‘ഉള്ളം തണുപ്പിക്കാൻ ഉലുവ സഹായിക്കും’; വേനല്‍ ദാഹമകറ്റാൻ എന്തു കുടിക്കാം? സിമ്പിള്‍ ടിപ്സ് Stay Cool and Hydrated This Summer
കൊടുംചൂടിൽ ദാഹമകറ്റാന്‍ നാരങ്ങാവെള്ളവും ജൂസും സംഭാരവും കുടിക്കുന്നവരാണ് കൂടുതലും. വെയിലത്തു നിന്നും കയറി വന്നാലുടൻ ഫ്രിജിൽ നിന്നും തണുത്ത വെള്ളം അതേപോലെ കുടിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. നിർജലീകരണം ഉണ്ടാകാതിരിക്കാനും ഉള്ളം തണുപ്പിക്കാനായി വേനൽകാലത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍. ∙

കൊടുംചൂടിൽ ദാഹമകറ്റാന്‍ നാരങ്ങാവെള്ളവും ജൂസും സംഭാരവും കുടിക്കുന്നവരാണ് കൂടുതലും. വെയിലത്തു നിന്നും കയറി വന്നാലുടൻ ഫ്രിജിൽ നിന്നും തണുത്ത വെള്ളം അതേപോലെ കുടിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. നിർജലീകരണം ഉണ്ടാകാതിരിക്കാനും ഉള്ളം തണുപ്പിക്കാനായി വേനൽകാലത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍.
∙ ദാഹമില്ലെങ്കിൽ കൂടി അര മണിക്കൂർ കൂടുമ്പോൾ ഒരു കവിൾ വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ആണിത്.
∙ വേനലിൽ കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളമേ ഉപയോഗിക്കാവൂ... ചൂടു മാത്രമല്ല, ജലസാംക്രമിക രോഗങ്ങളും അധികരിക്കുന്ന കാല മാണു വേനൽ. 15 മിനിറ്റ് അടുപ്പത്തു വച്ചു വെട്ടിത്തിളപ്പിച്ച വെള്ളം ചൂടാറ്റിയ ശേഷം കുടിക്കുക.
∙ ഉള്ളം തണുപ്പിക്കാൻ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. അതെല്ലെങ്കില്‍ ത ലേദിവസം ഉലുവയിട്ടു വച്ച വെള്ളം രാവിലെ കുടിച്ചാലും മതി.
∙ പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിമുളകും ഉപ്പും ചതച്ചു കഞ്ഞിവെള്ളത്തിൽ ചേർത്തു കുടിക്കാം. വേനൽച്ചൂടകറ്റാൻ നല്ലതാണിത്.
∙ ചൂടു പ്രതിരോധിക്കാന്‍ മികച്ചതാണു കരിക്കിൻ വെള്ളം. ദിവസ വും കുടിക്കാൻ കഴിഞ്ഞാൽ അ ത്രയും നല്ലതാണ്.
∙ ഒരു ഗ്ലാസ് കരിമ്പിൻ നീരിൽ ഒ രു വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കുടിക്കാം. വെയിലത്തു പുറത്തു പോയി വരുമ്പോൾ ഇതു കുടിച്ചാൽ ഉള്ളം തണുക്കും.
∙ തണ്ണിമത്തൻ, മാതളനാരങ്ങ പോലുള്ള പുളിപ്പ് കുറവും ജലാംശം കൂടുതലുമുള്ള പഴങ്ങൾ കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, കുമ്പളങ്ങ എന്നിവയുടെ ജ്യൂസും കുടിക്കാം.