ഒരോ തവണയും പച്ചക്കറി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഫ്രിജ്ഡിൽ വച്ചാലും അവ കേടായി പോകാറുണ്ടോ? അതിൽ സങ്കടപ്പെടുന്നവരാണോ നിങ്ങൾ? കേടായി പോകുന്ന പച്ചക്കറികൾ വരുത്തുന്നത് ധന നഷ്ടം മാത്രമല്ല... അത് ഊർജ്ജ നഷ്ടം കൂടിയാണുണ്ടാക്കുന്നത്. അതിനോടൊപ്പം പാഴായി പോകുന്നത് അതു വളരാനെടുത്ത അത്ര വെള്ളവും അത്രയും നാൾ അതിനെ

ഒരോ തവണയും പച്ചക്കറി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഫ്രിജ്ഡിൽ വച്ചാലും അവ കേടായി പോകാറുണ്ടോ? അതിൽ സങ്കടപ്പെടുന്നവരാണോ നിങ്ങൾ? 

കേടായി പോകുന്ന പച്ചക്കറികൾ വരുത്തുന്നത് ധന നഷ്ടം മാത്രമല്ല... അത് ഊർജ്ജ നഷ്ടം കൂടിയാണുണ്ടാക്കുന്നത്. അതിനോടൊപ്പം പാഴായി പോകുന്നത് അതു വളരാനെടുത്ത അത്ര വെള്ളവും അത്രയും നാൾ അതിനെ വളരാൻ സഹായിച്ച മണ്ണിന്റെ ഗുണങ്ങളും ഒക്കെയാണ്... അതുകൊണ്ടും തീർന്നില്ല, ഈ പച്ചക്കറികൾ വിളയിച്ചെടുക്കാൻ പരിശ്രമിച്ച കർഷകരുടെ അധ്വാനം, അന്യ നാട്ടിൽ നിന്നും അതു ഇവിടേയ്ക്കെത്തിച്ച എത്രയോ പേരുടേ പരിശ്രമം....ഒക്കെയും വെറുതേയാകുന്നു. അതുകൊണ്ടു തന്നെ ഒരു തരി ഭക്ഷണം പോലും പാഴാക്കിക്കളയാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. ‘ആവശ്യത്തിനു മാത്രം വാങ്ങുക, വാങ്ങുന്നതു മുഴുവൻ ഉപയോഗിക്കുക’ എന്നൊരു തത്വത്തിൽ ഊന്നി മുന്നോട്ട് പോകാം..

ADVERTISEMENT

വാങ്ങിയ പച്ചക്കറികൾ ശരിയായി സൂക്ഷിച്ചാൽ അവ രണ്ട് ആഴ്ച്ചയോളമൊക്കെ ഫ്രിഡ്ജിൽ കേടുകൂടാതെയിരിക്കും. അതിനു സഹായിക്കുന്ന ചില സ്റ്റോറേയ്ജ് ടിപ്പുകൾ നോക്കാം.

പരീക്ഷിക്കാം ഈ രീതികൾ

ADVERTISEMENT

– ഇലക്കറികൾ കഴുകാതെ തന്നെ ഒരു കോട്ടൻ തുണിയിൽ പൊതിഞ്ഞു വയ്ക്കാം. കോട്ടൺ തുണി അവയിലെ അധിക ഈർപ്പം വലിച്ചെടുത്ത് ഇലകൾ കേടുകൂടാതെ വയ്ക്കും.

– പയറും മറ്റ് ധാന്യങ്ങളും മുളപ്പിച്ചത് ഒരു ഗ്ലാസ് പാത്രത്തിൽ കോട്ടൺ തുണിയിട്ട് അതിനു മുകളിലാക്കി വയ്ക്കാം. കോട്ടൻ അവയിൽ നിന്നിറങ്ങുന്ന വെള്ളം താഴേ കെട്ടിക്കിടന്ന് ധാന്യങ്ങൾ ചീയുന്നത് തടയും.

ADVERTISEMENT

– സാലഡിനായി എടുക്കുന്ന പച്ചക്കറികൾ വായുകടക്കാത്ത പാത്രങ്ങളിലാക്കി വേണം സൂക്ഷിക്കാൻ. ഇവ പച്ചക്കറിയിലെ ഈർപം അതേപടി സംരക്ഷിച്ചു നിർത്തും. പച്ചക്കറികൾ വാടിപ്പോകുന്നതു തടഞ്ഞ് അവയുടെ ക്രഞ്ചി സ്വഭാവം നിലനിർത്താൻ ഇതു സഹായകമാണ്.

– വഴുതനങ്ങ, തക്കാളി പോലുള്ള പച്ചക്കറികൾ മെഷ് ബാഗുകളിലാക്കി ഫ്രിഡ്ജിൽ വയ്ക്കാം.

– വെണ്ടയ്ക്കാ, ബീൻസ്, കോവയ്ക്കാ പോലുള്ള പച്ചക്കറികൾ രണ്ടു തട്ടുള്ള അതായത് പച്ചക്കറി നേരിട്ടു താഴത്തെ തട്ടിൽ തട്ടാത്ത തരം വായു കടക്കാത്ത പാത്രങ്ങളിൽ വയ്ക്കാം. ഇത് താഴത്തടിയുന്ന വെള്ളം തട്ടിയുള്ള കേടാവലിൽ നിന്നും പച്ചക്കറിയെ കാക്കാൻ സഹായിക്കും..

– നാരങ്ങ വെള്ളത്തിൽ ഇട്ട് മുറുക്കിയടച്ചു വയ്ക്കാം. അവ ചുങ്ങിപ്പോവാതെ പുതുമയോടിരിക്കും.

– പച്ചമുളക് ഞെട്ടു കളഞ്ഞത്, വെളുത്തുള്ളി തൊലി കളഞ്ഞത്, ഇഞ്ചി കഷ്ണങ്ങൾ, മിന്റ് ഇലകൾ അടർത്തിയത്, മല്ലിയില വേരു മുറിച്ചത്, കറിവേപ്പില തണ്ടിൽ നിന്ന് അടർത്തിയതൊക്കെ വായുകടക്കാത്ത ഡബിൾ ലെയേഡ് പാത്രങ്ങളിൽ അടച്ചു വയ്ക്കാം.

English Summary:

Vegetable storage tips are crucial for preventing food waste and saving money. Proper storage techniques can keep vegetables fresh in the refrigerator for up to two weeks.