എങ്ങനെ പാകം ചെയ്യണം എന്നറിയാത്തതു കൊണ്ട് ബ്രോക്കൊളിയെ കണ്ട് മുഖം തിരിക്കാറുണ്ടോ? ഇനിയതു വേണ്ട... പരിഹാരം ഇവിടുണ്ട് Maximize Broccoli's Benefits: Quick and Healthy Preparation Tips
മാർക്കറ്റിൽ പോകുമ്പോൾ കണ്ടാലും ബ്രോക്കൊളിയെ മൈന്റ് ചെയ്യാതെ പോകുന്ന കൂട്ടത്തിലാണോ നിങ്ങൾ? തൊട്ടും തിരിച്ചും ഒക്കെ നോക്കിയിട്ടും ഒടുക്കം ഇരുന്നിടത്തു തന്നെ അതിനെ തിരികെ വച്ചു പോന്നിട്ട് ‘ശ്ശേ! ഒരു തവണ വാങ്ങി നോക്കാമായിരുന്നു’ എന്നു നെടുവീർപ്പിടാറുണ്ടോ? മാവിൽ മുക്കി വറുക്ക്, പച്ചയ്ക്കരിഞ്ഞ് സാലഡിൽ

മാർക്കറ്റിൽ പോകുമ്പോൾ കണ്ടാലും ബ്രോക്കൊളിയെ മൈന്റ് ചെയ്യാതെ പോകുന്ന കൂട്ടത്തിലാണോ നിങ്ങൾ? തൊട്ടും തിരിച്ചും ഒക്കെ നോക്കിയിട്ടും ഒടുക്കം ഇരുന്നിടത്തു തന്നെ അതിനെ തിരികെ വച്ചു പോന്നിട്ട് ‘ശ്ശേ! ഒരു തവണ വാങ്ങി നോക്കാമായിരുന്നു’ എന്നു നെടുവീർപ്പിടാറുണ്ടോ?
മാവിൽ മുക്കി വറുക്ക്, പച്ചയ്ക്കരിഞ്ഞ് സാലഡിൽ ഇടൂ, അവനിൽ വയ്ക്കൂ.... എന്നൊക്കെ കേട്ട് കിളിപോയി എന്നാപ്പിന്നെ വാങ്ങുകയേ വേണ്ട എന്നോർക്കുന്ന ടൈപ്?
അത്തരക്കാർ ഇവിടെ കമോൺ... ഗുണങ്ങളൊന്നും ചോർന്നു പോകാതെ തന്നെ ബ്രോക്കൊളി എളുപ്പത്തിൽ പാകം ചെയ്യാനുള്ള വഴികളറിയാം....
വൈറ്റമിൻ എ, സി, കെ എന്നിവയുടെ കലവറയാണ് ബ്രോക്കൊളി.. ഫോലേറ്റ്, പൊട്ടാസ്യം, ഇരുമ്പ, നാരുകൾ, ആന്റീഓക്സിഡന്റുകൾ എന്നിവയും ഇതിൽ ധാരാളമായുണ്ട്. എത്ര പോഷകപ്രദമായ പച്ചക്കറിയും ആരോഗ്യകരമായിട്ടല്ല കഴിക്കുന്നതെങ്കിൽ അതിന് എന്തു ഗുണമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല എന്നോർക്കാം.
പാകം ചെയ്യുന്നിന് 90 മിനിറ്റ് മുൻപ് ബ്രോക്കൊളി കഷ്‌ണങ്ങളായി മുറിച്ചു വയ്ക്കുന്നത് അതിലെ സൾഫോറഫെയിൻ പുറത്തു വരാൻ സഹായകമാണ്. ആന്റീ–എയ്ജിങ്ങ് ഗുണങ്ങൾ തരുന്ന ഘടകമാണിത്.
ബ്രോക്കൊളി പാകം ചെയ്യാനുള്ള മികച്ച വഴികൾ നോക്കാം:
∙ 3–5 മിനിറ്റ് നേരം മാത്രം ആവിയിൽ വേവിക്കാം. ബ്രോക്കൊളിയുടെ പച്ച നിറം അധികം മാറാതെ ശ്രദ്ധിക്കുക. അതിലടങ്ങിയ ക്ലോറോഫിലും വൈറ്റമിനുകളും നഷ്ടപ്പെടാതിരിക്കാൻ ഈ മാർഗം സ്വീകരിക്കാം..
സാലഡുകളിൽ പോലും ഇത്തരത്തിൽ ചേർക്കുന്നതാണ് നല്ലത്.
∙ മറ്റ് പച്ചക്കറികൾക്കൊപ്പമോ തനിച്ചോ ബ്രോകൊളി അധികം എണ്ണ ചേർക്കാതെ പാനിലിട്ട് ഇളക്കി ചെറുതായി വറുത്തെടുക്കുന്ന സ്റ്റിർ ഫ്രൈ രീതിയും ആരോഗ്യകരമാണ്. ഇതോടൊപ്പം ചിക്കനോ, പനീറോ ടോഫുവോ ചേർത്തു കഴിക്കുന്നത് പ്രോട്ടീൻ കൂട്ടി അതിനെ സമീകൃതാഹാരമാക്കി മാറ്റും.
∙ സ്റ്റീം ചെയ്ത ബ്രോക്കൊളി മറ്റ് പച്ചക്കറികളുമായി ചേർത്തരച്ച് സൂപ്പ് ആക്കി കുടിക്കുന്നതും. ആരോഗ്യപ്രദമായ രീതിയാണ്.
∙ ചെറുതായി അരിഞ്ഞ് വെളുത്തുള്ളിയും ചേർത്ത് എയർ ഫ്രൈ ചെയ്തു കഴിക്കുന്നതും പോഷകപ്രദം തന്നെ.
∙ ബ്രോക്കൊളിയുടെ തണ്ടു കളയാതെ ചെറുതായി അരിഞ്ഞ് ആവിയിൽ വേവിച്ചു കഴിക്കാം.
∙ ഒലീവ് ഓയിൽ പുരട്ടി ഉപ്പും കുരുമുളകു പൊടിയും ചേർത്ത് തീയിൽ തട്ടിച്ച് ചെറുതായി ചുട്ടെടുക്കുന്നതും ഗുണകരമാണ്.
∙ പോഷകങ്ങളുടെ ആഗിരണ ശേഷി വർദ്ധിപ്പിക്കാനായി ബോക്കൊളിയിലേക്ക് അൽപം നാരാങ്ങാ നീരു ചേർത്തു കഴിക്കുന്നതും നല്ലതാണ്.