തിവയ്പ്പും, ഗർഭനിരോധന ഗുളികകൾ, ജിഎൻആർഎച്ച് അഗണിസ്റ്റ് തുടങ്ങിയവ താൽകാലിക ആശ്വാസം നൽകുമെങ്കിലും ഇവ നിർത്തുന്നതോടെ ബുദ്ധിമുട്ടുകൾ തിരികെ വരും.
സ്കാർ എൻഡോമെട്രിയോസിസ് ഗർഭം ധരിക്കുന്നതിനോ വീണ്ടും സിസേറിയൻ ചെയ്യുന്നതിനോ തടസ്സമല്ല.
ശസ്ത്രക്രിയാസമയത്തു ചില മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കിൽ (സലൈൻ വാഷ് നൽകുക, തുന്നുന്നതിനു മുൻപായി ഗ്ലൗവ്സ് മാറ്റുക) സ്കാർ എൻഡോമെട്രിയോസിസ് ഒരു പരിധി വരെ തടയാനാകും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. റിങ്കു ജി
ഗൈനക്കോളജിസ്റ്റ്