ത്രിദോഷങ്ങളിൽ വാതദോഷ പ്രധാനമായി ഉണ്ടാകുന്നതാണു സന്ധിവാതം. ഈ രോഗാവസ്ഥയിൽ പെടുന്നതാണു കാൽമുട്ടുകൾ നീരും കടുത്ത വേദനയും ഉണ്ടാകുന്ന അനുഭവം. അലോപ്പതി മെഡിസിനിൽ ഓസ്റ്റിയോആർത്രൈറ്റീസ് എന്നു പറയുന്ന മുട്ടുവേദന. കാരണങ്ങൾ സന്ധിവേദനയും സന്ധികൾക്കു ചുറ്റും നീർക്കെട്ടും കൂടി വരുന്നതാണ് പ്രധാന ലക്ഷണം. അൻപതു

ത്രിദോഷങ്ങളിൽ വാതദോഷ പ്രധാനമായി ഉണ്ടാകുന്നതാണു സന്ധിവാതം. ഈ രോഗാവസ്ഥയിൽ പെടുന്നതാണു കാൽമുട്ടുകൾ നീരും കടുത്ത വേദനയും ഉണ്ടാകുന്ന അനുഭവം. അലോപ്പതി മെഡിസിനിൽ ഓസ്റ്റിയോആർത്രൈറ്റീസ് എന്നു പറയുന്ന മുട്ടുവേദന. 

കാരണങ്ങൾ

ADVERTISEMENT

സന്ധിവേദനയും സന്ധികൾക്കു ചുറ്റും നീർക്കെട്ടും കൂടി വരുന്നതാണ് പ്രധാന ലക്ഷണം. അൻപതു വയസ്സു കഴിഞ്ഞവരിൽ പൊതുവെ കാണുന്ന മുട്ടുവേദനയുടെ കാരണം സന്ധികൾക്കുണ്ടാകുന്ന തേയ്മാനമാണ്. ഇടുപ്പ്, നട്ടെല്ല്, തോൾ തുടങ്ങിയ മറ്റു സന്ധികളിലും തേയ്മാനം ഉണ്ടാകാമെങ്കിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നതു കാൽമുട്ടുകളിലാണ്. 

45-50 വയസ്സിനു മീതെ പ്രായം, മുട്ടിന് അധികം ആയാസമുള്ള ജോലി, അമിതവണ്ണം, കാൽമുട്ടുകളിൽ മുൻപ് ഉണ്ടായിട്ടുള്ള ലിഗ്‌മെന്റ് പരുക്കുകൾ, വ്യായാമക്കുറവ്, കാലിനുള്ള ഘടനാപരമായ വൈകല്യം, പാരമ്പര്യം എന്നിവയൊക്കെ കാൽമുട്ടുവേദനയുടെ കാരണങ്ങളാണ്. ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും പടികൾ കയറിയിറങ്ങുമ്പോഴും കാൽമുട്ടുവേദന, കാലിനു ബലക്ഷയം, മുട്ടിനുള്ളിൽ നിന്ന് ഉരയുന്ന പോലെയുള്ള ശബ്ദം, കാൽമുട്ടുകളിൽ നീർക്കെട്ട്, മുട്ടുകാലിൽ അമർത്തുമ്പോൾ വേദന തുടങ്ങിയവയാണു ലക്ഷണങ്ങൾ. 

ADVERTISEMENT

ചികിത്സ

കാൽമുട്ടുകളിലെ നീർക്കെട്ട് സുഖപ്പെടുത്തി വേദനയ്ക്ക് ആശ്വാസം കൊടുക്കാൻ ആയുർവേദ ചികിത്സ കൊണ്ടു സാധ്യമാണ്. മരുന്നും പഞ്ചകർമചികിത്സയും ജീവിതശൈലി ക്രമീകരണവും കാൽമുട്ടിന് ബലം കൊടുക്കുന്ന തരത്തിലുള്ള വ്യായാമവും ഉൾപ്പെടുന്നതാണിത്. 

ADVERTISEMENT

വാതരോഗങ്ങളിൽ പൊതുവെ നിർദേശിക്കുന്ന മഹാരാസ്നാദി കഷായം, ധാന്വന്തരം കഷായം, അഷ്ടവർഗം കഷായം തുടങ്ങിയമരുന്നുകൾ ഗന്ധ തൈലം, ധാന്വന്തരം ആവർത്തി പോലെ അനുയോജ്യമായ മേമ്പൊടിയോടു കൂടി ചിട്ടയായി ഉപയോഗിച്ചാൽ മുട്ടുവേദനയ്ക്കു ആശ്വാസം കിട്ടും. 

അമിതവണ്ണമുള്ളവർക്കു വണ്ണം കുറയ്ക്കുന്നതിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചികിത്സയാണ് അനുയോജ്യം. വരണാദി കഷായം, അസനാദി ഗണം കഷായം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. 

എള്ള്, ഉഴുന്ന്, ഉലുവ, ശതകുപ്പ എന്നീ മരുന്നുകൾ രോഗത്തിന് യോജിക്കത്തക്ക വിധത്തിൽ ധാന്യാമ്ലത്തിലോ പാലിലോ ഇന്തുപ്പും ചേർത്ത് കുറുക്കി സഹിക്കാവുന്ന ചൂടോടു കൂടി വച്ചു കെട്ടി ചെയ്യുന്ന ഉപനാഹം നീർക്കെട്ട് ശമിപ്പിച്ചു കാൽമുട്ടുവേദനക്കു ആശ്വാസം തരുന്ന ചികിത്സയാണ്. 

കാൽമുട്ടുകൾക്കു ആയാസം കൊടുക്കാതെ എന്നാൽ ചലനം കൊടുത്തുകൊണ്ട് ചെയ്യുന്ന വ്യായാമങ്ങൾ മുട്ടുകളുടെ ബലം നിലനിർത്താൻ ആവശ്യമാണ്. ഔഷധങ്ങളുടെ ഉപയോഗവും വ്യായാമക്രമവും വൈദ്യനിർദേശപ്രകാരം മാത്രം ചെയ്യുക. 

Ayurvedic Approach to Knee Pain and Swelling:

Knee pain, often linked to Vata dosha in Ayurveda and known as osteoarthritis in allopathy, is a common condition characterized by swelling and severe pain in the knee joints. Ayurvedic treatment offers relief through medication, Panchakarma, lifestyle modifications, and strengthening exercises, providing a holistic approach to managing this ailment.

ADVERTISEMENT