തണ്ടയ് മസാല എന്നു കേട്ടിട്ടുണ്ടോ? വേനലിൽ തണുക്കാൻ മധുരവും മസാല ഗന്ധവുമുള്ള ചിയ പുഡിങ് Easy and Healthy Indian Dessert
ഒരു രുചിപൂരമാണിത്. പോഷകങ്ങളുടെ മേളപെരുപ്പവും സ്വാദിന്റെ കുടമാറ്റവും തണുപ്പിന്റെ തലയെടുപ്പും നിറയുന്ന പൂരം. ചെറുമധുരവും എരിവും ചേരുന്ന തണ്ടയ് മസാല തയാറാക്കി വച്ചാൽ എളുപ്പത്തിൽ പുഡിങ് രുചിക്കാം. തണ്ടയ് മസാല ചിയ പുഡിങ് പാൽ – ഒന്നരക്കപ്പ്, തേൻ – രണ്ടു വലിയ സ്പൂൺ, ചിയ സീഡ്സ് – കാൽ കപ്പ്, കുങ്കുമപ്പൂവ് –

ഒരു രുചിപൂരമാണിത്. പോഷകങ്ങളുടെ മേളപെരുപ്പവും സ്വാദിന്റെ കുടമാറ്റവും തണുപ്പിന്റെ തലയെടുപ്പും നിറയുന്ന പൂരം. ചെറുമധുരവും എരിവും ചേരുന്ന തണ്ടയ് മസാല തയാറാക്കി വച്ചാൽ എളുപ്പത്തിൽ പുഡിങ് രുചിക്കാം.
തണ്ടയ് മസാല ചിയ പുഡിങ്
പാൽ – ഒന്നരക്കപ്പ്, തേൻ – രണ്ടു വലിയ സ്പൂൺ, ചിയ സീഡ്സ് – കാൽ കപ്പ്, കുങ്കുമപ്പൂവ് – ഒരു നുള്ള്, തണ്ടയ് മസാല – ഒന്നര വലിയ സ്പൂൺ, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഒരു ചെറിയ സ്പൂൺ
തണ്ടയ് മസാല തയാറാക്കാൻ
ബദാം, കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ വീതം, പിസ്ത – ഒരു വലിയ സ്പൂൺ, കസ്കസ്, പെരുംജീരകം – കാൽ വലിയ സ്പൂൺ വീതം, കുരുമുളക് – അഞ്ച്, ഏലയ്ക്ക – രണ്ട്, കറുവാപ്പട്ട – ഒരു ചെറിയ കഷണം, ഉണങ്ങിയ റോസാപ്പൂവിതൾ – കാൽ വലിയ സ്പൂൺ, കുങ്കുമപ്പൂവ് – ഒരു നുള്ള്. ഇവ അൽപം ചൂടാക്കി പൊടിച്ച് എയർടൈറ്റ് കണ്ടെയ്നറിലാക്കി വയ്ക്കുക.
പാകം ചെയ്യേണ്ട വിധം
∙ ചൂടായ പാലിൽ നിന്ന് ഒരു വലിയ സ്പൂൺ എടുത്ത് കുങ്കുമപ്പൂവ് ഇട്ടു 10 മിനിറ്റ് മാറ്റിവയ്ക്കുക.
∙ ബാക്കി പാലിൽ തേനും കുങ്കുമപ്പൂവ് ചേർത്ത പാലും തണ്ടയ് മസാലയും ചേർത്തു യോജിപ്പിക്കുക.
∙ മധുരവും മസാലയും പാകത്തിനാക്കിയ ശേഷം ചിയസീഡ്സ് ചേർത്ത് മൂന്നു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.
∙ കശുവണ്ടിപ്പരിപ്പ് വിതറി വിളമ്പാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്